Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 7

രാഹുല്‍ വീണ്ടും റോസ്‌ലിനെ നോക്കി.
“മോള് വന്ന് ഇവനെ പിടിചെഴുന്നേല്‍പ്പിക്ക്,”
“ഞാന്‍ സെയിന്‍റ് മേരീസ് കോളേജിലെ സ്റ്റുഡന്‍റ്റ് അല്ല,”
ലത്തീഫ് പറഞ്ഞു.
“നീ എന്‍റെ അധ്യാപകനുമല്ല,”
“എന്തായിത് ലതീഫേ? ങ്ങ്ഹേ? അദ്ധ്യാപകന്‍ ആരാണ് എന്നാ നിന്‍റെ വിചാരം?”
രാഹുല്‍ ലത്തീഫിന്‍റെയടുത്തെക്ക് അല്‍പ്പം കൂടി നീങ്ങിനിന്നു.
“ഗുരു സാക്ഷാത് പരബ്രഹ്മം എന്നൊക്കെയല്ലേ നമ്മള്‍ ഭാരതീയര്‍ ആചാര്യന്മാരെ സംബോധന ചെയ്യാറ്? അധ്യാപകനെ നീ എന്നൊക്കെയാ വിളിക്ക്യ?”
രാഹുല്‍ കോപം കൊണ്ട് തിളച്ചുമറിയുന്ന ലത്തീഫിന്‍റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
“പിന്നെ നീ സെയിന്‍റ്റ് മേരീസിലെ സ്റ്റുഡന്‍റ്റ് അല്ല എന്ന്‍ എനിക്കറിയാം. നിനക്ക് അവിടുത്തെ സ്റ്റുഡന്‍റ്റ് ആകാന്‍ സാധിക്കില്ല. കാരണം അവിടെ വയോജന വിദ്യാഭ്യാസമോ സാക്ഷരതാ മിഷനോ ഒന്നുമില്ല,”
രാഹുല്‍ ലത്തീഫിന്‍റെ തോളത്ത് തട്ടി.
ലത്തീഫ് ആ കൈ പിടിച്ചു മാറ്റി.
“ങ്ങ്ഹാ അതുപോട്ടെ,”
രാഹുല്‍ ലത്തീഫിന്‍റെ കൂട്ടുകാരെ നോക്കി.
“നിങ്ങളെന്തിനാ ഈ മിണ്ടാപ്രാണിയെ തല്ലിച്ചതച്ചേ?”
“ഇവന്‍ മിണ്ടാപ്രാണിയൊന്നുമല്ല,”
നിലത്ത് അപ്പോഴും വീണുകിടക്കുന്ന സിദ്ധാര്‍ത്ഥനെ നോക്കി ആബിദ് പറഞ്ഞു.
“ഇവന്‍ ഇന്നലെ റോസ്‌ലിനെ കയറിപ്പിടിച്ചു,”
“അതേയോ?”
രാഹുല്‍ അദ്ഭുതപ്പെട്ടു.
“അതേതായാലും ശരിയായില്ല. പക്ഷെ നമ്മുടെ ശാന്തിപുരത്ത് അല്‍ അമീന്‍ ഇരുമ്പുകടയുടെ എതിര്‍വശത്ത് ഒന്നാന്തരമൊരു സര്‍ക്കിള്‍ ഓഫീസുണ്ട്. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ വാങ്ങിയ ഒരു എബ്രഹാം ആണ് അവിടുത്തെ സര്‍ക്കിള്‍. സ്മിത കമ്പിക്കുട്ടനില്‍ എഴുതിയ കഥ ബോള്‍ഡ് ആന്‍ഡ്‌ അണ്‍കറപ്റ്റഡ്. അപ്പോള്‍ എന്‍റെ കൈക്ക് പണിയുണ്ടാക്കുന്ന ഇപ്പണി നിങ്ങള്‍ ചെയ്യേണ്ടിയിരുന്നില്ല,”
“ചെയ്‌താല്‍ താനെന്ത് ചെയ്യും?”
“എന്ത് ചെയ്യുമെന്നൊക്കെ ചോദിച്ചാല്‍…ലത്തീഫ് പറ…എന്ത് ചെയ്യണം?”
“ഇപ്പോള്‍ തല്‍ക്കാലം ഒന്നും ചെയ്യേണ്ട. സ്ഥലം വിടാന്‍ നോക്ക്,”
“ഷുവര്‍, സ്ഥലം വിടാം ഞാന്‍. പക്ഷെ അതിനു മുമ്പ് ആ മോളോട് ഗ്യാങ്ങു ലീഡര്‍ ആയ നിങ്ങള്‍ തന്നെ ഈ പാവം സിദ്ധാര്‍ത്ഥന്‍ കേ ദാമോദരനെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ഉത്തരവ് കൊടുക്കണം,”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025