ശെരി എന്ന അർത്ഥത്തിൽ അഭി തലകുലുക്കി.
കിച്ചു അവരുടെ അടുത്തെത്തി.
” ഇപ്പൊ തന്നെ സമയം ഒരുപാട് വൈകി. കിച്ചു വന്നല്ലോ.. എനി നമുക്ക് ടീമാക്കി കളി തുടങ്ങാം.. “
മനു എല്ലാവരോടുമായി പറഞ്ഞു.
” ഞാൻ നിങ്ങടെ കൂടെ കളിക്കാൻ വന്നതല്ല… “
കിച്ചു പറഞ്ഞു.
എല്ലാവരും അതിശയത്തോടെ അവനെ നോക്കി.
” എനി മുതൽ ക്രിക്കറ്റ് കളിക്കാനാണെന്നും പറഞ്ഞ് ഒരുത്തനും ഇങ്ങോട്ട് വരണ്ട…
ഈ വളപ്പിൽ പോലും കാല് കുത്തരുത്. പഴയ സൗഹൃദത്തിന്റെ പേരിൽ എന്നെ വിളിക്കുകയും വേണ്ട… “
അവൻ ഗൗരവത്തിൽ പറഞ്ഞു.
” കിച്ചു നീ എന്താ ഇങ്ങനെയൊക്കെ പറയുന്നേ…? കഴിഞ്ഞതൊക്കെ നമ്മള് പറഞ്ഞ് സോൾവാക്കിയതല്ലേ.. “
നവീൻ പറഞ്ഞു.
തിരിച്ചൊന്നും പറയാതെ മുഖം തിരിച്ചു കൊണ്ട് കിച്ചു അവിടെ നിന്നും പോയി.
എല്ലാവരും ദേഷ്യത്തോടെ അവൻ നടന്നു പോകുന്നതും നോക്കി പല്ല് കടിച്ചു.
” എനി എന്ത് കാണാൻ നിക്കുവാടാ… വരിനെടാ… “
ദേഷ്യത്തോടെ മനു നടന്നുപോയി.
ദേഷ്യത്തോടെ മറ്റുള്ളവരും അവന്റെ പിന്നാലെ ചെന്നു.
