Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യവീട് 2

“മോളെ ഈ ചായ അവനു കൊണ്ടു കൊടുക്ക്..”
“അമ്മ കൊടുത്തോ. ഹരിയേട്ടൻ എണീച്ചിട്ടുണ്ടാകും.”

ശ്യാമളക്ക് മിണ്ടാനായില്ല. ഷൈമ ബാത്‌റൂമിൽ കയറി. ശ്യാമള മടിയോടെ ചായഗ്ലാസ്സെടുത്തു മുക്കാൽ ഭാഗവും ചാരിയ അവന്റെ റൂമിലേക്ക് നടന്നു. ഉള്ളിലെ സ്ഥിതി എന്താണെന്ന് അറിഞ്ഞിട്ട് കയറിയാൽ മതി. വെറുതെ വേണ്ടാത്ത പണിക്ക് പോവേണ്ടെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. നീതു ഇനിയും എഴുന്നേറ്റില്ല. ശ്യാമള ഉള്ളിലേക്കൊന്നു പാളി നോക്കി. ഹരി ചെരിഞ്ഞു കിടക്കുന്നുണ്ട്. ദേഹത്തു പുതപ്പും ഉണ്ട്. കുഴപ്പമില്ലെന്ന് കരുതി അവൾ ഉള്ളിൽ കയറി.

പന്തികേടൊന്നും ഇല്ല. എന്നാൽ അവൻ എഴുന്നേറ്റിട്ടില്ല. വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച് നിൽക്കുമ്പോഴാണ് പെട്ടന്നനവൻ മലർന്ന് കിടന്നത്. അരയിൽ കൂടാരം അടിച്ച കണക്കെ സാമാനം ഉയർന്നു നിന്നു. ഞെട്ടി പോയ ശ്യാമളയുടെ കണ്ണ് മിഴിഞ്ഞു. ചമ്മലിരിച്ചു കയറി അവളുടെ തടി വിറച്ചു. അവിടെ നിന്നതല്ലാതെ കാലുകൾ അനങ്ങിയില്ല. രണ്ടാമത്തെ തവണയാണ് അമളി പറ്റുന്നത്. അവൾ ചായ അവിടെ മേശയിൽ വച്ച് വേഗം തിരിച്ചിറങ്ങി വാതിലടച്ചു.

തലയിൽ കൈ വച്ചു പോയി. വേണ്ടെന്ന് വിചാരിക്കുമ്പോഴാണ് കൃത്യമായി ഓരോ കാര്യങ്ങൾ നടക്കുന്നത്. അവൾ അടുക്കളയിലെത്തി ഓരോ വേണ്ടാത്ത ചിന്തകൾ മനസ്സിൽ കേറിക്കൂടി. ആ സമയം ഷൈമ ബാത്‌റൂമിൽ നിന്നിറങ്ങി വന്നു. അവളെ കണ്ട് ഒന്നും മിണ്ടാനാവാതെ ശ്യാമള പണിയെടുക്കുന്നത് പോലെ നടിച്ചു.
“നീതു ഇനിയും വന്നില്ലല്ലേ??”
അവൾ തലയിൽ തോർത്ത്‌ മുറുക്കി നടന്നുകൊണ്ട് ചോദിച്ചു.
“ഇല്ല..”
ഷൈമ നേരെ റൂമിലേക്ക് നടന്നു. ചായയും മേശയിൽ വച്ച് കിടന്നുറങ്ങുന്ന ഹരിയെ വിളിച്ചെഴുന്നേൽപ്പിച്ചു. അവനൊരു സ്വപ്നം കണ്ടുണർന്ന ലാഘവത്തിലായിരുന്നു. ഷൈമയെ പിടിച്ചു മേലേക്കിടാൻ നോക്കിയപ്പോൾ അവൾ കുതറി മാറി.
“ഇന്നലെ എവിടെയായിരുന്നു..?
ഹരിയൊന്നു ഞെട്ടി.
“ഇപ്പോ ആക്രാന്തം കാണിക്കാൻ വന്നിരിക്കുന്നു.”
അവൾ ചുണ്ട് കോട്ടിക്കൊണ്ട് പിണക്കഭാവത്തിൽ പറഞ്ഞു. ഹരിക്ക് ഇളിച്ചു നിൽക്കാനേ കഴിഞ്ഞുള്ളു.
“ചായ തണുക്കും. കുടിക്ക്..”
“ഇങ്ങ് വാടി..”
“കുന്തം.. പൊ അവിടന്ന്..”
ഷൈമ പിണക്കത്തിലാണെന്ന് കണ്ട് അവൻ വേറെ ഒന്നും ചെയ്യാൻ നിന്നില്ല. ചായ വാങ്ങി ഒരു സിപ് ഇറക്കി.

The Author

ഏകലവ്യൻ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025