Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 13

എൻ്റെ നോട്ടം കണ്ടപ്പോൾ അവൾക്ക് ഇനി പ്രതേകിച്ച് അത് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ലാത്തോണ്ട് വേഗം തന്നെ കത്തി…അതിന് ഞാൻ ഒരു വോൾട്ടേജില്ലാത്ത ചിരി നൽകി ഒതുക്കി…

 

” എന്തോ പറ്റി ആകെ ശോകമാണല്ലോ സാറ്… ”

 

” ഏയ് അങ്ങനൊന്നുല്ല്യടോ ചെറിയൊരു തലവേദന അത്രേ ഉള്ളൂ…അപ്പൊ ശരി… ”

അവളുടെ മുന്നിൽ ദിവ്യയുടെ കാര്യം ആലോചിച്ച് ശോകം അടിച്ചിരിക്കുന്ന ഒരുത്തൻ ആവാൻ എനിക്ക് താല്പര്യമില്ലാത്തോണ്ട് നൈസ് ആയി പ്ലേറ്റ് തിരിച്ചതിന് ശേഷം അവിടെ നിന്നും വലിഞ്ഞു…പെണ്ണാണ് വർഗ്ഗം അല്ലെങ്കിൽ മനസ്സിൽ ഉള്ളതൊക്കെ ചൂഴ്ന്നെടുക്കും… അവിടുന്ന് നേരെ റൂമിൽ കേറിയതും ഞാൻ കംപ്ലീറ്റ് ഒക്കെ ആവാൻ തീരുമാനിച്ചു കാരണം പിള്ളാരുടെ മുന്നിൽ ശോകം അടിച്ചിരിക്കാൻ നടക്കത്തില്ല…

 

” ഹാ ഏമാൻ എത്തിയോ… ”

റൂമിൽ കേറിയതും ശ്രീ എന്നെ നോക്കി പറഞ്ഞു… അതിന് നേരത്തെ ശ്രദ്ധയ്ക്ക് നൽകിയപോലുള്ള വോൾട്ടേജ് കുറഞ്ഞ ചിരിക്ക് പകരം നല്ല സി എഫ് എല്ലിൻ്റെ പവറുള്ള ചിരി മറുപടി ആയി കൊടുത്തു…

 

” അത് അങ്ങനാ പരമപുള്ളേ കുപ്പി എന്ന് കേട്ടാൽ കുഴിമാടത്തീന്ന് വരെ പൊന്തി വരും ഓരോന്ന്… ”

എൻ്റെ ചിരി കണ്ട് നന്ദു നൈസായൊന്ന് വച്ചു…ആ മൈരൻ ആണല്ലോ സംഭവം പറഞ്ഞ് ന്വാമിനെ വിളിച്ചത്…

 

” പോടേയ് പോടേയ്… ”

ഞാൻ നന്ദുവിനെ പിടിച്ച് ചെറുതായി ഒന്ന് തള്ളിയ ശേഷം അതുവിനടുത്തായി ഇരുന്നു…

 

” ഡാ അഭി ആൻ്റിയോടും അങ്കിളിനോടും വിളിച്ചെൻ്റെ വിഷ് പറയണേ…ഞാൻ ഈ മൈരൻ വിളിച്ചപ്പോഴാ അറിഞ്ഞത്… ഓണ്ലൈനിൽ ഒന്നും കേറിയില്ലായിരുന്നു… ”

 

” ആടാ പറയാം… ”

അവൻ അതിന് മറുപടി തന്നതോട് കൂടി പിന്നെ കളിയും ചിരിയുമായി സമയം അങ്ങ് പോയി…ഇതിനിടയിൽ ഫിസിയോതെറാപ്പി കൂടി കഴിഞ്ഞിട്ട് ഹോസ്പിറ്റലിൽ നിന്ന് വിട്ടാൽ മതി എന്നുള്ള അതുവിൻ്റെ അച്ഛൻ്റെ തീരുമാനം അവൻ ഞങ്ങളെ അറിയിച്ചു…അപ്പൊൾ 2 ആഴ്ച്ച കൂടി ഇവിടെ നിൽക്കേണ്ടി വരും…

 

അങ്ങനെ ഒരുവിധം സമയം ഒക്കെ നീങ്ങിയപ്പോൾ ഞങ്ങൾ അടിയൊക്കെ തുടങ്ങി…ജവാൻ്റെ വീര്യം പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ…അങ്ങനെ താഴത്തില്ലെടാ….കിക്കാണ് ഉദ്ദേശിച്ചത്…ഫുഡും കൂടി തട്ടിയത് കൊണ്ട് ഒരു വിധം എല്ലാറ്റിനും ഇനി കിടന്ന് ഉറങ്ങിയാ മതി എന്നായി…അതോടെ ഓരോന്നും ഉറക്കം പിടിച്ചു…പക്ഷെ രാവിലെ തൊട്ടേ കിടപ്പായത് കൊണ്ട് എനിക്ക് ഉറക്കമൊട്ട് വരുന്നുമില്ല…അതോടെ ഞാൻ വേഗം ടീവി ഓണാക്കി ശബ്ദം കുറച്ച് വച്ചു…ചാനല് മാറ്റി മാറ്റി കളിച്ച് ഒടുക്കം സൂര്യ മൂവിസിൽ തട്ടത്തിൻ മറയത്ത് കണ്ടപ്പോൾ അവിടെ ചവിട്ടി… അല്ലെങ്കിലും തട്ടത്തിൻ മറയത്ത് കണ്ടാൽ ഒന്ന് നോക്കാത്ത പിള്ളേരുണ്ടോ കേരളത്തിൽ…ഞങ്ങൾ തലശ്ശേരികാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട…അതോടെ അത് കണ്ട് സമയം പോക്കാൻ തീരുമാനിച്ചപ്പോൾ ആയിരിന്നു ടീവിയിൽ ഉള്ള നിവിൻ പോളിയും എൻ്റെ ഉള്ളിൽ ഉള്ള ജവാനും കൂടി പണി പറ്റിച്ചത്… വേറൊന്നുമല്ല ആയിഷയോട് ഇഷ്ട്ടമാണെന്ന് പറയാൻ മിസ്റ്റർ നായർ മതില് ചാടുന്നത് കണ്ടപ്പൊ എൻ്റെ മനസ്സ് മൈരൻ ഉള്ളിലെ മദ്യത്തിന്റെ പവറിൽ ” മൊയലാളി നമ്മുക്കും ഒരു കൈ നോക്കിയിലോന്ന് ” എന്നോട് പറയുപോലെ…പിന്നെ പറയണോ ചൂടല്ലേ…പിന്നെ നടന്നതൊക്കെ യാന്ത്രികമായിരുന്നു… അടുത്ത് പഴുക്കാൻ വെച്ച വാഴകൊലപോലെ കിടക്കുന്ന നന്ദുവിനെ ചവിട്ടി വിളിക്കാൻ തുടങ്ങി…

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025