അവൾ പറഞ്ഞു മുഴുവിക്കുന്നതിനു മുന്നേ ചേച്ചി പറഞ്ഞു..
“”മതി പറയണം എന്നില്ലാ അവനെ കണ്ടപ്പോ തന്നെ കാര്യം പിടികിട്ടി… നിങ്ങൾ അറിഞ്ഞത് സത്യമാണ്….. ഞാൻ ആദ്യമേ പറഞ്ഞതാ രണ്ടണ്ണത്തിനോടും നോക്കിയും കണ്ടും വേണമെന്ന്…..
രമ്യാ :ചേച്ചി എന്താ പറയുന്നേ…..
അവൾ രമ്യേ നോക്കി…
ഇവര് ബൈക്കിൽ കറങ്ങാൻ പോയത് അച്ഛൻ കണ്ടു….. അതാ കാരണം…
രമ്യാ :ചേച്ചി ഞങ്ങക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ….
അഞ്ചുന്റ ചേച്ചി നോക്കി കൊണ്ട്….
“”അച്ഛൻ വരും ഇപ്പൊ എന്നാലും പറയാം ഞാൻ അവളോട്….. പക്ഷെ ഇവിടെ വേണ്ട അമ്മ ഒന്നും കാണണ്ട…. നിങ്ങൾ പുറത്തേക്കു നിന്നോ ഞാൻ അവളേം കൊണ്ട് വരാം…….
രമ്യാ അവനുമായി മുറ്റത്തേക്കു ഇറങ്ങി…
“”ദേ ചെക്കാ അവളെ കാണുമ്പോ കേറി കെട്ടിപിടിക്കേം കിസ്സ് ഒന്നും ചെയ്യല്ലേ….. അവളുടെ അച്ഛൻ വരും അയാൾ കണ്ടാൽ ഇപ്പൊ തീരുമാനം ആകും എല്ലാവരുടെയും കാര്യം…….
കുറച്ചു കയിഞ്ഞു അങ്ങോടു അഞ്ചു കേറിവന്നു.. ആ കണ്ണ് കണ്ടാൽ അറിയാം കരഞ്ഞു കലങ്ങിയിട്ടുണ്ട് എന്നു…
അവൾ വന്നു രണ്ടുപേരെയും നോക്കി…
“”ചേച്ചി പറാഞ്ഞത് ശെരിയാണ് എന്റെ കല്യാണം ഉറപ്പിച്ചു……..
നിച്ചു ഞെട്ടി കൊണ്ട് രമ്യായുടെ മുഖത്തു നോക്കി …. അവളും അത്ഭുദപ്പെട്ടു…….. അവന്റെ കണ്ണുകൾ ചുവന്നു…. അവൻ പറയൻ പറ്റാതെ നിന്നു പോയി… അപ്പോൾ രമ്യാ അവളുടെ അടുത്തേക്ക് വന്നു…..
“”എന്തിനാടോ ഈ പാവത്തിനെ ഇങ്ങനെ വട്ടാക്കിയത്…. അവൻ ഒന്നുമില്ലാതെ ഒഴിഞ്ഞു നടന്നതല്ലേ നീയല്ലേ അവന്റെ പുറകെ പോയത്… എന്നിട്ടിപ്പോ…. എന്ത് കൂളായ നീ പറഞ്ഞെ………
രമ്യാ അത് പറഞ്ഞപ്പോ അഞ്ചു അവളെ നോക്കി കൊണ്ട്..
“എന്നോട് ഷെമിക്ണം എല്ലാരും എനിക്ക് വേറെ മാര്ഗം ഇല്ലാ അറിഞ്ഞു കൊണ്ട് ഞാൻ ചതിച്ചതല്ല…. സോറി ഫോർ എവെരിതിങ് എൻറെ അവസ്ഥ അതാണ് അവൾ അത് പറഞ്ഞു അകത്തേക്കു ഓടിപോയി…………
രമ്യാ :നിയാസേ പോകാം നമുക്കു
അവൻ അവൾ പറഞ്ഞതിന് മൂളുക മാത്രമാണ് ചെയ്തത്….
അവൻ അവളുടർ പുറകിൽ കയറി…. അവൾ വണ്ടി എടുത്തു….
