Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവ കല്യാണി 8

“:ഞാന്‍ വരില്ല സാര്‍…….എനിക്കിനി ദേവേട്ടനെ ഫെസ് ചെയ്യാന്‍ വയ്യ …ഞാനെങ്ങോട്ടുമില്ല…സാറ് പൊക്കോ ‘

” നീ കേറ് ടെസ …..എനിക്കൊരു വാക്കേയുള്ളൂ …അത് നടത്തി തരും .’

” സര്‍ …ഞാന്‍ എന്റെ വണ്ടിയില്‍ വന്നോളം …..എങ്ങോട്ടാ വരേണ്ടത് ?ദേവേട്ടന്റെ വീട്ടിലേക്കു വരുമോ ?” ടെസയുടെ മുഖം പൂത്തിരി കത്തുന്നത് പോലെ തിളങ്ങി

” നീ കേറ് ടെസ …വണ്ടി ഞാന്‍ എടുപ്പിചോളം’

ടെസ ഫ്രണ്ട് ഡോര്‍ തുറന്നു പ്രസരിപ്പുള്ള മുഖത്തോടെ കയറി .ശേഖരന് തന്നോട് തന്നെ അവളുടെ മുഖം കണ്ടപ്പോള്‍ നിന്ദ തോന്നി

” എന്നിട്ടിപ്പോള്‍ ആ കല്യാണി എവിടുണ്ട്?”

ടെസയപ്പോളാണ് കല്യാണി ഹോസ്പിറ്റലില്‍ പോകുന്ന കാര്യം പറഞ്ഞതോര്‍ക്കുന്നത് .അവള്‍ പെട്ടന്ന് കല്യാണിയെ ഫോണെടുത്തു വിളിച്ചു

” ആ ….സാര്‍ ……..———————- ഹോസ്പിറ്റലിലേക്ക് വിട് .. കല്യാണി അവിടുണ്ട് ….അവിടിന്നിറങ്ങാന്‍ തുടങ്ങുവാ ..ഞാനവിടെ നില്ക്കാന്‍ പറഞ്ഞു”

“അതേതായാലും നന്നായി …അവിടുത്തെ കുറച്ചു ഡോക്ടര്‍മാര്‍ എന്റെ സുഹൃത്തുക്കളാ”

ടെസയും ശേഖരനും കല്യാണിയെ കൂട്ടാന്‍ ഹോസ്പിറ്റലിലേക്ക് ചെന്നു. കല്യാണിയുടെ ട്യൂട്ടറിന്റെ കാബിനിലെക്കാന് അവര്‍ ചെന്നത്

“അറിയുമോ ഡോകടറെ?” ശേഖരന്‍ അവര്‍ക്ക് കൈ കൊടുത്തു കൊണ്ട് ചോദിച്ചു

‘ ഹ ഹ …അതെന്തു ചോദ്യമാ ശേഖരന്‍ സാറെ ….’

ശേഖരന്‍ നേരത്തെ ബോര്‍ഡിലുണ്ടായിരുന്ന ഒരു ഹോസ്പിറ്റലിലെ ഡോകടര്‍ ആയിരൂ അവര്‍ . അവര്‍ മാത്രമല്ല ഒട്ടു മിക്ക ഡോക്ടെര്സും അവിടെ നിന്ന് വന്നവരായിരുന്നു

ശേഖരന്‍ പെട്ടന്ന് കാര്യങ്ങളവതരിപ്പിച്ചു.

” അവളെവിടെ? ആ പെണ്ണ് .കല്യാണി .. ദേവന്റെ ജീവിതം നശിപ്പിച്ച അവളെ പിടിച്ചു പൊട്ടീര് കൊടുത്തിട്ട് പോലീസില്‍ പിടിപ്പിക്കുവാ വേണ്ടത് “

‘ ശേഖരന്‍ സാറേ …ആ കൊച്ച് പാവമാ ….വിധിയുടെ മുന്നില്‍ പകച്ചു പോയി ജീവിതം ഹോമിച്ച ഒരു പാവം പെണ്ണ് …അന്ന് നടന്നത് ….”

ഡോകടരുടെ വാക്കുകള്‍ കേട്ട ശേഖരന്റെ മുഖം കടലാസ് പോലെ വിളറി , കേട്ടത് വിശ്വസിക്കണോ എന്ന് സംശയിച്ചു അയാള്‍ തലയില്‍ കൈ വെച്ചു .

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025