പിറ്റേന്ന് അനില്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നില്ല . അതിന്റെ മൂഡോഫിലായിരുന്നു ഗായത്രി .
ഇപ്പൊ അവള്‍ക്കു അനിലിനെ കാണാതെ ഒരു ദിവസം പോലും ഇരിക്കാന്‍ പറ്റില്ല ..പണ്ട് ജയനെ പ്രേമിചിരുന്നപ്പോള്‍ ഉള്ള അതേ അവസ്ഥ . താന്‍ വീണ്ടും ആ കോളേജു കാലത്തേക്ക് പോകുകയാണോ എന്നവള്‍ സന്ദേഹിച്ചു . അന്ന് രണ്ടു പേരും പ്രേമിച്ചു നടന്നെങ്കില്‍ ഇത് വണ്‍വെ പ്രേമം . അവള്‍ക്കു ചിരിയും സങ്കടവും ഒരുമിച്ചു വന്നു . അവനോടു പ്രേമമാണോ കാമമാണോ അതോ സഹാനുഭൂതി ആണോ .എന്നവള്‍ക്ക് വിവേചിച്ചറിയാന്‍ പറ്റിയില്ല . എങ്ങനെ അനിലിനെ സമീപിക്കും ..അവനു തന്നോട് ഭയങ്കര ബഹുമാനമാണ് ..അതാദ്യം മാറ്റിയെടുക്കണം …
അന്ന് ജയനെയും കൊണ്ട് തിരിച്ചു വീട്ടിലേക്കു വരുമ്പോള്‍ ജയന്‍ അവളോട് പറഞ്ഞു
” ഗായൂ…എനിക്ക് പരിചയത്തിലുള്ള പെണ്ണ് ഇന്ന് ഓഫീസില്‍ വന്നിരുന്നു .പലതും സംസാരിച്ച കൂട്ടത്തില്‍ അവരുടെ അനിയന്‍ ചെറുക്കനു ട്യൂഷന്‍ എടുക്കാമോ എന്ന് ചോദിച്ചു . വൈകിട്ട് ആറു കഴിഞ്ഞാല്‍ നീ ഫ്രീ ആകും ആ സമയം വരാമോ എന്ന് ചോദിച്ചു ..ഇന്ന് മിക്കവാറും ആ കുട്ടി വന്നേക്കും “
” എന്റെ ജയെട്ടാ ….ഇവിടെ എനിക്ക് പിടിപ്പതു പണിയുണ്ട് ..അന്നേരമാ ട്യൂഷന്‍ … വെറുതെ ഓരോന്ന് വലിച്ചു തലയില്‍ കേറ്റണ്ട’
” അതിനു മാത്രം പണിയൊന്നുമില്ലല്ലോ …നമുക്ക് രണ്ടാള്‍ക്കും വേണ്ടുന്ന അത്താഴമല്ലേ …അത് ഇത് കഴിഞ്ഞുണ്ടാക്കാമല്ലോ ‘
” എനിക്ക് വയ്യ ……ജയേട്ടന്‍ ആ കുറ്റി വരുമ്പോ പറഞ്ഞു വിട്ടേക്ക് ..അല്ലെങ്കില്‍ ജയേട്ടന്‍ പറഞ്ഞു കൊടുക്ക്”
” ഇന്നെന്താടി ഇത്ര ദേഷ്യം …നിന്റെ കാമുകന്‍ അനില്‍ ഇന്ന് വന്നില്ല അല്ലെ “
” ദെ ജയെട്ടാ …ഞാന്‍ വല്ലോം പറയും കേട്ടോ …അനില് …അവന്റെ ….”
കാറ് പോര്‍ച്ചില്‍ നിര്‍ത്തി ജയനെ ഇറങ്ങുവാന്‍ സഹായിക്കുക പോലും ചെയ്യാതെ ഗായത്രി ചവിട്ടി കുലുക്കി കയറി പോയി
ഏഴു മണിയായപ്പോള്‍ മുറിയില്‍ കഴുകിയ ഡ്രെസ്സ് എല്ലാം മടക്കി വെക്കുകയായിരുന്ന ഗായത്രിയോടു ജയന്‍ വന്നു പറഞ്ഞു
‘ ഗായൂ …ആ കുട്ടി വന്നിട്ടുണ്ട് ….”
” എനിക്ക് വയ്യ ജയെട്ടാ ….ജയേട്ടന്‍ അവനോടു പൊക്കോളാന്‍ പറ “
” എനിക്ക് വയ്യ …….നാണം കെടാന്‍ …നീ തന്നെ വന്നു പറ ….” ജയന്‍ ഇറങ്ങി പോയി
ഗായത്രി ഒരു ഷോളും എടുത്തിട്ട് ഹാളിലേക്ക് ചെന്നു. അവള്‍ ഒരു ചുരിദാറും അടിയില്‍ അന്നിട്ട സാരി പവടയുമാണ് ഇട്ടിരുന്നത് .
ഹാളില്‍ എത്തിയ അവളുടെ ഹൃദയം നിന്ന് പോയി.
!!! അനില്‍ ……….!!
” ഓ അനിലോ “
