ആകെയുള്ളത് ചില കന്നഡക്കാരാണു. ബാക്കിയെല്ലാം ഹിന്ദിക്കാരും സായിപ്പന്മാരും. ബ്രിട്ടീഷ് കമ്പനിയായതു കൊണ്ടാവും ശനിയും ഞായറും അവധിയാണു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത ഞയറാഴ്ച ഞാൻ ബോംബേ കാണാനിറങ്ങി. ജൂഹൂ ബീച്ചിലേക്ക് പോകണം. ആരോട് വഴി ചോദിക്കും എന്നറിയാതെ നിന്നപ്പോഴാണൂ അന്നു കണ്ട ആ മനുഷ്യനെന്നെ കടന്ന് പോയത്.
ഹെലോ..ഞാൻ കൂവി
അയ്യൾ തിരിഞ്ഞ് നോക്കി, എന്നെക്കണ്ടതും പരിചയഭാവത്തിൽ നിന്നു.
എന്താ?
ജൂഹുവിലേക്ക് പോകാൻ…
ആ. വാ കൊണ്ടാക്കാം
ഞാൻ അയോളോടൊപ്പം നടന്നു.
കുറച്ച് നേരം ജൂഹു ബീചിൽ ഞാൻ നടന്നു കണ്ടു. അപ്പോളയാൾളാരോടൊ സംസാരിച്ച് കൊണ്ട് നിൽക്കുവാരുന്നു. കുറച്ച് കഴിഞ്ഞ് വന്നിട്ടു ഞാൻ പോകുവാണെന്ന് പറഞ്ഞു.
ഒഹ് താങ്ക്സ്… ആഹ് പേരു പറഞ്ഞില്ലല്ലൊ?
എന്റെയോ.. രവികുമാർ!
എവിടെയാ നാട്ടിൽ?
കൊട്ടാരക്കര
