Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 12

പറയുന്നതിനൊപ്പം മാളു എന്നെ പിടിച്ചു വലിച്ചു കൊണ്ട് പോകാൻ നോക്കുകയാണ് ,ചുറ്റും നോക്കി ആരെങ്കിലും കാണുന്നുണ്ടോന്നു ,

”പെണ്ണെ ..കൈ വിട് ആള് കാണും ..”

”കണ്ടോട്ടെ, അതിനെന്താ ,പിന്നെ ആരു കണ്ടില്ലെങ്കിലും സുലു കാണണം ,അതെന്റെയൊരു വാശിയാ ..”

” മാളു നീ.. …..”

”ചേട്ടനൊന്നു പേടിക്കാതിരി ,.. പെട്ടെന്ന് ഒന്ന് കണ്ടു പരിചയപ്പെട്ടാൽ മതി ,ബാക്കിയൊക്കെ നിങ്ങൾ ഫോണിലൂടെയും ,നേരിട്ടുമായിക്കോ ..”

അത്യാവശ്യം വലിയൊരു ക്യാബിനിലേക്കാണ് അവളെന്നെ വലിച്ചു കൊണ്ട് പോയത്…വി ഐ പി കസ്റ്റമേഴ്‌സ് നു വേണ്ടിയുള്ള ഇടമാണെന്ന്‌ തോന്നുന്നു ..ഭംഗിയായി സജ്ജീകരിച്ചിരിക്കുന്ന ടേബിളും , രാജകീയമായ കസേരകളുമൊക്കെ അതിന്റെ തെളിവാണ് ..

” ഇവിടെയിരിക്ക് ആളെ ഞാൻ ഇങ്ങോട്ട് പറഞ്ഞു വിടാം, പിന്നെയൊരു കാര്യം, പോകുന്നേനു മുന്നേ അവരുടെ മുന്നിൽ വച്ചു എന്നെ ചേർത്തു പിടിച്ചു ഒരുമ്മ തന്നേക്കണം, ചുമ്മാ സുലുവിനെ ഒന്ന് കൊതിപ്പിക്കാനാ..”

” ഡി.. ”’

കേൾക്കാൻ നിൽക്കാതെ മാളു അവരെ വിളിക്കാനായി ഓടി,.. ശേ.. ഈ പെണ്ണിതു ആളെ കുഴപ്പത്തിലാക്കുമെന്ന തോന്നുന്നത്.. ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ കിടക്കുമ്പോൾ പെട്ടുപോയല്ലോ ഒന്ന് കൂടി ആ ക്യാബിൻ മൊത്തമൊന്നു നോക്കി, ഭാഗ്യം സി സി ക്യാമെറകൾ ഉള്ളതിന്റെ ലക്ഷണമൊന്നും കാണുന്നില്ല , എന്തൊരു കഷ്ടമാണ് ദൈവമേ ,ആവശ്യത്തിന് കുടുക്കുകൾ ഇപ്പോൾ തന്നെ ധാരാളമുണ്ട്, അതിനൊപ്പം ഒന്ന് കൂടി ഒപ്പിച്ചു തരാൻ ആണോ ഈ പെണ്ണ്..? പുറത്തു നിന്ന് ആരൊക്കെയോ വരുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ വെറുതെ മെനു കാർഡ് എടുത്തു മറിച്ചു നോക്കുന്നതായി ഭാവിച്ചു കസേരയിൽ ഇരുന്നു ..

” ഒന്ന് വാ എന്റെയുമ്മച്ചി, എന്തൊരു നാണമാ ഇത്.. ”

”സുലു നീ തല്ലു കൊള്ളുവേ , ”

”ആഹാ ഇപ്പോ അങ്ങനെയായോ, രാവിലെ മുതൽ എന്നെ ഇരുത്തിപ്പൊറുപ്പിക്കാതിരുന്നിട്ടു ഇപ്പൊ പറയുന്നത് കേട്ടില്ലേ, മാളു നീ വാ, ഏതായാലും ആളെ ഇവിടെ വരെയെത്തിച്ചു തന്നിട്ടുണ്ട്.ഇനി ഉമ്മച്ചിക്ക് വേണമെങ്കിൽ പോയി എന്താന്നു വച്ചാ സംസാരിച്ചോ,, ”

”ഡി സുലു,….. മാളു പോകല്ലേ.. ”

”അങ്ങനെ വഴിക്ക് വാ, ”

സുലു നീ ഉന്താതെ , ”

” മാളു ഉമ്മച്ചി അതൊക്കെ പറയും, നീ പിടിച്ചേ.. ”

പെട്ടെന്ന് ക്യാമ്പിന്റെ ഡോർ തുറക്കപ്പെട്ടു, മാളുവും ചുവന്ന തട്ടമിട്ട ഒരു സുന്ദരിക്കുട്ടിയുമാണ് ആദ്യം അകത്തേക്ക് വന്നത് ..

” അർജുൻ ചേട്ടാ ദാ ഇതാണ് ആള് , ,”

ഞാൻ നോക്കുമ്പോൾ ഇളം റോസ് ചൂരിദാറിൽ പാല് പോലെ വെളുത്ത ഒരു മധ്യവയസ്‌ക , കാണാൻ മോശമൊന്നുമില്ല , വട്ടമുഖവും, നല്ല ചുവന്ന ചുണ്ടുകളും എന്റെ ചുഴിഞ്ഞുള്ള നോട്ടം കണ്ടിട്ടാകണം അവരാകെ നാണിച്ചു മാളുവിന്‌ പിന്നിലേക്ക് മാറി ,,, പക്ഷെ എന്റെ കണ്ണുകൾക്ക് വിരുന്നായതു സുലുവിനെ കണ്ടാണ്, ഒരു കൊച്ചു ഹൂറി തന്നെ പെണ്ണ്. ലേശം മലർന്നു നനവൂറുന്ന ചുണ്ടുകൾ കണ്ടാൽ തന്നെ നിയന്ത്രണം വിട്ടു പോകും.. ഇവളുടെ ഉപ്പയുടെ ഒരു ഭാഗ്യം..

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025