Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോയിൽലേഷൻ

” ങേ   നിയോ!!!”

 

ഞാൻ  പെട്ടന്ന്  എഴുന്നേറ്റ് നിന്ന് പോയി. അമ്മ  അപ്പോൾ  എന്റെ കൈ പിടിച്ചു  ഇരുത്തി.

 

” എന്താടാ ”

 

എനിക്ക്  അപ്പോഴും  ഞെട്ടൽ  മാറിയിരുന്നില്ല. എന്ത് ചെയ്യണം  എന്നറിയാതെ ഞാൻ  അവിടെ  ഇരുന്നു.   പറഞ്ഞു അറിയിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ  സന്തോഷം ആണോ….  ഞാൻ പെണ്ണിന്റെ  മുഖത്തേക്ക് വീണ്ടും  നോക്കി  അവളും  എന്നെ  നോക്കി  കൊണ്ട്  നിൽക്കുക  ആയിരുന്നു.

 

” എന്നാൽ  ചെക്കനും പെണ്ണിനും എന്തെങ്കിലും  സംസാരിക്കാൻ ഉണ്ടെങ്കിൽ  ആകാം ”

 

അവിടെ  ഉണ്ടായിരുന്നാ ആരോ പറഞ്ഞപ്പോൾ  അവൾ  അകത്തേക്ക്  പോയി. പുറകെ  ചെല്ല് എന്ന  അർത്ഥത്തിൽ  ബ്രോക്കർ  എന്നെ  നോക്കി.

 

” ഡാ  മോനെ  കോളം ആക്കല്ലേ   ”

 

അമ്മ  എന്റെ ചെവിയിൽ  പറഞ്ഞു. ഞാൻ  പതിയെ  എഴുന്നേറ്റ്  അവൾ  പോയ വാതിലിനുള്ളിൽ കയറി.  അവിടെ  അവൾ  ഉണ്ടായിരുന്നില്ല.  ആ  മുറിയിൽ  നിന്നും  പുറത്തേക്ക്  ഒരു  വാതിൽ  ഉണ്ടായിരുന്നു  ഞാൻ   അതിലുടെ  പുറത്തേക്ക്  ഇറങ്ങി. വീടിന്റെ സൈഡിൽ ഒരു  കിണർ  ഉണ്ടായിരുന്നു  അതിനോട് ചേർന്ന് ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന  ഒരു  കുളിപുരയും അതിനുള്ളിലെ  അളക്കുകല്ലിൽ ചാരി അവൾ  നിൽപ്പുണ്ട് നീല സാരി ആണ്‌  വേഷം. അവൾ  എന്നെ  തുറിച്ചു നോക്കുന്നുണ്ട്. എനിക്ക്  എന്തോ അവളുടെ  ആ  നോട്ടം  നേരിടാൻ  കഴിഞ്ഞില്ല.

 

ഞാൻ  നടന്നു  ആ  പൊളിഞ്ഞ കുളിപുരയുടെ വെളിയിൽ  നിന്നു.   അവൾ  ഒന്നും  മിണ്ടാതെ  നിൽക്കുക ആയിരുന്നു.

 

ഞാൻ  അവളെ  നോക്കി  ഒന്ന്  ചിരിച്ചു.  അവളും  എന്നെ ആക്കിയ  ഒരു ചിരി ചിരിച്ചു.

 

 

” പേരെന്താ ”

 

കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. അപ്പോൾ അവൾ പിരികം പൊക്കി വല്ലാതെ എന്നെ  നോക്കി. ഞാൻ  എന്താ എന്നർത്ഥത്തിൽ  അവളെ  നോക്കി.

 

“എന്താ ഉദ്ദേശം ‘”

 

” എന്ത്  ഉദ്ദേശം ”

 

” എന്നെ  എങ്ങനെ  കണ്ടു  പിടിച്ചു “

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025