Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവയ്‌ക്കും അനഘയ്ക്കും വേണ്ടി

അനഘ : ” ഞാൻ ഇനി എന്ത് ചെയ്യും ദേവാ ”

അനഘ അവിടെ നിന്ന് കരഞ്ഞു. അവളുടെ കള്ള കരച്ചിൽ ഒന്നും തിരിച്ചറിയാൻ ദേവയ്ക്ക് സാധിച്ചില്ല.

ദേവ : ” അയ്യേ താൻ കരയല്ലേ. എടി കണ്ണ് തുടയ്ക്ക്. ഞാൻ എല്ലാം സെറ്റ് ആക്കാം. ഇന്ന് പോകുമ്പോൾ ഞാൻ നിന്റെ റെക്കോർഡ് കൂടി കൊണ്ട് പോകാം എന്നിട്ട് വരച്ചുകൊണ്ട് വരാം ”

അനഘ ആഗ്രഹിച്ച മറുപടി ആയിരുന്നു അത് പക്ഷെ അവൾ കരഞ്ഞുകൊണ്ട് ചോദിച്ചു. ” അയ്യോ ദേവയ്ക്ക് ബുദ്ധിമുട്ട് ആവില്ലേ ”

ദേവ : ” ഓഹ് നീ എന്നെ അങ്ങനെ ആണോ കരുതിയത് ”

അനഘ : ” അയ്യോ ദേവ അങ്ങനെ അല്ല ” ( പിന്നെ പോടാ പൊട്ടാ എന്ന് അവൾ മനസ്സിൽ പറഞ്ഞു )

ദേവ : ” എന്ന റെക്കോർഡ് എടുത്ത് താ നാളെ വരുമ്പോൾ എല്ലാം സെറ്റ് ആക്കി കൊണ്ടുവരാം ”

അനഘ അവന് റെക്കോർഡ് ബുക്ക്‌ കൊടുത്തു എന്നിട്ട് ആരും കാണാതെ ഒരു ഉമ്മയും കൊടുത്തു. വെറുതെ ദേവയെ ഒന്ന് ഉത്തേജിപ്പിക്കാൻ.

ഇങ്ങനെ ആയിരുന്നു അനഘ ദേവയെക്കൊണ്ട് ഓരോ കാര്യങ്ങൾ സാധിച്ച് എടുക്കുന്നത്. എല്ലാത്തിന്റെയും പിന്നിൽ ഉള്ള ബുദ്ധി സാന്ദ്രയുടെ ആയിരിക്കും.

പതിയെ പതിയെ അനഘയും സാന്ദ്രയും കൂടി ദേവയെ ഊറ്റി പിഴിയാൻ തുടങ്ങി. ദേവ പ്രണയത്തിന്റെ സ്വപ്നലോകത്ത് പറന്നു നടന്ന് ഇതൊന്നും തിരിച്ചറിയാതെ അനഘയ്ക്ക് വേണ്ടത് എല്ലാം കൊടുത്തു.

അനഘയ്ക്ക് വേണ്ടി ചില മേക്കപ്പ് സാധനങ്ങൾ, ഇടയ്ക്കിടയ്ക്ക് ഡയറി മിൽക്ക്, ഉച്ചയ്ക്ക് ക്യാന്റീനിൽ നിന്ന് ഊണ് (അത് സാന്ദ്രയ്ക്കും വാങ്ങി കൊടുക്കും ). പിന്നെ കുറേ ഗിഫ്റ്റ്, പൂവ്…… ഇടയ്ക്ക് ഒരു ഡ്രസ്സ്‌ വരെ ദേവ വാങ്ങി കൊടുത്തു. എന്തിനേറെ ഇടയ്ക്ക് അനഘയുടെ സ്കൂട്ടിയിൽ അവൻ പെട്രോൾ വരെ അടിച്ചു കൊടുത്തു. അങ്ങനെ ദേവയ്ക്ക് വീട്ടിൽ നിന്നും കിട്ടുന്ന പോക്കറ്റ് മണി ഒക്കെ അനഘയ്ക്ക് വേണ്ടി അവൻ ചിലവാക്കി. മാത്രമല്ല അനഘയുടെ അസൈന്മെന്റ്, റെക്കോർഡ്, പ്രൊജക്റ്റ്‌, നോട്ട് എല്ലാം ദേവയാണ് എഴുതി കൊടുക്കുന്നത്.

ഇതൊന്നും പോരാഞ്ഞിട്ട് അനഘയ്ക്ക് ഒരു പയ്യനോട് വെറുപ്പ് ഉണ്ടായിരുന്നു. അനഘയെ അവൻ കയറി പിടിച്ചു എന്ന് കള്ളം പറഞ്ഞു മുതലക്കണ്ണീർ ഒഴുക്കി കാണിച്ചു ദേവയേയും അവനെയും പരസ്പരം തല്ലിച്ചു. അന്ന് തന്റെ കാമുകിക്ക് വേണ്ടി ദേവ അവനെ പൊതിരെ തല്ലി. അങ്ങനെ പാവം എന്ന് ഇമേജ് ഉണ്ടായിരുന്ന ദേവയ്ക്ക് ടീച്ചേഴ്സിന്റെ ഇടയിൽ ഒരു ചീത്തപ്പേര് ഉണ്ടായി.

അങ്ങനെ ഒരു ദിവസം….

ഉച്ചയ്ക്ക് കോളേജിൽ ഉള്ള ഒരു മരച്ചുവട്ടിൽ ഇരുന്നു വിശ്രമിക്കുകയാണ് ദേവയും അനഘയും. അവരുടെ അടുത്ത് നിന്നും ഇച്ചിരി മാറി സാന്ദ്ര മൊബൈൽ നോക്കി ഇരിപ്പുണ്ട്.

അനഘ ദേവയുടെ കയ്യ് തന്റെ കയ്യിൽ എടുത്ത് പിടിച്ചിട്ട് അവന്റെ വിരലിൽ ഒക്കെ ചുമ്മാ പിടിച്ചു നോക്കുന്നു. പ്രേമം ഉണ്ടെന്ന് അവൾ അഭിനയിക്കുന്ന ഓരോ കോപ്രായം ആണ്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025