Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 16

 

” ഓ പിന്നേ…ചോദിക്കാൻ പറ്റിയ ഒരു മുതല്…പോടാ ”

അവളെന്റെ കൈയ്യിൽ ഒരു അടി തന്ന ശേഷം കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…

 

” അതെന്താടി അങ്ങനൊരു ടെല്ലിംങ്ങ്…നീ ഇത്രയും നുള്ളിയും തല്ലിയും നോവിക്കുമ്പോളും നിന്നെ തിരിച്ച് വേദനിപ്പിക്കാതെ പരസ്പരത്തിലെ സൂരജ് ദീപ്തി ഐപിഎസിനെ സ്നേഹിക്കുമ്പോലെ സ്നേഹിക്കുന്ന എനിക്കൊരു കുറവ്… ”

ഞാൻ അവളെ നോക്കി ഒന്ന് കണ്ണൂരുട്ടി കൊണ്ട് ചോദിച്ചതും അവള് കെടന്ന് ചിരിക്കാൻ തൊടങ്ങി…അതോടെ ഞാൻ അതിന്റെ വാ കേറി പൊത്തിപ്പിടിച്ചു…

 

” മിണ്ടാതിരിയടി ലവന്മാരൊക്കെ കെടക്കുവാ…ഏല്ലാരേം എഴുന്നേൽപ്പിക്കുവോ… ”

ഞാൻ പിള്ളാര് കിടക്കുന്ന ഭാഗം ചൂണ്ടിക്കാട്ടി പറഞ്ഞതും അവൾക്കും കാര്യം കത്തി അതോടെ ഇച്ചിരി പാട് പെട്ടിട്ടാണേലും അത് ചിരി ഒന്ന് നിർത്തി…അതോടെ ഞാനും അവൾടെ വാ പൊത്തിയ കൈയ്യെടുത്തു…

 

” പിന്നെ ഒരു പാവം വന്നേക്കുന്നു…അന്ന് ഈ കരണത്ത് ഒന്ന് തന്നതോർമ്മയുണ്ടോ..അതിന്റെ ഓർമ്മ ഇപ്പോഴും ഉണ്ട്… ”

അവളെന്തോ ഓർത്തപ്പോലെ അവളുടെ കവിള് തലോടി കാണിച്ചു കൊണ്ടെന്നോട് പരാതി പറയും പോലെ പറഞ്ഞു…

 

” അയ്യോ സോറി മോളെ അത് അന്നൊരു ആവേശത്തിൽ…അതിന് പകരമായി ചേട്ടനാ കവിളിൽ ഒരു ഉമ്മ തരട്ടെ… ”

ഞാനൊരു കള്ളഭാവത്തോടെ അവളുടെ അടുത്തേക്ക് ചേർന്നു നിന്നു

 

” അയ്യടാ അങ്ങനിപ്പൊ ചേട്ടൻ പകരം വീട്ടണ്ടാട്ടോ… ”

അവളെന്റെ മൂഖ് പിടിച്ച് ഒരു വശത്തേക്ക് തള്ളിയ ശേഷം ഒരു പുഞ്ചിരിയോടെ പറഞ്ഞു…

 

” പക്ഷെ തൊട്ടടുത്ത നിമിഷം ഞാനവളുടെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു… ”

പ്രതീക്ഷിക്കാത്തത് ആയത് കൊണ്ട് അവളൊരു നിമിഷം ഞെട്ടിയെങ്കിലും പിന്നെ അതൊരു പുഞ്ചിരിയിലേക്ക് വഴിമാറി…

 

” കൊരങ്ങൻ…. പോ അവിടുന്ന് ഞാൻ പോവ്വാ… ”

ആ ചിരിമായാതെ അവളെൻ്റെ താടിക്കൊരു തട്ട് തന്ന ശേഷം പോകാൻ ഒരുങ്ങി…

 

” ശ്ശേ…പോകുവാണോ… ”

ഞാൻ അവളെ നോക്കി പിള്ളാരെ കണക്കെ ചോദിച്ചു

 

” പിന്നേ മോനെ പോലെ ചുമ്മാ വരുന്നതല്ല ഇവിടെ… ചേച്ചിക്കിവിടെ ജോലിയുണ്ട് കേട്ടോ…ഒന്ന് കാണണം എന്ന് പറഞ്ഞു കണ്ടു..അപ്പൊ പൊന്ന് മോൻ ചെന്നുറങ്ങിയാട്ടെ… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025