” അതിനു ഞാൻ നടന്നല്ല വന്നത് ബൈക്കിനാണ്…. ”
അമ്പലമുറ്റത് നിർത്തിയിട്ട ബൈക്ക് ചൂണ്ടികാട്ടി ഞാൻ പറഞ്ഞു … അവളുടെ മുഖത്തു ഒറ്റനിമിഷത്തിൽ അത്ഭുതവും ദേഷ്യവും വിഷമവും കലർന്ന പലഭാവങ്ങളും മിന്നി മറഞ്ഞു…
” എന്റെ ദൈവമേ… ഇതിനാണോ വന്നത്…? ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും..നോക്കിക്കോ.. . ഈ വയ്യാണ്ടിരിക്കുമ്പോൾ എന്തിനാ നന്ദുവേട്ട ഈ ആവശ്യമില്ലാത്ത പണിക്കു പോകുന്നെ ? ”
” ആഹാ.. നിന്നേം കൊണ്ട് ഇതിലൊന്ന് കറങ്ങാം എന്ന് കരുതി വന്ന ഞാൻ ഇപ്പോ തെറ്റുകാരൻ ആയോ ? ”
” കറങ്ങാനൊക്കെ ഇനിയും സമയം ഉണ്ടല്ലോ… ഇതിപ്പോ ഈ വയ്യാണ്ടിരിക്കുന്നുണ്ടല്ലേ… ”
” എനിക്കിപ്പോ ഒരു വയ്യായികയും ഇല്ല ദേവു…. ഇനിയും ആ വീട്ടിൽ ഇങ്ങനെ ഇരുന്നാൽ എനിക്ക് വട്ടുപിടിക്കും.. അതുകൊണ്ടാണ്…. ”
എൻറെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ പിന്നെ അവൾ ഒന്നും പറഞ്ഞില്ല.. വെറുതെ മുഖം വീർപ്പിച്ചു നിനത്തെ ഒള്ളു…
” ഇങ്ങനെ കൊതികുതി നിൽക്കാതെ വന്നു വണ്ടിയിൽ കയറാമോ ദേവു നീയ്? ”
ബൈക്കിലേക്ക് കയറി ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു .
” എങ്ങോട്ടാ… ഞാൻ വരണില്ല ഇതിൽ.. എനിക്ക് പേടിയാ…. ”
” എന്ത് പേടി…. ”
” താമസിച്ചു ചെന്നാൽ അവര് വഴക്ക് പറയും… ”
” ആരും ഒന്നും പറയില്ല. ഒരുപാടു താമസിക്കാതെ തിരിച്ചു വരാം നമുക്… ”
എങ്കിലും അവൾക്കു കയറാൻ മടി ആയിരുന്നു…
” എനിക്ക് പേടിയാ… എനിക്കീ കുന്ദ്രാണ്ടത്തില് ഒന്നും കേറി പരിചയം ഇല്ല.. കേറി കഴിഞ്ഞാൽ പിന്നെ കഴിഞ്ഞ പ്രാവശ്യത്തെ പോലെ നന്ദുവേട്ടന് എന്നെ വഴക്ക് പറയാനല്ലേ… ”
