Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 2

ഗ്യാപ് ഇട്ടു മദ്യം സേവിക്കുന്നത് കൊണ്ട് ആദ്യത്തെ പെഗ്ഗ് തന്നെ ഉള്ളിൽ പിടിക്കുന്നത് അറിയാൻ കഴിയുന്നുണ്ട്. വളരെ നല്ല മൂഡ്. രേഷ്മയുടെ ചാറ്റ് ക്ലോസ് ചെയ്ത് ഞാൻ ഒഴിച്ചു വച്ചത് അടിച്ചിട്ട് ഗ്ലാസ്‌ കഴുകി കമിഴ്ത്തി, വെള്ളം ഫ്രിഡ്ജിൽ വച്ച് മദ്യകുപ്പിയെടുത്ത് നടന്നു. നീതുവിന്റെ റൂമിന്റെ മുന്നിലെത്തിയപ്പോൾ ഒന്നു മുട്ടിയാലോ എന്ന് തോന്നിപോയി. വേണ്ട അന്തസ്സിന് ചേർന്നതല്ല. ഞാൻ റൂമിലേക്ക് കയറി. കുപ്പി മേശ വലിപ്പിൽ വച്ച് വൈബ്രേറ്റ് ചെയ്ത ഫോണെടുത്തു നോക്കി. നീതുവിന്റെ മെസ്സേജ്. വീണ്ടും എന്റെ സർവ നാഡികളും സടകുടഞ്ഞു.

“ആ.. എവിടെ പോയിരുന്നു??”
“ഷൈമ ഉറങ്ങിട്ടു അയക്കാം എന്ന് വച്ചതാ..”
ആ സംസാരത്തിൽ തന്നെ ഒളിഞ്ഞു കിടക്കുന്ന പല സാധ്യതകളും അവളെ ഒന്നുണർത്തി. എന്താണോ എന്നെ മെസ്സേജ് അയക്കാൻ പ്രേരിപ്പിച്ചത് അത് തന്നെ കറങ്ങി തിരിഞ്ഞ് വന്നിരിക്കുന്നു. ഈ രാത്രി യാമങ്ങളിൽ ഹരിയേട്ടന് എന്തായിരിക്കും പറയാൻ ഉണ്ടാവുക എന്ന് വിചാരിച് ആകാംഷയോടെ അവൾ റിപ്ലൈ കൊടുക്കാൻ തുടങ്ങി.
“ഉറങ്ങിയോ??”
മനസ്സ് നിയന്ത്രിക്കാനാവുന്നില്ല സംസാരങ്ങൾ യന്ത്രികമായിരിക്കും എന്ന ബോധ്യം അവളിൽ ഉടലെടുത്തു.
“ആ അവളുറങ്ങി. നിയോ??”
“ഇല്ല.. ഉറങ്ങരുതെന്ന് പറഞ്ഞിട്ടില്ലേ.”
“അനുസരണയുള്ള പെണ്ണ്..!”
ഞാനൊരു ചിരിക്കുന്ന ഇമോജി അയച്ചു.
“ഇന്ന് ഒളിഞ്ഞു നോക്കാൻ വരുന്നില്ലേ??”
“അതിനേട്ടൻ ജനലടക്കില്ലേ??”
“ഹ.. ഹ. കള്ളി..”
“അല്ലപിന്നെ..”
“അല്ല ഈ സമയത്തെന്താ മെസ്സേജ് അയക്കാൻ കാരണം?”
ആ ചോദ്യം കണ്ട് അവൾ അറിയാതെ നാക്കു കടിച്ചു. വിചാരിച്ച പോലെ തന്നെ പെട്ടെന്ന് അവൾക്ക് മനസ്സിലായി.
“ഉറങ്ങിയില്ലേ നീതു??”
ആദിഷിന്റെ മെസ്സേജ് മുകളിൽ വട്ടത്തിൽ വന്നു നിന്നു. അമളി പതിഞ്ഞ ഭാവത്തോടെ അവൾ വേഗം ഹരിക്ക് ‘കാൾ ചെയ്യാം’ എന്ന് മെസ്സേജ് അയച്ച് ഓൺലൈനിൽ നിന്നിറങ്ങി എഴുന്നേറ്റിരുന്നു. ടെൻഷൻ കൂടി. ആദിയേട്ടൻ എന്തു വിചാരിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചു. നാളെ എന്തെങ്കിലും കള്ളം പറയാം എന്ന് കരുതി അവൾ ഹരിയുടെ നമ്പർ ഡയൽ ചെയ്തു.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025