Kambikuttan Malayalam

Sex stories Kambikuttan kambikathakal

ദിവ്യാനുരാഗം 16

 

” അത് ഓക്കെ…പക്ഷെ നമ്മൾ എന്തും പറഞ്ഞ് അങ്ങോട്ട് കേറി ചെല്ലും… ”

കാര്യം അവൻ ചോദിച്ചത് ആർക്കായാലും ഉണ്ടാവേണ്ട ഒരു സംശയമാണ്…

 

” നമ്മൾ അവിടെ നിനക്കൊരു ജോലി തരുമോ എന്ന പേരിൽ അയാളെ കണ്ട് അപേക്ഷിക്കാൻ പോകുന്നത് അല്ലേ കുട്ടാ… ”

ഞാൻ മനസ്സിലുള്ള പ്ലാനവന് മുന്നിൽ തുറന്ന് കാട്ടിയതും അവൻ പൊട്ടൻ കണക്കെ ഇരിക്കുന്നത് ഞാൻ മിററിലൂടെ കാണുന്നുണ്ട്…

 

” ഫിസിക്സ് മെയിൻ സബ്ജക്ട് ആയി എടുത്ത എനിക്ക് ഐടി കമ്പനിയിൽ എന്ത് മൈര് ജോലിയാടാ പുല്ലേ അയാള് തരാൻ പോകുന്നത്… ”

അവൻ പുറകിൽ ഇരുന്ന് എന്നോട് ചോദിച്ചതും ഞാൻ വണ്ടി ഒന്ന് റോഡരികിൽ ഒതുക്കി…

 

” എൻ്റെ പൊന്ന് മൈരേ അത് എനിക്കും നിനക്കും അല്ലേ അറിയൂ…അയാൾക്കെങ്ങനെ അറിയാനാ… തൽക്കാലം അവനെ കാണാൻ ഉള്ള ഒരു തട്ടിക്കൂട്ട് നാടകം ആണ് ഈ ജോലി അപേക്ഷ…അല്ലാതെ നിന്നെ റെസ്യൂമും ഉണ്ടാക്കിപ്പിച്ച് ഡിഗ്രി സർട്ടിഫിക്കറ്റും എടുത്ത് അവിടെ ഇൻ്റർവ്യൂന് കൊണ്ടുപോകുന്നതല്ല… ”

ഞാൻ ആ പൊട്ടന് കാര്യം വിവരിച്ച് കൊടുത്തതും ആശാന് ചെറുതായിട്ട് എന്തൊക്കെയൊ കത്തുന്നുണ്ട് എന്നാലുമവന് ഒരു അഞ്ച് മിനിറ്റിൻ്റെ താമസം തലച്ചോറിൽ എവിടെയോ ഉണ്ട്….

 

” അല്ല എന്നാൽ പിന്നെ നിനക്ക് തന്നെ അപേക്ഷിച്ചൂടെ എൻ്റെ പേരിൽ എന്തിനാ… ”

ഈ സംശയവും സ്വാഭാവികമായി ഇത് കേൾക്കുന്ന ഒരാൾക്ക് ഉണ്ടാവേണ്ടതായതുകൊണ്ട് ഞാൻ ആ പന്നിനെ വെറുതെ വിട്ടു…

 

” അത് നിനക്ക് മനസ്സിലായില്ലേ…ഇതു പോലൊരു നായിൻ്റെ മോനോട് അത് എനി ഒരു നാടകത്തിനാണേൽ പോലും എൻ്റെ പട്ടി ഇരക്കും…അതിനാ നിന്നെ കൂടെ കൂട്ടിയത്… ”

ഞാൻ ചിരിച്ചുകൊണ്ട് അവനെ നോക്കി പറഞ്ഞതും നീട്ടി ഒരു ആട്ടായിരുന്നു മറുപടി…അത് വക വയ്ക്കാതെ ഞാൻ ചിരിച്ചുകൊണ്ട് വേഗം വണ്ടി എടുത്തു…അങ്ങനെ കുറച്ചു നേരത്തിനൊടുവിൽ ഞങ്ങൾ അവിടെ എത്തി…മുന്നിൽ തന്നെ കമ്പനിയുടെ വലിയ ഒരു ബോർഡ് ഉണ്ടായിരുന്നു…R K Technologies…

 

” അളിയാ പറഞ്ഞത് ഓർമ്മയുണ്ടല്ലോ കട്ടയ്ക്ക് സംശയം വരാത്ത രീതിയിൽ എൻ്റെ കുട്ടൻ പെർഫോം ചെയ്യ്തോളണം… “

The Author

Vadakkan Veettil Kochukunj

നിന്നെ തേടി ഞാൻ വന്നില്ലേലും... എന്നെ തേടി നീ വന്നല്ലോ... പറാ... എന്ത് വേണം നിനക്ക്...??
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025