Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 6

തമാശകളും  കളിയും ബഹളവുമൊക്കെയായി ഞങ്ങള്‍ ആറുപേരും രാത്രി പകലാക്കി… പിന്നെ മുത്തിനെയും മാളുവിനെയും നടുക്ക് കിടത്തി ഞങ്ങള്‍ എല്ലാവരും എന്റെ കിംഗ് സൈസ് ഫാമിലികോട്ട് കട്ടിലില്‍ കെട്ടിപ്പിടിച്ചു കിടന്നുറങ്ങി… കൂട്ടത്തില്‍ ഏറ്റവും ഇളയകുട്ടികളായ സച്ചിക്കും ശ്രീക്കുട്ടനും പോലും പതിനെട്ടു വയസ്സ് തികഞ്ഞിട്ടും ഒരുമിച്ചു കൂടിയാല്‍ ഞങ്ങളെല്ലാവരും ചെറിയ കുട്ടികളെ പോലെയാണ്..

രാവിലെ പതിവ് പോലെ ഓടാന്‍ പോയിട്ട് തിരിച്ചു ഞാന്‍ വരുമ്പോഴേക്കും എല്ലാവരും അവരവരുടെ മുറികളിലേയ്ക്ക് പോയിരുന്നു.. വരുമ്പോള്‍ ഹാളില്‍ ആരെയും കണ്ടില്ല.. അടുക്കളയില്‍ നിന്നും പെണ്ണുങ്ങളുടെ സംസാരം കേള്‍ക്കാം… പഞ്ചമിയുടെ ഒച്ചയാണ്‌ എല്ലാത്തിനും മേലെ… ഞാന്‍ ചിരിച്ചുകൊണ്ട് എന്റെ മുറിയിലേയ്ക്ക് പോയി..

ഇന്ന് ഞാന്‍ സാധരണ വരുന്നതിനേക്കാള്‍ നേരത്തെ ആയിരുന്നു.. തന്നെയുമല്ല ഇന്നലെ രാത്രി വൈകിക്കിടന്നതുകൊണ്ട് എനിക്ക് ഉറക്കം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല…. കുറച്ചു നേരം കൂടി കിടക്കാം എന്ന് കരുതി ഞാന്‍ കട്ടിലില്‍ കിടന്നു…

ഇടയ്ക്ക് എന്റെ കൂടെ ആരോ കിടക്കുന്നുള്ളത് പോലെ തോന്നി ഞാന്‍ ഉണര്‍ന്നു.. അടുത്ത് കിടക്കുന്നയാള്‍ എന്റെ വലത്ത് കൈത്തണ്ടയില്‍ തലവച്ചാണ് കിടക്കുന്നത്.. പിള്ളേര് ആരെങ്കിലും ആവും എന്നറിയാവുന്നത് കൊണ്ട് ഒന്ന് കൂടി ചേര്‍ത്ത് പിടിച്ച് ഞാന്‍ കിടന്നു…

പലപ്പോഴും ഞാന്‍ വീട്ടില്‍ ഉള്ളപ്പോഴൊക്കെ രാവിലെ പിള്ളേരൊക്കെ എന്റെ കൂടെ വന്നു കിടക്കാറുണ്ട്.. കൂടുതല്‍ എന്റെ അടുത്ത് വന്നു കിടക്കാറുള്ളത്  ദീപുമോനാണ്.. അവന്‍ കാല് എന്റെ ദേഹത്തേയ്ക്ക് എടുത്ത് വച്ച് എന്നെ കെട്ടിപ്പിടിച്ചാണ് കിടക്കാറുള്ളത്…

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025