Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 6

“…എന്‍റെ മുത്ത് അതിനു ദൂരേക്കൊന്നും പോണില്ലല്ലോ… ഒരു മണിക്കൂര്‍ യാത്ര ചെയ്‌താല്‍ സഞ്ജുന്റെ വീട്ടിലെത്തൂല്ലേ… കാണാന്‍ തോന്നുമ്പോഴൊക്കെ ഞാന്‍ ഓടി വരൂല്ലേ മോളൂ… ഏട്ടന്റെ മുത്ത് കണ്ണ് തുടയ്ക്ക്..” ഞാന്‍ അവളെ ആശ്വസിപ്പിച്ചു… പിന്നെ വേറെ പല കാര്യങ്ങളും സംസാരിച്ചു വന്നപ്പോള്‍ അവള് ഉഷാറായി..

ഞങ്ങള്‍ നേരെ പോയത് അവളുടെ ചില കൂട്ടുകാരികളുടെ വീടുകളിലേയ്ക്കായിരുന്നു… അവിടെ ഒക്കെ കല്യാണം വിളിച്ചു കഴിഞ്ഞ് ഉച്ചയ്ക്ക് ഊണും കഴിച്ച്… അവള്‍ എന്നെ ടൌണിലെ ഒരു മെന്‍സ് വെയര്‍ ഷോപ്പില്‍ കൊണ്ട് പോയി എനിക്ക് കല്യാണത്തിന് ഇടാനുള്ള ഡ്രസ്സൊക്കെ എടുത്ത് തന്നു.. പിന്നെ കുറെ ടീ ഷര്‍ട്ടുകള്‍, ട്രാക്പാന്റുകള്‍, ഇന്നര്‍ വെയറുകള്‍, എന്ന് തുടങ്ങി എനിക്ക് ഒരു രണ്ടു കൊല്ലത്തേയ്ക്ക് ഇടാനുള്ള ഡ്രസ്സ് അവള്‍ വാങ്ങിത്തന്നു…. എന്നിട്ട് ഒരു ഡയലോഗും..

“… എന്റെ കല്യാണം കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് എട്ടന് ഞാനൊരു പെണ്ണിനെ തപ്പിപ്പിടിച്ചു തരും… ഞാന്‍ നോക്കുന്നത് പോലെ എന്റെ ഏട്ടന്റെ കാര്യങ്ങള്‍ നോക്കും എന്ന്‍ എനിക്ക് തോന്നുന്ന ഒരു പെണ്ണിനെ… അതുവരെ ഈ ഡ്രസ്സൊക്കെ കൊണ്ട് അഡ്ജസ്റ്റ് ചെയ്തോണം… പിന്നെ പുതിയത് വെല്ലോം വേണന്നു തോന്നിയാ എന്നെ വിളിച്ചു പറഞ്ഞാല്‍ മതി ഞാന്‍ വാങ്ങിക്കൊണ്ട് തന്നോളം.. കേട്ടല്ലോ…???

“…. ആയിക്കോട്ടെ മുതലാളീ…” ഞാന്‍ വാക്കൈയ്യും പൊത്തി നിന്ന് സമ്മതിച്ചു.. പിന്നെ ബാക്കിയുള്ള അവളുടെ കൂട്ടുകാരികളുടെ വീടുകളിലും പോയി വിളി കഴിഞ്ഞ് ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു…

അന്ന് രാത്രി അത്താഴം കഴിഞ്ഞു കിടക്കാന്‍ വേണ്ടി ഞാന്‍ മുറിയില്‍ ചെന്നപ്പോള്‍.. നമ്മുടെ വാനരപ്പട മുഴുവന്‍ എന്റെ മുറിയിലുണ്ട്… ഇന്ന് അവരെല്ലാം എന്റെ ഒപ്പമാണ് ഉറങ്ങുന്നതെന്നും.. വല്യേച്ചിയുടെ (മുത്തിനെ അവരെല്ലാം അങ്ങനാണ് വിളിക്കുന്നത്.., മാളുവിനെ  കുഞ്ഞേച്ചി എന്നും) കല്യാണം കഴിഞ്ഞാല്‍ പിന്നെ എല്ലാവര്ക്കും ഒരുമിച്ചു കൂടാന്‍ പറ്റില്ല എന്നും പറഞ്ഞു അവര് നേരത്തെ തന്നെ എന്റെ കട്ടിലില്‍ സ്ഥാനം പിടിച്ചിരുന്നു….

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025