Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഡിറ്റക്ടീവ് അരുൺ 3

“ഞാനും നിന്നെ കാണാനിരിക്കുകയായിരുന്നു അരുൺ. ഏതായാലും നീ ഇങ്ങോട്ട് വന്നത് നന്നായി. ഇനി ഞാനങ്ങോട്ട് വരേണ്ട കാര്യമില്ലല്ലോ. ഏതായാലും വന്ന കാര്യം പറയൂ.”

“സാർ രശ്മിയുടെ കൂടെ ചന്ദ്രികയെ കൂടാതെ വേറെ ആരെല്ലാമുണ്ടാകുമായിരുന്നു കോളേജിൽ പോവുമ്പോൾ.”

“ഓ.. അതാണോ. ഒരു കുട്ടിയുടെ പേര് രേഷ്മ എന്നാണ്. മറ്റേ കുട്ടിയുടെ പേര് പ്രിയ എന്നോ മറ്റോ ആണ് അതെനിക്കത്ര നിശ്ചയം പോര. പിന്നെ അപൂർവ്വമായി വേറെ ചില കുട്ടികളും ഉണ്ടാവാറുണ്ട്. പക്ഷേ അവരുടെ പേരൊന്നും എനിക്കറിയില്ല.”

“ശരി സാറ് എന്നെയെന്തിനോ കാണാനിരിക്കുകയായിരുന്നു എന്ന് സൂചിപ്പിച്ചല്ലോ എന്താണ് കാര്യം.?”

“പ്രത്യേഗിച്ച വല്യ കാര്യമൊന്നുമല്ല. മോളെ കാണാതായിട്ട് പത്ത് ദിവസമായിരിക്കുന്നു. ഇത് വരെ വിവരമൊന്നുമായിട്ടില്ല. നിങ്ങളുടെ അന്വേഷണം എന്തായി എന്നറിയാനായിരുന്നു.”

“അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്നല്ലാതെ വേറൊന്നും പറയാൻ കഴിയില്ല സാർ. പിന്നെ ഒരു കാര്യം മാത്രം മനസ്സിലായി അന്വേഷണം യഥാർത്ഥ ദിശയിലാണ്. അത് കൊണ്ടാണ് ഇന്ന് ഞങ്ങൾക്കൊരു ഭീഷണി കത്ത് കിട്ടിയത്.ഈ അന്വേഷണം ഞങ്ങൾക്ക് നല്ലതല്ല എന്നായിരുന്നു അതിന്റെ ഉള്ളടക്കം.”

“എന്നിട്ട്..? നിങ്ങൾ എന്ത് തീരുമാനിച്ചു. are you leaving this case.?”

“No sir. From that we learned that the investigation was on the right track.Therefore, our decision is to investigate the case itself. സാർ നിങ്ങളിങ്ങനെ ഇംഗ്ലീഷിൽ കാര്യങ്ങൾ ചോദിച്ചാൽ ഞാനും അറിയാതെ ഇംഗ്ലീഷ് പറഞ്ഞ് പോവും. അത് കൊണ്ട് നമുക്ക് രണ്ട് പേർക്കും മാതൃഭാഷയല്ലേ നല്ലത്.”

“സോറി അരുൺ ഞാനിങ്ങനെ വികാരഭരിതനാവുമ്പോൾ അറിയാതെ ഇംഗ്ലീഷ് കടന്നു വരും. മന:പൂർവ്വം പറയുന്നതല്ല. എന്തായാലും നിങ്ങളുടെ തീരുമാനം എനിക്കിഷ്ടപ്പെട്ടു. നിങ്ങൾ അന്വേഷണം ഒന്നുകൂടി വേഗത്തിലാക്കണം. ഇതെന്റെ ഒരപേക്ഷയാണ്.”

“തീർച്ചയായും… ഞങ്ങൾക്കും ഇതെത്രയും പെട്ടന്ന് അവസാനിപ്പിക്കാനാണ് ആഗ്രഹം. പക്ഷേ ഞങ്ങളുടെ പുറകിൽ ആരോ ഉണ്ട്. ഇനി അയാളുടെ കണ്ണ് വെട്ടിച്ചേ അന്വേഷണം തുടരാൻ കഴിയുകയുള്ളു. അത് കൊണ്ട് നിങ്ങൾ ക്ഷമയോടെ കാത്തിരിക്കുക അത് മാത്രമേ എനിക്ക് പറയാനുള്ളു.”

❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️

സ്കൂളിലേക്ക് കുട്ടികൾ പോകുന്ന സമയമായതിനാൽ ഗോകുലിന് ഡ്രൈവിങ്ങ് അത്ര സുഗമമായിരുന്നില്ല. ഏകദേശം ഒമ്പത് മണി ആയപ്പോൾ തന്നെ ഗോകുൽ പ്രേമചന്ദ്രന്റെ വീടിനു മുമ്പിലെത്തി. ബൊലേറേ കയറ്റി നിർത്താൻ പറ്റിയ ഒരിടം നോക്കി അവൻ വാഹനം പാർക്ക് ചെയ്തു.

പരിസരം ഒന്ന് അവൻ വിശദമായി നിരീക്ഷിച്ചു. കുറച്ചപ്പുറത്ത് മാറി ഒരു കടയുള്ളതവന്റെ ശ്രദ്ധയിൽ പെട്ടു. തന്റെ അന്വേഷണം ആ കടയിൽ നിന്ന് തുടങ്ങാമെന്ന ചിന്തയോടെ അവൻ പതിയെ വാഹനത്തിൽ നിന്നിറങ്ങി.

അതൊരു പലചരക്ക് കടയായിരുന്നു. അതിനു മുമ്പിലേക്ക് ഇറക്കിക്കെട്ടിയ സ്ഥലത്ത് ഒരു ഡസ്കും അതിനിരുവശത്തുള്ള ബെഞ്ചുകളിൽ രണ്ട് പേർ മുഖാമുഖമിരുന്ന് സംസാരിക്കുന്നതും അവൻ കണ്ടു. ആളുകൾക്ക് രാവിലെയും വൈകുന്നേരവും നാട്ടുവർത്താനവുമായി കൂടാനുള്ള ഇടമാവാം അതെന്ന വന് തോന്നി.

The Author

യാസർ

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025