Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദീപാരാധന 2

“”അമ്മച്ചീ, ഒന്നും മനസ്സിലാകാത്തത് പോലെ സംസാരിക്കരുത്… ഇതൊന്നും അറിയാഞ്ഞിട്ടോ മനസ്സിലാവാഞ്ഞിട്ടോ അല്ല, ഞാൻ ഇത്തിരി തിരക്കിലായത് കൊണ്ടല്ലേ…??””

അല്ലേലും അമ്മച്ചി അങ്ങനെയാ മൂത്ത മോന്റെ ഭാര്യയോട് അങ്ങ് തേനൊലിക്കുന്ന സ്നേഹമാ… അതിന്റെ രഹസ്യം എന്താണെന്ന് എനിക്കറിയാൻ പാടില്ല.

“”നിനക്കതിനൊന്നും സമയമില്ലല്ലോ, ഈ ഭൂലോകത്ത് നീ എന്ന വ്യക്തിക്കേ ജോലിതിരക്കുള്ളൂ… ഈ നാട്ടിലെ കലക്ടർക്ക് പോലും ഉണ്ടാവില്ല നിനക്കുള്ളത്ര തെരക്ക്..””

“”അമ്മച്ചിക്ക് ഒന്നും മനസ്സിലാവാഞ്ഞിട്ടാണോ അതോ അഭിനയിക്കുകയാണോ…?? ആഴ്ചയ്ക്ക് ഒരിക്കൽ വരാൻ പറ്റാത്തത് കൊണ്ടാ ഞാൻ രണ്ടാഴ്ച കൂടുമ്പോ ഇങ്ങോട്ട് വരുന്നത്…””

സമയക്കുറവ് നല്ലപോലെ ഉണ്ട് അത് കൊണ്ട് തന്നെയാ ഈ അവസ്ഥ.

ഏതോ പുതിയ പടം വന്നിട്ടുണ്ട് പോലും അവള് പറഞ്ഞു, എന്നാ ആ പടത്തിനെങ്കിലും ഒന്ന് കൊണ്ട് പോകാമായിരുന്നില്ലേ, നിനക്ക് ..??

ആ… എന്നോട് ചേച്ചി പറഞ്ഞാരുന്നു നോക്കാം… ഇന്ന് ഏതായാലും നടക്കില്ല… എനിക്കും സമയം കിട്ടണ്ടേ…?? ഇന്ന് അത്യാവശ്യം വേറെ ചില കാര്യങ്ങളുണ്ട്.. നാളെ നോക്കാം .

ആ… അമാന്തിക്കേണ്ട അവളെയുകൂട്ടി ആ സിനിമക്ക് പോ… ദേ… ആ വടക്കെതിലെ വസന്തയെയും മീരകൊച്ചിന്റെ മൂന്നു പിള്ളാരെയും കൂട്ടി കൊണ്ടു പോ… റൂബിക്കൊരു കൂട്ടവും.

അത്രയും കേട്ടപ്പോ തന്നെ എനിക്ക് എന്റെ കലി ഇരട്ടിച്ചു എങ്കിലും അത് ഞാൻ കടിച്ചമർത്തി.

 

അവസാനം ഗത്യന്തരമില്ലാതെ പിറ്റേന്ന് ഞങ്ങൾ സിനിമയ്ക്ക് പോകാനൊരുങ്ങി. അന്നത്തെ ഫസ്റ്റ് ഷോയ്ക്ക് ടിക്കറ്റ് ബുക്ക്‌ ചെയ്തു.

എല്ലാവരെയും കൂട്ടി കാറിനകത്തു കുത്തി നിറച്ചു. ചേട്ടത്തിയെ ഫ്രണ്ട് സീറ്റിൽ ഇരുത്തി മറ്റുള്ളവർ പുറകിലും കയറി.

ചേട്ടത്തിയെ മാത്രം കൂട്ടി സിനിമയ്ക്ക് പോകാൻ പറഞ്ഞാരുന്നെങ്കിൽ ഞാൻ സന്തോഷവാനായിരുന്നേനെ…

ഒരു ഗെറ്റ് അപ്പ്‌ എന്ന നിലയ്ക്ക് കാറിന്റെ ഫ്രണ്ട് സീറ്റിൽ ചേച്ചിയെയും ഇരുത്തി ഒന്ന് ഞെളിഞ്ഞിരുന്ന് കാർ ഡ്രൈവ് ചെയ്യാൻ മനസ്സൊന്ന് കൊതിച്ചതായിരുന്നു… എല്ലാം തകിടം മറിഞ്ഞു… തകിടം മറിച്ചു എന്ന് പറയുന്നതാവും ശരി.

എന്റെ അമ്മച്ചീടെ മണ്ടയ്ക്കിട്ട് ഒന്ന് കൊട്ടാൻ തോന്നിയ നിമിഷം.

കാർ, പാർക്കിങ്ങിൽ ഇട്ട് ഞങ്ങൾ എല്ലാവരും തിയേറ്ററിനുള്ളിലേക്ക് ചലിച്ചു.

ഏതായാലും നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റായത് കൊണ്ട് ഇനി ടിക്കറ്റ് വാങ്ങിക്കാൻ ക്യു നിൽക്കണമെന്ന് ആരും പറയില്ലല്ലോ… ഓഹ്… ആശ്വാസം… ആ ഒരു ടെൻഷൻ ഉണ്ടായില്ല.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025