Kambikuttan Malayalam

Sex stories Kambikuttan kambikathakal

കോബ്രാഹില്‍സിലെ നിധി 7

“ഫ, പട്ടീ,”
ലത്തീഫിന്‍റെ ബലിഷ്ടകരങ്ങള്‍ അന്തരീകഷത്തില്‍ ഉയര്‍ന്നു.
“കുറച്ചുനേരമായി നീ നിന്ന്‍ കുരയ്ക്കുന്നു!”
“ഓം! ശാന്തി!!”
തന്‍റെ മൂക്കിനു നേരെ താഴ്ന്നു വന്ന ലത്തീഫിന്‍റെ മുഷ്ട്ടി രാഹുല്‍ പിടിച്ചു നിര്‍ത്തി.
“സാമം വേദം സന്ധിസംഭാഷണം എല്ലാം പരാജയപ്പെട്ട സ്ഥിതിക്ക് ഇനി ഇത് മാത്രമേ ബാക്കിയുള്ളൂ. വേറെ രക്ഷയോന്നുമില്ലേല്‍ ഞാന്‍ റെഡി ഗാങ്ങ് ലീഡറേ…കണ്ണിനു പകരം കണ്ണ്‍ …പല്ലിനു പകരം പല്ല്…”
സംഘാംഗങ്ങള്‍ മുമ്പോട്ടാഞ്ഞു.
“വേണ്ട,”
ലത്തീഫ് അവരുടെ നേരെ വലത് കൈ ഉയര്‍ത്തി വിലക്കി.
“ഗുരുനാഥനെ തല്ലിയ ശിഷ്യന്മാര്‍ എന്ന ചീത്തപ്പേര് തല്‍ക്കാലം നിങ്ങള്‍ക്ക് വേണ്ട. ഞാന്‍ ഇയാടെ ശിഷ്യനല്ല. ഇയാള്‍ എന്‍റെ വാധ്യാരുമല്ല. സ്മിത കംബികുട്ടനില്‍ എഴുതിയ കഥ ഈ അങ്കം ഞങ്ങള്‍ തമ്മില്‍. എന്ത് സംഭവിച്ചാലും എന്‍റെ ശവം വീണാലും ആരും അടുക്കരുത്. ഇറ്റ്‌സ് ആന്‍ ഓര്‍ഡര്‍. ഈസ് ദാറ്റ് ക്ലിയര്‍?”
കൂട്ടുകാര്‍ നിസ്സഹായരായി.
“കമോണ്‍ പ്രോഫസ്സറേ, പ്രൂവ് യുവേഴ്സെല്‍ഫ്!”
ലതീഫിന്‍റെ പ്രഹരമേറ്റ് രാഹുല്‍ മുഖമടച്ച് നിലത്ത്വീണു.
തന്‍റെ ദേഹത്തേക്ക് ലത്തീഫ് ചാടി വീഴുന്നതിന് മുമ്പ് രാഹുല്‍ ഒഴിഞ്ഞുമാറി.
പിന്നെ എഴുന്നേറ്റ് ലതീഫിന്‍റെ ആക്രമണത്തെ നേരിട്ടു.
“ഓം! ശാന്തി!!’
വളരെ നേരത്തെ പ്രതിരോധത്തിന് ശേഷം രാഹുല്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന്‍ പൊങ്ങി കാലുമടക്കി ലത്തീഫിന്‍റെ നടുവിന് നേരെ ആഞ്ഞടിച്ചു.
“ഊഹു…”
ഒരു മുരള്‍ച്ചയോടെ ലത്തീഫ് നിലംപതിച്ചു.
രാഹുല്‍ പിന്നെ ലത്തീഫിന്‍റെ കൂട്ടുകാരെ നോക്കി.
“താന്തോന്നിത്തരത്തിനും തോന്ന്യാസത്തിനും അനുസരണക്കേടിനും ശിഷ്യന്മാര്‍ക്ക് മുടങ്ങാതെ ചൂരല്‍ക്കഷായം പ്രിസ്ക്രൈബ് ചെയ്യുമായിരുന്ന പണ്ടത്തെ ടിപ്പിക്കല്‍ വാധ്യാരൊന്നുമാകണ്ട, ഫ്രാങ്ക് ആന്‍ഡ്‌ ഫ്രന്‍റ്റ്ലിയായ ഒരു ഹൈടെക് മാഷായാല്‍ മതി എന്ന്‍ ഞാന്‍ തീരുമാനിച്ചതൊക്കെ വെറുതെയാകൂല്ലോ എന്‍റെ ഈശ്വരന്മാരേ!!”
പിന്നെ അയാള്‍ നിലത്തുനിന്ന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ലത്തീഫിന്‍റെ നേരെ നോക്കി.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025