Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 17

അറിഞ്ഞിട്ടും ഞാൻ ദേവനെ ഒന്നും അറിയിക്കാതിരുന്നത്…

പോലീസും ആരും ഇവനെ അന്വേഷിക്കാതിരുന്നപ്പോൾ പ്രേശ്നങ്ങൾ എല്ലാം ഒതുങ്ങി എന്നു ഇവൻ വിചാരിച്ചു… മാത്രമല്ല ആ പെണ്ണിനെ ഇവന്റെ കൂട്ടുകാർ ചേർന്ന് വീണ്ടും പിടി കൂടി… കാണാതായി എന്നു പരാതി കിട്ടിയ പെണ്ണിനെ പിന്നെ കണ്ടു കിട്ടുന്നത്… ഒരു റെയിൽ പാളത്തിൽ ചിന്ന ഭിന്നമായ നിലയിൽ ആണ്… അയാൾ ഒരു നിമിഷം നിർത്തി…

ഇതെല്ലാം കേട്ട് ഞാൻ തരിച്ചു നിക്കുക ആയിരുന്നു….

ഇവന്റെ കഥ അവിടം കൊണ്ടും തീർന്നില്ല…….ഇവിടെ നിന്നു ഓടി പോയതിനു ശേഷം വീട്ടിലേക്കു ബന്ധപെട്ടില്ലെങ്കിലും… ഇവൻ ഇവന്റെ കൂട്ടുകാരെ ബന്ധ പെട്ടു കൊണ്ടിരുന്നു… അങ്ങനെ ആണ് ദേവൻ അനുവിനെ വിവാഹം കഴിച്ച കാര്യം ഇവൻ അറിയുന്നത്…. അത് അവനു വലിയ അടിയായിരുന്നു… അവൻ ചെയ്ത പ്രവർത്തി മൂലം ശ്രീമംഗലം തറവാട് നാണം കെടും എന്നു കരുതിയിടത്തു….. നാട്ടുകാരുടെ മുന്നിൽ അഭിമാനം ആയി മാറിയത് അവനു സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു… പിന്നെ അവനു ഒളിച്ചു താമസിച്ചിരുന്നിടത്തു ഇരുപ്പുറച്ചില്ല…. മനസ്സിൽ പലതും കണക്കു കൂട്ടി കൊണ്ടാണ് അവൻ നാട്ടിലേക്കു തിരിച്ചു വന്നത്… അവൻ ആദ്യം വന്നത്… ശ്രീമംഗലം കൺസ്ട്രക്ഷൻസിന്റെ പണി നടന്നു കൊണ്ടിരിക്കുന്ന സൈറ്റിലേക് ആണ്…. ആരും അറിയാതെ സൈറ്റിൽ കയറി പറ്റിയ അവൻ… സൈറ്റിൽ പണിയെടുത്തു കൊണ്ടിരുന്ന ഒരു സ്ത്രീയെ മുകളിലെ നിലയിൽ നിന്നും തള്ളി താഴെയിട്ടു…. അങ്ങനെ ആ സൈറ്റിൽ ഒരപകടം പറ്റിയാൽ അത് ദേവന്റെ കമ്പനിയെ നന്നായി ബാധിക്കും എന്നു അവൻ കണക്കു കൂട്ടി…

“”നോ….”” ഞാൻ അലറി കൊണ്ട് ചാടി എഴുന്നേറ്റു….

“”അതാണ് ദേവൻ സത്യം…”” ഇപ്പോളും icu വിൽ മരണവുമായി മല്ലടിച്ചു കിടക്കുന്ന ആ സ്ത്രീ… അത് ഇവന്റെ കൈ കൊണ്ടാണ്….””

കേട്ടതൊന്നും വിശ്വസിക്കാൻ ആവാതെ ചുവരിലൂടെ താഴേക്കു നിരങ്ങി വീണ എന്നെ മാണിക്യന്റെ കൈകൾ താങ്ങി…

അവന്റെ അടുത്ത ലക്ഷ്യം ആദി ആയിരുന്നു…. ദേവൻ ആദി യെ ഉപേക്ഷിച്ചെങ്കിലും ആദിയുടെ മനസ്സിൽ അപ്പോളും ദേവൻ ആണ് ഉള്ളതെന്ന സത്യം അർജുൻ മനസ്സിലാക്കിയിരുന്നു…. ആദിയുടെ മനസ്സിൽ പക നിറച്ചു… അവളെ കൊണ്ട് ദേവനെ അവസാനിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം… പക്ഷെ… അർജുന്റെ വാക്കുകളിൽ ആദി വീണില്ല…. പക്ഷെ ദേവൻ അനുവിനെ വിവാഹം കഴിച്ചതിന്റെ വിഷമം ആദി ക്കുണ്ട് എന്നു അവൻ മനസ്സിലാക്കി…. അത് കൊണ്ട് തന്നേ അവൻ കളം മാറ്റി ചവുട്ടി…അനു മരിച്ചാൽ ദേവൻ ആദിക് സ്വന്തം ആകും എന്നു അവൻ ആദിയെ പറഞ്ഞു വിശ്വസിപ്പിച്ചു…അടുത്ത ദിവസം അനു മരിച്ച വാർത്ത കേൾക്കാൻ ഒരുങ്ങിക്കോ എന്നു പറഞ്ഞാണ് അർജുൻ ആദിയുടെ വീട്ടിൽ നിന്നും ഇറങ്ങിയത്…..

പക്ഷെ ആദി അത്രയ്ക്കും കണ്ണിൽ ചോര ഇല്ലാത്തവൾ ഒന്നും ആയിരുന്നില്ല…. അർജുൻ പറഞ്ഞിട്ട് പോയതിലെ ദു:സൂചന അവൾക്കു മനസ്സിലായി..അർജുൻ ദേവന്റെ ജീവനും ഭീഷണിയാകും എന്നവൾക്കു തോന്നി…. പക്ഷെ അവൾക്കു ദേവനെ വിളിക്കാൻ ഭയം ആയിരുന്നു… അത് കൊണ്ട് അവൾ ഈ മാണിക്യനെ വിളിച്ചാണ് കാര്യം പറഞ്ഞത്….

അപ്പോളേക്കും ഇവൻ ദേവനെ ലക്ഷ്യം വെച്ചു നിങ്ങളുടെ പുറകിൽ തന്നേ ഉണ്ടായിരുന്നു… വഴിയിൽ എവിടെയെങ്കിലും വെച്ചു ദേവനെ തടയാനും ആക്രമിക്കാനും ആയിരുന്നു ഇവന്റെ പദ്ധതി… അങ്ങനെദേവനും അനുവും നിങ്ങളുടെ ഫാം ഹൗസിലേക് പോകുന്നത് വരെയും ഇവൻ നിങ്ങളെ പിന്തുടർന്ന് വന്നു…തിരിച്ചു നിങ്ങൾ വരുന്നതും കാത്തു… അവിടെയൊരു വെയ്റ്റിംഗ്

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025