Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവാദി 4 ❤😍

ഇല്ല…. ദൈവമേ ഇവൾ എങ്ങനെ ടീച്ചർ ആയെന്നാണ് എന്റെ സംശയം…….

ഞാൻ വരാത്തുകൊണ്ട് അവൾ തിരിച്ചു വന്നു…….

” ഇങ്ങോട്ട് വരാൻ……. ”

ഓൾ ന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി……..
അങ്ങനെ പോർച്ചിൽനിന്നും ബൈക്കിറക്കി അപ്പച്ചിയോട് യാത്രയും പറഞ്ഞു ഞങ്ങൾ ഇറങ്ങി……

കുറച്ച് സമയത്തിനുള്ളിൽ ബീച്ചെത്തി……
ഞങ്ങൾ ബൈക്ക് വെച്ചിട്ട് ഒരുപാട് ദൂരം കടലും നോക്കി വെറുതെ നടന്നു…. ഒന്നും മിണ്ടാതെ….. അതെന്താണ് ഒന്നും മിണ്ടാത്തത് എന്ന് ചോദിച്ചാൽ എനിക്കുത്തരമില്ല…….
ഒരുപാട് ദൂരം നടന്നു നടന്നു ഒടുവിൽ ഒരു ഐസ്ക്രീം വണ്ടി കണ്ടപ്പോൾ ഞാൻ അവളോട് ചോദിച്ചു…..

” തനിക് ഐസ്ക്രീം വേണോ……. ”

” ആം…… ”

ഞാൻ പോയി ഞാൻ സൺ‌ഡേ മേടിച്ചിട്ട് വന്നു……
മണലിൽ ഇരുന്നു സ്വസ്ഥമായി കഴിക്കാൻ തുടങ്ങി…..എനിക്ക് പക്ഷെ എന്തോ ഒരു മൂകത തോന്നി തുടങ്ങിയിരുന്നു……..
എനിക്ക് അവളോട് എന്തെങ്കിലും ഒക്കെ ചോദിക്കണം എന്നുണ്ടായിരുന്നു………

 

“ആദി…..”

“ആഹ്….. ”

“അവിടെ ഇതൊന്നും ഇട്ട് പുറത്ത് പോകില്ലേ……. ”

” ഇല്ല…. അവിടെ ഇട്ടാലും അവിടുള്ളവരുടെ നോട്ടം സഹിക്കാൻ പറ്റില്ല എറണാകുളം പോലേ അല്ല ട്രിവാൻഡ്രം……എൻടയർലി ഡിഫറെൻറ്…. ഇവിടെ ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയം കാണില്ല . അവിടെ നേരെ തിരിച്ചും…. പെട്ടുപോയെന്ന് പറഞ്ഞ മതി…… ”

ഞാൻ വെറുതെ ചിരിച്ചു…. എനിക്ക് ശെരിക്കും ചിരി
വന്നില്ല എങ്കിൽകൂടിയും…….കടലിന്റെ വിദൂരതയിൽ കണ്ണും നട്ട് ഞാനിരുന്നു….അപ്പൊ എന്റെ മുന്നിൽ ആദിയില്ല അവിടെ ഉള്ളവർ ആരുമില്ല… ഞാനും കടലും ഋതുവിന്റെ ഓർമകളും മാത്രം……..
എനിക്ക് അപ്പൊ എന്തുകൊണ്ടോ ഋതു അതായത് എന്റെ എക്സിനെ ഓർമ്മ വന്നു….. ഞാനാ ഓർമകളിൽ മുഴുകി ഇരിക്കെ ആദിയുടെ വിളി എന്നെ ഉണർത്തി…..

” നിനക്ക് ഇപ്പോഴെങ്കിലും ഒന്നും ചിന്തിക്കാതെ ഇരിക്കാൻ പറ്റുമോ……. ”

ഞാൻ വെറുതെ അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരി ഇല്ലാത്തൊരു പുഞ്ചിരി സമ്മാനിച്ചു… പിന്നെയും അതെ വിദൂരതയിലേക്ക് നോക്കി ഇരിക്കവേ ആദിയുടെ വക ചോദ്യം…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025