Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 5

” എന്താ മോളെ മോൾക്കിഷ്ടയോ എല്ലാരേം?  “

രാമൻ ചേട്ടൻ ദേവുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ തട്ടികൊണ്ട് ചോദിച്ചു.  ഉവ്വെന്നവൾ തലയനക്കി ഉത്തരവും കൊടുത്തു..

” എങ്കെ പോയി?  “

കാവേരി ചേച്ചിയുടെ വക ചോദ്യം ഉയർന്നു.

” ചുമ്മാ ഞങ്ങൾ ഒന്നു നടക്കാൻ ഇറങ്ങിയതാ….  “

രാമൻ ചേട്ടൻ ഉത്തരവും കൊടുത്തു. ദേവുവും പ്രിയയും അകത്തേക്ക് കയറി പോയി.  ഞാനും രാമേട്ടനും കാവേരിയക്കയും വെറുതെ സംസാരിച്ചു കൊണ്ടിരുന്നു സമയം പോയതേ അറിഞ്ഞില്ല. നാട്ടിലെ വിശേഷങ്ങളും ഇവിടെത്തെ വിശേഷങ്ങളും കാലാവസ്ഥാ, വ്യവസായം,  രാഷ്ട്രീയം അങ്ങനെ  എന്തൊക്കെയോ  ഞങ്ങളുടെ സംസാര വിഷയമായി കടന്നു വന്നു.

അപ്പോളാണ് എന്റെ ഫോൺ ബെല്ലടിക്കുന്നത്.  എടുത്തു നോക്കുമ്പോൾ ഏടത്തി ആണ് .  സംസാരത്തിനിടയിൽ ഫോൺ വന്നത് ഇത്തിരി നീരസത്തോടെ ആണെങ്കിലും അവരുടെ അടുത്ത് നിന്ന് നീങ്ങി നിന്ന് ഞാൻ കാൾ അറ്റന്റ് ചെയ്തു.

” ഹലോ ഏടത്തി…. “

” നിങ്ങൾ ഇപ്പൊ എവിടെയാ?  “

” ഞങ്ങൾ പോണ്ടിച്ചേരിയിൽ ആണ്. “

” അവളെവിടെ?  “

” അപ്പുറത്തുണ്ട്  “

” ഫോൺ കൊടുക്ക് “

ഏടത്തി ഒരു അധികാര ഭാവത്തിൽ പറഞ്ഞു.

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025