Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 7

ഇതിനു മാത്രം എന്ത് തെറ്റാ ഈ പാവം ചെയ്തേ……  തെറ്റ് ചെയ്തത് ഞാനല്ലേ… എന്നെ എന്ത് വേണേലും ചെയ്തൂടെ…  ഈ ആർക്കും വേണ്ടാത്ത എന്നെ…. ”

 

 

അവളെന്റെ കൈകളിൽ ഇറുക്കി പിടിച്ചു കൊണ്ട് അടക്കി പിടിച്ചു കരയുകയാണ്.  അവളുടെ ഓരോ വാക്കുകളും എന്നിൽ ആഴത്തിൽ പതിക്കുകയായിരുന്നു.  അറിയാതെ കണ്ണുകൾ നിറയുന്നത് പോലെ..  ഇത്ര ഇഷ്ടം മനസിലൊതുക്കിയാണ് ദേവു ഇന്നും നടക്കുന്നതെന്ന സത്യം ഞാൻ  അറിയതെ പോയി

 

 

അവളുടെ ജല്പനങ്ങൾക്ക് അപ്പോളും അറുതി ഇല്ലായിരുന്നു.

 

” വേറെ ഒന്നും വേണ്ടാ .   മുറിവെല്ലാം ഉണങ്ങി കഴിയുമ്പോൾ നന്ദുവേട്ടന് വീണ്ടും അയാളോട് വഴക്കിനു പോകാതെ ഇരുന്നാൽ മതി.  ഈ കിടപ്പു കണ്ടിട്ട് തന്നെ നെഞ്ചു പൊളിയുവാ …. ”

 

അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ കൈയിലേക്കും ഒഴുകി പതിക്കുന്നതായി ഞാൻ അറിഞ്ഞു …   സ്നേഹം അത്രയും ഉള്ളിലൊതുക്കിയാണിതുവരെയും ഇവൾ എന്റെ മുന്നിൽ അഭിനയിച്ചതെന്ന് ഓർത്തപ്പോൾ എനിക്ക് അവളോട് അമർഷം  തോന്നി. അവളുടെ ഉള്ളിലെ നിഷ്കളങ്ക സ്നേഹം ഞാൻ അറിയാതെ പോയതിൽ ചെറിയ വിഷമവും…

 

എന്റെ സ്നേഹം ഇവളെ അറിയിക്കാൻ  ഇനിയും എന്തിനു വൈകുന്നു എന്ന് മനസിലിരുന്നാരോ പറയുന്ന പോലെ…

 

” ദേവു…..  ”

 

അവളുടെ പേര് വിളിക്കാൻ എന്റെ നാവുയർന്നതും അമ്മയുടെ പിന്നിൽ നിന്നുമുള്ള വിളി ഉയർന്നതും ഒരുമിച്ചായിരുന്നു..  ഞെട്ടിത്തിരിഞ്ഞവൾ  എന്റെ  കൈയ്യിലെ പിടി വിട്ടു ചാടി എഴുന്നേറ്റു…

 

അവൾ പറഞ്ഞതെല്ലാം അമ്മ കേട്ടുകാണുമോ എന്ന ഭീതി അവളിൽ ഉണ്ടായിരുന്നതായി എനിക്ക് തോന്നി

 

 

” എന്താ മോളെ ഉറങ്ങുന്നില്ലേ ?  ”

 

” മ്മ് … ഉണ്ട്… അമ്മേ…  “

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025