ഏടത്തിയും കൈ മലർത്തി..
” സമയം വൈകാണ്ടു നിങ്ങളിറങ്ങാൻ നോക്ക്.. ”
ഞങ്ങളോടെല്ലാവരോടും യാത്ര പറഞ്ഞു ഏട്ടനും ഏടത്തിയും പുറത്തെക്കിറങ്ങി …
” പോകാം…… ”
ഏടത്തി പുറത്തു നിന്ന ആരോടോ ചോദിക്കുന്നത് ഞാൻ കേട്ടു…
” ഇല്ല.. ചേച്ചി പൊയ്ക്കോ.. ഞാൻ അമ്മക്ക് ഒരു കൂട്ടിനു ഇവിടെ നിന്നോളാം… ”
ദേവുവിന്റെ ശബ്ദം…. ഇത്ര നേരവും കാണാനും കേൾക്കാനും മിണ്ടാനും കൊതിച്ച ആൾ ഒരു കതകിനു അപ്പുറം ഇത്രയും നേരവും ഉണ്ടായിരുന്നെന്ന് ഞാനപ്പോളാണ് അറിഞ്ഞത്…
” ഇവിടെ വേറെ ആവശ്യങ്ങൾ ഒന്നും ഇല്ല.. നീ വാ…. ”
” ഇല്ല ചേച്ചി നിങ്ങൾ പൊയ്ക്കോ. എനിക്ക് പ്രശനം ഇല്ല .. ”
” ആ ചെക്കന് ഇഷ്ടാവില്ല പെണ്ണെ…..എന്ന പിന്നെ എന്താന്ന് വച്ചാൽ ചെയ്യൂ….. ചില സമയത് ഈ അമ്മയുടെ അതേ സ്വഭാവമാ ഇവൾക്കും .. എന്ന ഇവിടെ തന്നെ നിക്കാതെ അകത്തു വല്ലതും കേറിയിരിക്കു.. ”
. ദേവുവിനെ മുറിയിലേക്ക് കയറ്റി വിട്ടിട്ടാണ് ഏടത്തി പോയത് . കാത്തിരുന്നും കരഞ്ഞും തളർന്ന മുഖത്തോടെ ദേവു റൂമിനുള്ളിലേക്കു കയറി വന്നു. ദേവുവിനെ കണ്ടതേ എന്റെ ഉള്ളു നീറുകയായിരുന്നു…. അന്ന് ദേവു പറഞ്ഞത് കേട്ടിരുന്നു എങ്കിൽ എനിക്കിങ്ങനെ ആകുമായിരുന്നില്ല …. എങ്കിലും എന്നെ അലട്ടിയത് ഞാനറിഞ്ഞ സത്യം അവളെ ഞാൻ എങ്ങനെ അറിയിക്കും എന്നതായിരുന്നു… .. എന്റെ മുഖത്തേക്ക് കൂടി നോക്കാൻ ദേവു കൂട്ടാക്കിയില്ല. മുറിയുടെ ഒരു മൂലയിൽ മാറി നിന്ന് അമ്മ ചോദിക്കുന്ന ചോത്യങ്ങൾക്കു ഉത്തരം കൊടുക്കുകയാണവൾ. അതും വെറും മൂളലുകൾ കൊണ്ട് മാത്രം … എനിക്കവളെ കണ്ടപ്പോൾ സഹതാപം തോന്നി….
