Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദേവരാഗം 8

അവള്‍ എന്റെ കൈപിടിച്ചു സോഫയില്‍ പോയിരുന്നു.. ഇരുന്ന പുറകെ അവള്‍  എന്റെ മാറില്‍ ചാഞ്ഞു..

“..നിനക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞിട്ട് ഇങ്ങനെ ഇരിക്കുന്നേ ഉള്ളോ…??” അവളുടെ മുടിയിഴകളില്‍ പതുക്കെ എന്റെ വിരലുകളോടി.

“…എനിക്ക് പറയാനുള്ളതൊക്കെ ദേവേട്ടന് അറിയാവുന്ന കാര്യങ്ങളാ… അത് ഞാന്‍ പറഞ്ഞാല്‍ ദേവേട്ടന്‍ എന്നോട് ദേഷ്യപ്പെടും… ഞാന്‍ കുറച്ച് നേരം കൂടി ഇങ്ങനെ ഇരുന്നോട്ടേ…” അവളുടെ കണ്ണുനീര്‍ എന്റെ നെഞ്ചില്‍ നനവ് പടര്‍ത്തി.

“…ആദീ.. കരയാതെ… ഇങ്ങനെ കരഞ്ഞതുകൊണ്ട് മാത്രം നമുക്കിടയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവില്ല…” ഞാന്‍ അവളുടെ മുഖം ഉയര്‍ത്തി കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീര്‍ക്കണങ്ങള്‍ തുടച്ചു. പതുക്കെ എഴുന്നേല്‍ക്കാന്‍ തുടങ്ങിയ എന്റെ കഴുത്തില്‍ കൈകള്‍ചുറ്റി അവള്‍ മുഖം എന്റെ തോളില്‍ ഒളിപ്പിച്ചു.

“..എന്നോടിനിയും വെറുപ്പാണോ ദേവേട്ടാ…??? എനിക്ക് ദേവേട്ടന്റെ കൂടെ ജീവിച്ചു കൊതി തീര്‍ന്നില്ല… അതിനു മുന്നേ…!!!” പറഞ്ഞു മുഴുമിക്കാതെ അവള്‍ വിതുമ്പി.

“…നീ പറയുന്ന കേട്ടാല്‍ തോന്നും ഞാന്‍ നിന്നെ എന്തോ ചെയ്തതാണ് എന്ന്… എല്ലാം നീ വരുത്തിവച്ചതല്ലേ ആദീ…” പറഞ്ഞു വന്നപ്പോള്‍ അറിയാതെ എന്റെ ശബ്ദം ഉയര്‍ന്നു.. അവളൊന്നു ഞെട്ടി.. പക്ഷേ അതെ കിടപ്പു തുടര്‍ന്നു.

“ …നിന്നോട് ദേഷ്യമോ വെറുപ്പോ ഉണ്ടായിട്ടല്ല… പക്ഷെ ഇനി ഒരു പരീക്ഷണത്തിന് ഞാന്‍ തയ്യാറല്ല… എനിക്ക് പഴയത് പോലെ നിന്നെ സ്നേഹിക്കാന്‍…. ഉം! ഉം…!!” പറഞ്ഞു മുഴുവിക്കാന്‍ വിടാതെ അവളെന്റെ ചുണ്ടുകള്‍ കവര്‍ന്നു.. പെട്ടന്ന് അവളങ്ങനെ ചെയ്തപ്പോള്‍ അല്‍പ്പസമയം ഞാനും അധരപാനം ആസ്വദിച്ചു പോയി. അടുത്ത നിമിഷം ബോധോദയം ഉണ്ടായി ഞാനവളെ വിട്ടെഴുന്നേറ്റു.

പോകാനൊരുങ്ങിയ എന്റെ കൈയില്‍ സോഫയിലിരുന്നു കൊണ്ട് തന്നെ അവള്‍ പിടിച്ചു വലിച്ചു.. തുളുമ്പാന്‍ നില്‍ക്കുന്ന അവളുടെ കണ്ണുകള്‍ പോകരുതെന്ന് യാചിക്കുന്നു.. മനസ്സില്‍ നടക്കുന്ന പിടിവലികളില്‍ ഉത്തരമില്ലാതെ ഞാന്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ എന്റെ നോട്ടം നേരിടാനാവാതെ അവള്‍ രണ്ടു കൈകൊണ്ടും എന്റെ ഇടംകൈയില്‍ ചുറ്റിപ്പിടിച്ച് കൈവെള്ളയില്‍ മുഖമമര്‍ത്തി വിതുമ്പി..

ആ സാഹചര്യത്തില്‍ ഞാന്‍ മനസ്സിലാക്കുകയായിരുന്നു.. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും.. എല്ലാം മറന്നു എന്ന്‍ മനസ്സിനെ വിശ്വസിപ്പിച്ച് ജീവിക്കുമ്പോഴും… ആദിയോടുള്ള പ്രണയം എന്റെ ഉള്ളില്‍ ഇന്നും നിലനില്‍ക്കുന്നു എന്ന്… അവളുടെ പേടമാന്‍ മിഴികള്‍ ഒന്ന് നിറഞ്ഞാല്‍ മനസ്സുതകരുന്ന അവളുടെ ആ പഴയ ദേവേട്ടന്‍ ഇപ്പോഴും എന്റെ ഉള്ളില്‍ ഉണ്ടെന്ന്.

The Author

♥ദേവൻ♥

"..ദേവീ.." പ്രണയമാണ് എനിക്ക്... നിന്റെ കരിങ്കൂവളമിഴികളോട്.... ആ മനോഹാരിതയില്‍ നിന്നും ഉറവപൊട്ടുന്ന പനിനീര്‍ക്കണങ്ങളോട്... അവയെന്റെ തൂലികയ്ക്ക് വളമായരുളൂ....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025