Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഭാര്യയുടെ അവിഹിതം

മോഹൻ ദീപ്ശിഖയുടെ ഓഫീസിൽ പോയി അന്വേഷിച്ചു. ദീപ്ശിഖ ലോങ്ങ് ലീവിൽ ആണ് എന്നാണ് അയാൾക്ക് അറിയാൻ കഴിഞ്ഞത്. കൂടെ അവളുടെ ജാരനായ ആ ചെറുപ്പക്കാരനും.

അടുത്ത രണ്ടുമൂന്ന് ദിവസവും അയാൾ ദീപ്ശിഖയെ അന്വേഷിച്ചു നടന്നു. യാതൊരുവിധ തുമ്പും ലഭിച്ചില്ല. ഇടക്കിടക്ക് ഫോൺ ചെയ്തു നോക്കുമ്പോൾ ഒക്കെയും ഫോൺ റിങ് പോകുന്നത് അല്ലാതെ ആരും അറ്റൻഡ് ചെയ്തില്ല. ഒടുവിൽ അവസാനശ്രമം എന്ന രീതിയിൽ അയാൾ ഒന്നും കൂടി ഫോൺ ചെയ്തു നോക്കി. ദീപ്ശിഖ ഫോൺ അറ്റൻഡ് ചെയ്യും എന്ന ഒരു പ്രതീക്ഷയും അയാൾക്കിലായിരുന്നു. എന്നാൽ ഇപ്രാവശ്യം അയാളെ ഞെട്ടിച്ചു കൊണ്ട് മറുതലക്കൽ ഫോൺ അറ്റൻഡ് ചെയ്തു. ഫോൺ അറ്റൻഡ് ചെയ്ത ആവേശത്തിൽ മോഹൻ:

“ഹലോ ദീപ്ശിഖ. നീ എവിടെയാണ്? വേഗം തിരിച്ചു വാ. നീ ഇല്ലാതെ എനിക്ക് പറ്റുന്നില്ല. നിനക്ക് പറ്റിയ ഈ തെറ്റ് ഞാൻ ക്ഷമിക്കുന്നു. നീ ഒരാളുടെ കൂടെ പോയി എന്നത് ഞാൻ ഒരിക്കലും നിന്നെ ഓർമിപ്പിക്കില്ല. നീ ഇതിന് മുൻപ് ഒരു തരത്തിലും പരാതി ഉണ്ടാക്കുന്ന പോലെ പ്രവർത്തിച്ചില്ല. അത് കൊണ്ട് കഴിഞ്ഞതെല്ലാം ഞാൻ പൊറുക്കാം. പ്ലീസ് തിരിച്ചു വാ.”

മോഹൻ ഇത് പറഞ്ഞു കഴിഞ്ഞപ്പോൾ മറുഭാഗത്ത് നിന്നും ദീപ്ശിഖയുടെ തേങ്ങൽ ആണ് കേട്ടത്. ഉടനെ തന്നെ ഫോൺ കട്ട് ആവുകയും ചെയ്തു.

പിറ്റേ ദിവസം രാവിലെ മോഹൻ നോക്കുമ്പോൾ ദീപ്ശിഖയുടെ കാർ ഗേറ്റ് കടന്നു വരുന്നതാണ് കണ്ടത്. മോഹൻ വളരെയധികം സന്തോഷത്തോടെ ദീപ്ശിഖയെ വരവേൽക്കാനായി ഓടി വന്നു. കാർ തുറന്നു പുറത്ത് വന്നത് ദീപ്ശിഖയുടെ ജാരനായ ആ ചെറുപ്പക്കാരൻ ആയിരുന്നു. അയാളെ കണ്ടതും മോഹന്റെ മുഖം കറുത്തു. ആ ചെറുപ്പക്കാരൻ മോഹന്റെ അടുത്തേക്ക് വന്നു കൈയിൽ ഉണ്ടായിരുന്ന പേപ്പറുകൾ മോഹന്റെ നേരെ നീട്ടി. മോഹൻ അത് വാങ്ങി ഒന്നോടിച്ചു നോക്കി. ഒരിക്കലും ചേർന്നു പോകാൻ കഴിയാത്തത് കൊണ്ട് പരസ്പരസമ്മതത്തോടെയുളള വിവാഹമോചനത്തിനുള്ള അപേക്ഷ ആയിരുന്നു അത്.

The Author

asuran

എല്ലാവരെയും മാതിരി ഉള്ളിലുള്ള അശുദ്ധി പുറത്ത് വരാത്ത മാതിരി വിശുദ്ധനായി ജീവിക്കുന്നു.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025