Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

”അത് ഞാൻ ശരിയാക്കാം ,നീ ഇപ്പൊ ഞാൻ പറഞ്ഞത് പോലെ ചെയ്യ്.. ”
”താങ്ക്സ് ചേട്ടാ , അവന്‍റെ എല്ലാം ഡീറ്റൈൽസും ഇന്ന് തന്നെ ഞാൻ പൊക്കിത്തരാം.. ”
ലാപ്പ് ചേച്ചിയുടെ കയ്യിൽ നിന്നു വാങ്ങി കൊടുക്കാം എന്ന് പറഞ്ഞത് കൊണ്ടാകാം അവന്റെ ശബ്ദത്തിൽ വലിയ സന്തോഷവും ,ആവേശവും.
അഞ്ചു ചേച്ചി സാരിയൊക്കെയുടുത്തു സുന്ദരിയായി ഗേറ്റിൽ തന്നെ കാത്തു നിൽപ്പുണ്ട് ,ഇന്നോവ ചേർത്ത് നിർത്തിയപ്പോൾ ഒന്ന് ശങ്കിച്ചു ,പിന്നെ എന്നെ കണ്ടതോടെ ചേച്ചി ഓടി അടുത്തേക്ക് വന്നു .
”എത്ര നേരമായെടാ കാത്തു നിൽക്കുന്നു ”
”,സോറി ചേച്ചി ഒന്നുറങ്ങി പോയി ..”
”ആ ….ആ വാ പോകാം ,നിന്റെ ചിറ്റ വിളിച്ചോണ്ടേ ഇരിക്കുന്നുണ്ട് .”
”ചേച്ചി….”
അഞ്ജു ചേച്ചി ഇരുട്ടിലേക്ക് നോക്കി ആരെയോ കൈ കാണിച്ചു വിളിച്ചു..ഇതാരെയാണ് , ചേച്ചിയെ മേഴ്സി ഹോസ്പിറ്റലിൽ ആക്കിയിട്ടു വേണം വന്നു സ്മിതയെ കൂട്ടി ജില്ലാ ഹോസ്പിറ്റലിൽ പോകാൻ..
”സ്മിത അവിടെ നിൽപ്പുണ്ട് ,നീ ഹെഡ് ലൈറ്റ് ഓഫ് ചെയ്യ് .”
അഞ്ജു ചേച്ചി അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു ,ഞാൻ അതിശയത്തോടെ അവരെ നോക്കി .
”ഞാൻ ഫുഡ് കൊണ്ടുകൊടുക്കാൻ പോയപ്പോഴാണ് നിങ്ങള് രണ്ടാളും പോകുന്ന കാര്യമറിഞ്ഞത് ..എന്നാൽ പിന്നെ രണ്ടു ട്രിപ്പ് വേണ്ട , ഒരുമിച്ചു പോകാമെന്നു ഞാനാ പറഞ്ഞത്..”
ചേച്ചി വിശദമാക്കിയപ്പോൾ ലൈറ്റ് ഓഫാക്കി ചുറ്റുമൊന്നു നോക്കി ,ഭാഗ്യത്തിന് അടുത്തെങ്ങും ആരുമില്ല , ഏതായാലും നന്നായി ,അഞ്ചു ചേച്ചി കൂടിയുള്ളതു നല്ലതാണ്..
”വേഗം വാ ,ആരുമില്ല. ”
അഞ്ജു ചേച്ചി തിരക്ക് കൂട്ടി.അതോടെ സ്മിത ഇരുട്ടുമൂടിയ മാവിന്റെ കീഴെ നിന്നു പുറത്തേക്ക് വന്നു..സാരിയും ബ്ലൗസും തോളത്തു ഒരു ലേഡീസ് ബാഗുമുണ്ട്..ചുറ്റും നോക്കി കൊണ്ടവർ ഡോർ തുറന്നു അകത്തു കയറിയതോടെ ഞാൻ ഇന്നോവ മുന്നോട്ടെടുത്തു….
ആദ്യം ലക്‌ഷ്യം മേഴ്‌സി ഹോസ്പിറ്റൽ ,ചിറ്റ പുറത്തു തന്നെ കാത്തു നിൽപ്പുണ്ടായിരുന്നു.
” ചിറ്റപ്പന് എങ്ങനെയുണ്ട് , ”
ഞാൻ കണ്ട പാടെ ചോദിച്ചു ,
”കുഴപ്പമൊന്നുമില്ലെടാ , കാലിലൊരു മുറിവ് ,അത്രയേ ഉള്ളു , ഡ്രിപ്പ് കഴിഞ്ഞാൽ പോകാം ,എന്റെ കഷ്ടകാലം അതൊന്നു കഴുത്തിലായിരുന്നെങ്കിൽ ഞാൻ രക്ഷപ്പെട്ടേനെ..”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025