Kambikuttan Malayalam

Sex stories Kambikuttan kambikathakal

ക്ളിഷേ ആന്റിമാർ

“ഹെന്നാ നമുക്ക് പോവാ ആന്റി…” എന്ത് വന്നാലും മുള്ളിനാണ് കേട് മുനയൊടിയും എന്ന മഹദ് വചനം മാമ്പഴച്ചാറിനൊപ്പം അയവിറക്കി ഞാൻ പെട്ടന്ന് എഴുനേറ്റു .

“നിക്കെടാ കുട്ടാ കാലൊന്നു കഴുകട്ടെ” ഒരു പതിനാറുകാരിയുടെ ഉത്സാഹത്തോടെ ആന്റി നൈറ്റി മുട്ട് വരെ പൊക്കിപിടിച്ച് കുളത്തിൽ കാലിട്ടിളക്കി..അഹാ..അങ്ങനെ ആദ്യമായി ആന്റിയുടെ തുടയ്ക്ക് താഴെയുള്ള ദർശനം കൂടി കിട്ടി! കളിയും ചിരിയും തോണ്ടലും തോളിൽ തൂങ്ങലുമൊക്കെയായി ഞങ്ങൾ തിരിച്ച് വീട്ടുമുറ്റത്തെത്താറായപ്പോൾ ആന്റി പെട്ടന്ന് നൈറ്റിയുടെ സിബ് വലിച്ചിട്ടു! എങ്കിലും ആന്റിയുടെ മനസിൽ എന്താണ്? പറമ്പിൽ ഇറങ്ങിയതിന്റെ സന്തോഷം മാത്രമാണോ…..?.

ഓരോന്നാലോചിച്ച് നടക്കുമ്പോൾ “വേഗം നട കൊച്ചേ , നല്ലോണം തിരുമ്മിട്ട് കുളിക്കണം” സ്റ്റെപ്പിലിരിക്കുന്ന അമ്മച്ചിയെ നോക്കി ആന്റി എന്നോട് ഉച്ചത്തിൽ ഗൗരവത്തിൽ പറഞ്ഞു.

“ന്നാ കുട്ടൻ മുകളിലേക്ക് പൊക്കോ.. ആന്റി ഇപ്പോ വരാം..” അടുക്കളഭാഗത്തെ പൈപ്പിൻ ചുവട്ടിൽ വച്ച് ആന്റി പറഞ്ഞത് പക്ഷെ പഴയ ഈണത്തിലാണ്….!? മൊത്തത്തിൽ ഒരു കൺഫ്യൂഷനുമായി ഞാൻ കട്ടിലിൽ നീണ്ട് നിവർന്ന് ആന്റിയെ കാത്ത് കിടന്നു. എന്ത് വന്നാലും മുനയില്ലാത്ത മുള്ളിന്റെ കാര്യം ഓർക്കണമെന്ന് ഞാൻ മനസിനെ ഓർമിപ്പിച്ചു.

“മൊത്തത്തിൽ ഒന്ന് തിരുമ്മിട്ട് ഇന്നത്തോടെ നിർത്താം കുട്ടാ..” അകത്ത് കയറി വന്ന ആന്റി പതിവില്ലാതെ വാതിൽ ലോക്ക് ചെയ്തു!

“ ആന്റി കാല് മാത്രം പോരെ ..” ഞാൻ ചുമ്മാ സംശയിച്ചു.”

“പോര, ഇന്ന് ലാസ്റ്റ്..അല്ലേ. അതാ അതിന്റെ ഒരു രീതി” ആന്റി മുടിയൊക്കെ കെട്ടി എന്തോ വലിയൊരു കാര്യം ചെയ്യാനെന്ന പോലെ കുഴമ്പ് എടുത്ത് തയ്യാറെടുത്തു. നൈറ്റിയുടെ സിബ് ആന്റി വീണ്ടും താഴ്ത്തി വച്ചിരിക്കുന്നു..! ഇത്തവണ സിബ് മുഴുവൻ താഴ്ന്നിരിക്കുന്നത് കണ്ടതോടെ എന്റെ കുട്ടൻ പതിവ് പോലെ ശിങ്കാരിമേളം തുടങ്ങി..!ഞാൻ ബനിയൻ മാത്രം ഊരിയിട്ട് നിവർന്ന് കിടക്കാനാഞ്ഞു.

“ഹാ… നിക്കറൊക്കെ ഊരി തോർത്ത് മാത്രം ഉടുത്ത് കെടക്കടാ…” ആന്റി നെറ്റിയുയർത്തി.

“അത് വേണോ ആന്റി..” ഞാൻ ശങ്കയോടെ നാണം കാണിച്ചു.

“അതിനെന്താ കുട്ടാ, ആന്റി മാത്രവല്ലേ ഇവിടുള്ളു.” ആന്റിവാത്സല്യം നുരഞ്ഞു പൊന്തി. അതാണല്ലോ പ്രശ്നം എന്ന് മനസിൽ പറഞ്ഞു കൊണ്ട് ഞാൻ എഴുനേറ്റ് മാറി നിന്ന് മനസില്ലാമനസോടെ ബർമൂഡയും ഷഡ്ഡിയും അഴിച്ച് മാറ്റി വലിയൊരു തോർത്തെടുത്ത് ഉടുക്കാൻ നോക്കി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025