Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവനന്ദ 9

” ആ അച്ഛന്റെ അനുഗ്രഹം കൂടി ഇല്ലാതെ നിങ്ങൾ ഒരു ജീവിതത്തിലേക്ക് കടക്കുക എന്ന് പറയുമ്പോൾ വളർത്തി വലുതാക്കിയ സ്വന്തം അച്ഛനോട് ദേവുമോൾ ചെയ്യുന്ന ഒരു വലിയ തെറ്റായി പോവില്ലേ അതു….?  ”

 

അമ്മയുടെ ചോദ്യം വിരൽ ചൂടുന്നത് എന്തിലേക്ക് ആണെന്ന് എനിക്ക് മനസിലായില്ല….

” അതുകൊണ്ട് നീ കുറച്ചു കൂടി ക്ഷമിക്കണം…  അച്ഛൻ വരുന്നത് വരെ.  അല്ല അച്ചനെ കണ്ടു പിടിക്കുന്നത് വരെ.  ആ അഛന്റെ അനുഗ്രഹം വാങ്ങി വേണം എന്റെ ദേവു മോൾ എന്റെ നന്ദുട്ടന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ…  അതു ഈ അമ്മയുടെ ഒരു ആഗ്രഹം ആണ്… ”

 

അമ്മ എന്റെ മുടിയിഴകളിലൂടെ തഴുകികൊണ്ട് പറഞ്ഞു നിർത്തി.  ഓർത്തെടുത്തു വന്ന എന്റെ എല്ലാ പ്രണയ രംഗങ്ങളും ഒരു ചില്ലു കൊട്ടാരം പോലെ പൊട്ടി തകർന്നടിഞ്ഞു..  മടങ്ങി വരില്ല എന്ന് തീർച്ചപ്പെടുത്തിയ ഒരാളുടെ അനുഗ്രഹത്തോടെയെ ഞങ്ങള്ക്ക് ഒന്നാവാന് കഴിയു എന്ന് പറയുമ്പോൾ……..  ഒരു തരം മരവിച്ച അവസ്ഥയിലേക്ക് ഞാൻ പെട്ടന്ന് തന്നെ എറിയപെട്ടു..അമ്മയും ഏടത്തിയും എല്ലാം എല്ലാം അറിയേണ്ട നിമിഷം ഇതാണ്. ഞാൻ എല്ലാം പറയേണ്ടതും…..  പക്ഷെ ദേവു ! അവളെയെല്ലാം അറിയിക്കാൻ ഉള്ള ധൈര്യം ഇന്ന് എനിക്ക് ഇല്ല.  അവളതെങ്ങനെ ഉൾക്കൊള്ളും എന്നും എനിക്ക് അറിയില്ല.  ചിലപ്പോൾ അവളെന്നിൽ നിന്നു പിരിയുമോ എന്ന എന്റെ ഭയം ആകാം.  എല്ലാം എല്ലാവരിൽ നിന്നും മറച്ചു വക്കാൻ എന്നെ ഇന്നും പ്രേരിപ്പിക്കുന്നത്.

 

” അമ്മെ…….. ”

എന്ന വിളിക്കു വേണ്ടി നാവുയർന്നതും ഏടത്തി ആ വിളിയുമായി മുറിക്കുള്ളിലേക്ക് കടന്നു വന്നു.  പിന്നാലെ ഏടത്തിയുടെ കൈയും പിടിച്ചു ദേവുവും….

 

കൊച്ചു കുട്ടിയുടെ നാണം ആയിരുന്നു അപ്പോൾ എന്റെ ദേവുവിന്റെ മുഖത്തു..  അമ്മയുടെ മടിയിൽ കിടക്കുന്ന എന്നെ അവൾ കൗതുകത്തോടെ നോക്കി…. പതിയെ ഏടത്തിയുടെ പിന്നിലേക്ക് ഒളിച്ചു.

 

” ആഹാ.. ഞാൻ പറഞ്ഞതല്ലേ പെണ്ണെ….  ഇപ്പൊ എന്തായി… ദേ നോക്ക്…..  അടയും ചക്കരയും പോലെ ഇരിക്കുന്ന കണ്ടില്ലേ…..?  ”

ഏടത്തി ദേവുവിനോടായി പറഞ്ഞു.

 

” നന്ദുവേട്ടനെ അമ്മ വഴക്ക് പറയുവാരിക്കും തല്ലുവാരിക്കും എന്നൊക്കെ പറഞ്ഞു വലിയ ബഹളം ആയിരുന്നു പുറത്തു കിടന്നു……. ” അവരുടെ വരവിന്റെ ഉദ്ദേശ്യം എന്തെന്ന് ഏടത്തി വിവരിച്ചപ്പോൾ ഒരു കൂട്ടചിരി അവിടെ ഉയർന്നു..  ഏടത്തിയുടെ പിന്നിൽ പൂർണമായും ഒളിച്ച ദേവു എന്നിൽ നിന്നും തന്റെ ചമ്മൽ ഒഴുവാക്കി നിന്നു. .

The Author

വില്ലി

വില്ലി | Villi | kambisexstories.cc
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025