” ദേവി എന്റെ പ്രാർഥന കേട്ടു…. ”
അല്പനേരത്തെ മൗനം തെചിച്ചു കൊണ്ടവൾ പറഞ്ഞു …. എന്താണെന്ന ഭാവത്തിൽ ഞാൻ അവളെ നോക്കി..
” ഞാൻ ഇന്ന് കാവിലെ ദേവിയുടെ മുന്നിൽ ചെന്ന് പ്രാർഥിച്ചത് ഇതാണ്…. ഇതുപോലെ നന്ദുവേട്ടന്റെ കൂടെ എന്നും ഇങ്ങനെ ഇരിക്കാൻ പറ്റണേ എന്ന്….. ”
അതും പറഞ്ഞവൾ എന്റെ കൈകളിൽ മുറുകെ പിടിച്ചു.
” അത് മാത്രേ ദേവിയോട് ആഗ്രഹം പറഞ്ഞുവൊളോ ? ”
” എന്നെ പോലെയൊരു പെൺകുട്ടി അത്രയും ആഗ്രഹിക്കുന്നത് തന്നെ വലിയ കാര്യം അല്ലേ…. ”
അവളുടെ വാക്കുകൾ ഒരു മുള്ളുകൾ പോലെ മനസ്സിൽ തറച്ചു കയറുന്ന പോലെ തോന്നി…
” എനിക്ക് ഒന്നും വേണ്ടാ നന്ദുവേട്ട…. എപ്പോളും ഇങ്ങനെ കൂടെ ഉണ്ടായാൽ മതി……… ”
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കളഞ്ഞു കൊണ്ട് ഞാനവളെ വീണ്ടും എന്റെ തോളിലേക്ക് ചായ്ച്ചു കിടത്തി… ഒരക്ഷരം പോലുമാ നിമിഷം എനിക്ക് പറയാൻ തോന്നിയില്ല….
നിനക്കൊരു കാര്യമറിയുവോ ദേവു…? ”
എന്താ? ”
” സ്വന്തം ഭാര്യയോടുള്ള സ്നേഹം അറിയിക്കൻ പ്രേമലേഖനം എഴുതേണ്ടി വന്ന ലോകത്തെ ആദ്യത്തെ ഭർത്താവ് ചിലപ്പോൾ ഞാനായിരിക്കും… ”
അത് കെട്ടാതെ വലിയ കൗതുകത്തോടെ അവളെന്നെ തന്നെ നോക്കി ഇരുന്നു.
” സത്യം ആണ് ….. ഏടത്തിയും അമ്മയും കാരണം അങ്ങനെയും ഒരു കടുംകൈ ഞാൻ ചെയ്തിരുന്നു.. പക്ഷെ തരാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല….. പൈങ്കിളി ആയിപോകുമോ എന്നൊരു തോന്നൽ ”
ചെറു ചിരിയാണ് അവളിലിൽ നിന്ന് ഉയർന്നത്…
