ഞാൻ,, അതോണ്ടല്ലേ ഞാൻ മൈൻഡ് ചെയ്യാത്തെ ഈ സുന്ദരിയെ. അല്ലാതെ എനിക്ക് ഇഷ്ടം അല്ലാണ്ട് ഒന്നുമല്ല. സത്യം പറഞ്ഞാൽ നിന്റെ മണം അടുത്തേക് വരുമ്പോ തന്നെ എനിക്ക് പ്രാന്ത് ആകും.
അവൾ എന്നെ നോക്കി ചിരിച്ചു.
ഞാൻ,,, എനിക്കി നിന്നോട് സംസാരിക്കാൻ ഇണ്ട് പക്ഷെ ഇപ്പോൾ അല്ല പിന്നേ ഞാൻ എല്ലാം പറയാം
അഞ്ചു,,,, മ്മ്മ്
ഞാൻ,,, ഇപ്പൊ സമാധാനം ആയോ.
അഞ്ചു,,, മ്മ്മ്
ഞാൻ,,, ഒരണ്ണം കുടി താരോ.
അവൾ പിരികം ചുളിച്ചു എന്ത് എന്ന്
ഞാൻ,,, നേരത്തെ തന്നത്.
അഞ്ചു,,,, നോ കൂടിയാൽ എനിക്ക് പണികിട്ടും പക്ഷെ നിന്റെ ഈ മാറിൽ രണ്ട് മിനിറ്റ് കിടന്നപ്പോൾ എനിക്ക് കിട്ടിയ സുഖം ഏതായാലും നീ എന്നെ കെട്ടിലെ നീ കെട്ടുന്ന പെണ്ണിന്റെ ഭാഗ്യം ആണ്.
ഞാൻ,,, മ്മ്മ് ഇങ്ങനെ പൊക്കല്ലേ മതി നമുക്ക് ഇറങ്ങാ.
ഞങൾ ഇറങ്ങി നോക്കുമ്പോ രണ്ട് cid പോലെ റോഷൻ രമ്യാ അവിടെ തന്നെ ഇണ്ട്.
രോഷൻ,,,, ടാ എന്നാ പോട്ടെ അളിയാ നീ പെട്ടന്നു കോളേജിൽ വാ നീ ഇല്ലാണ്ട് ഒരു മൂഡ് ഇല്ലാ.
ഞാൻ,,, വരാടാ. നിങ്ങൾ ചെല്ല്.
അവർ കാറിൽ കേറി പോയി. ഹാളിന്റെ ഗേറ്റ് കഴിയുന്ന വരെയും അഞ്ചു എന്നെ തിരിഞ്ഞു നോക്കുനുണ്ടായി.
പാവം,, മ്മ്മ് എന്റെ വശത്തു നിന്നു ചിന്തിച്ചാൽ പിന്നേ ഞാൻ എന്ത് ചെയ്യും.
എങ്ങനെ എങ്കിലും ഉമ്മിടെ പിണക്കം മാറ്റണം. അല്ലെങ്കിൽ ഉമ്മി എന്നെ അടുപ്പിക്കുല.
ഞാൻ ഉമ്മിയെ അന്നെഷിച്ചു നടന്നപ്പോ ദേ ഇരിക്കണ് ഉമ്മി ഒരു കസേരയിൽ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ട് . അല്ലാഹ് ഇനി വാപ്പി പിന്നേം ചീത്ത പറഞ്ഞ.
ഞാൻ ഉമിടെ അടുത്ത് ചെന്നു ഇരുന്നു
ഞാൻ,,, എന്താ ഉമ്മി കരായണേ.
ഉമ്മി,,,, ഒന്നുല്ല അവളെ ആലോചിച്ചപ്പോ കരഞ്ഞു പോയതാ.
ഭാഗ്യം നേരത്തെ അത്ര ചൂട് ഇപ്പൊ ഇല്ലാ മാത്രവുമല്ല ആള് ഇത്തിരി കൂൾ ആയിട്ടുണ്ട്.
ഞാൻ,,, ഉമ്മി ഫുഡ് കൈച്ച
ഉമ്മി,,, എനിക്ക് വേണ്ട വിശകണില്ല.
ഞാൻ,,, അങ്ങനെ പറഞ്ഞാൽ ശെരിയാകുല ഉമ്മി എണീച് വാ
ഉമ്മി,,, എനിക്കു വേണ്ട മോനെ.
ഞാൻ,,, ഇപ്പോവര ഇവിടുന്ന് എവിടേം പോകരുത്.
ഞാൻ പോയി ഫുഡ് ഇണ്ടാകുന്ന അവിടെ പോയി അവരോടു പറഞ്ഞു ഒരു ഡിസ്പോസിബിൾ പ്ലേറ്റ് വാങ്ങി അതിൽ ഇത്തിരി ബിരിയാണി ഇട്ടു കറിയും ഒഴിച്ച് ഞാൻ വരുമ്പോൾ ഉമ്മി കുമ്പിട്ടു ഇരിക്കേണ്.
