അമ്മേ ഗുളിക എന്നുപറഞ്ഞപ്പോ
അമ്മ: എടാ അത് ആതിരക്കാ, വന്നപ്പോതൊട്ട് തലവേദനയെന്നു പറഞ്ഞു കിടന്ന കിടപ്പാ, എന്ന ഹോസ്പിറ്റലിൽ പോകാന്നുപറഞ്ഞിട്ട് കേൾക്കുന്നുമില്ല. നീ റൂമിലേക്ക് പോകുമ്പോ ഗുളികേം കൂടി കൊടുത്തേരെ.
ഞാൻ മുകളിലേക്ക് സ്റ്റെപ് കേറിചെല്ലുമ്പോ എടത്തീടെ റൂം അടഞ്ഞു കിടക്കുവാ. ഞാൻ ഡോറിൽ മുട്ടി രണ്ട് മിനുട്ട് കഴിഞ്ഞപ്പോ ഏടത്തി വന്ന് വാതിൽ തുറന്നു. ഏടത്തിയുടെ മുഖം വല്ലാതെയായിരുന്നു കണ്ണൊക്കെ കലങ്ങിയിരിക്കുന്നു. എനിക്ക് സഹതാപം തോന്നി, പക്ഷെ കോളേജിലെ സംഭവങ്ങൾ ഓർത്തപ്പോ സഹതാപൊക്കെ പോയ വഴി കണ്ടില്ല. അമ്മ തന്നവിട്ടതാനും പറഞ്ഞു ഗുളിക മേശപ്പുറത്തേക്കിട്ടിട്ട് ഞാൻ റൂമിലേക്ക് പോയി. റൂമിൽ ചെന്ന് ഷർട്ടൂരിയിട്ട് ഫോണും ചാർജിലിട്ടിട്ട് ഞാൻ നേരെ താഴേക്ക് ചെന്നു.
ഇപ്രാവിശ്യം ഞാൻ ചെല്ലുമ്പോ മാളു മാത്രേയുള്ളു ഹാളിൽ. അമ്മ കിച്ചണിലേക്ക് പോയീന്നു തോന്നണു. എന്ന ഇവളുടെ അടുത്ത ചൊറിഞ്ഞു രണ്ടെണ്ണം മേടിക്കാന്നോർത്ത് നേരെച്ചെന്ന് അടുത്ത സെറ്റിയേലിരുന്നു. അവളുടെ കയ്യിലിരുന്ന റിമോട്ടൽ കേറിപ്പിടിച്ചപ്പോ അവൾ ഒരു മൽപ്പിടുത്തതിനും നിൽക്കാതെ റിമോട്ട് എനിക്ക് വിട്ടുതന്നു. എനിക്ക് അത്ഭുതമായിപ്പോയി. സാധാരണ അവൾ ടീവിക് മുന്നിലിരിക്കുമ്പോ ഞാൻ റിമോട്ട് എന്ന് മിണ്ടിയില്ല അപ്പൊ അടിതുടങ്ങാറാ പതിവ്. ഇതിപ്പോ റിമോട്ട് എനിക്ക് വിട്ട് തന്നിരിക്കുന്നു. എന്നിട്ട് എന്റെ മുഖത്തോട്ട് ഒരു പ്രേത്യേക ഭാവത്തിൽ നോക്കിയിരിപ്പാണ് കക്ഷി. എന്താടി എന്ന് ഞാൻ കണ്ണുരുട്ടി പേടിപ്പിക്കാൻ എന്ന പോലെ ചോദിച്ചപ്പോ ഒന്നുമില്ലെന്ന് ചുമൽകൂച്ചിക്കൊണ്ട് അവൾ ടിവിയുടെ നേരേക്ക് നോക്കിയിരുന്നു. ഞാൻ സ്പോർട്സ്ചാനൽ വച്ചിട്ടും കക്ഷിക്ക് ഒരു മാറ്റവും ഇല്ല. സാധാരണ ഇ സമയം കൊണ്ട് അമ്മ വന്ന് ഞങ്ങളെ രണ്ടിനേം തല്ലി ഓടിക്കേണ്ട ടൈം ഒക്കെ കഴിഞ്ഞു. ഇവൾക്കെന്താ ഇങ്ങനൊരു മാറ്റമെന്നു എനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ലായിരുന്നു.
പിന്നെ അവിടിരിക്കാനെനിക്ക് തോന്നിയില്ല. അല്ലേലും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാത്ത സ്ഥലത്തുള്ള ഇരുപ്പ് മടുപ്പാണെന്നു പ്രേത്യേകം പറയണ്ട കാര്യമില്ലല്ലോ.
ഞൻ ഫുഡ്‌കഴിച്ചു തിരിച്ചു വരുമ്പോളും ഞാൻ വച്ച സ്പോർട്സ്ചാനലിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് അവളിരിക്കുന്നുണ്ട്. എന്നെക്കണ്ടതും ഒരു പുഞ്ചിരി സമ്മാനിച്ചു എന്നല്ലാതെ വേറെ മാറ്റം ഒന്നുല്ല. ഇന്നാൾ ഞാൻ റിമോട്ട് തട്ടിപ്പറിച്ച മേടിച് സ്പോർട്സ്ചാനൽ വച്ചതിനെ എന്നെ ചപ്പാത്തിക്കോലുകൊണ്ട് അടിക്കാൻ ഇ വീടുമോത്തം ഓടിച്ചവളാണ് ഇപ്പൊ ഞാൻ വച്ച സ്പോർട്സ്ചാനലും കണ്ടോണ്ട് പൂച്ചയെപ്പോലിരിക്കണത് എന്നോർത്തിട്ട് എന്റെ തല പെരുക്കുന്നുണ്ടായിരുന്നു. എന്തേലും ആവട്ടെ എന്നോർത്തുകൊണ്ട് ഞാൻ റൂമിലേക്ക് ചെന്നു ഏടത്തിയുടെ മുറിയിൽ ലൈറ്റ് ഒന്നുല്ല.
റൂമിൽ ചെന്ന് ഞാൻ ചാർജിലിട്ട ഫോൺ എടുത്ത് നോക്കുമ്പോ വാട്സാപ്പിൽ പരിചയമില്ലാത്ത നമ്പറിൽ നിന്ന് രണ്ട് മെസ്സേജ് വന്നുകിടക്കുന്നുണ്ടായിരുന്നു
ഞാൻ റിപ്ലേ കൊടുത്തു
ഞാൻ : hai, ഇതാരാ
അവിടുന്ന് : മനുചേട്ടനല്ലേ
ഞാൻ : അതേലോ, പക്ഷെ എനിക്കളെ മനസിലായില്ല
അവിടുന്ന് : ഇത്രപെട്ടന്ന് മറന്നുപോയോ
