Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 8

”അവര് ഉച്ചയ്‌ക്കെ എത്തി ,ഞാൻ പറഞ്ഞില്ലേ പെണ്ണ് ഹോസ്റ്റലിൽ നിൽക്കില്ലെന്നു ..ആ ഇനിയിപ്പോ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ അല്ലെ …”
ഉം …..എന്റെ കണ്ണുകൾ അപ്പോഴും സ്മിത പോയ വഴിയേ തന്നെയായിരുന്നു , ആരുടേയും കണ്ണിൽപ്പെടാതെയിരുന്നാൽ മതിയായിരുന്നു …
”അർജുൻ ഇവിടെ ഇരുന്നോളു ,ഒരു പേഷ്യന്റിനു മരുന്ന് കൊടുത്തിട്ടു ഇപ്പൊ വരാം …”
ആന്റി ചൂണ്ടി കാണിച്ച കസേരയിൽ ഇരുന്നിട്ട് ഇരുപ്പുറയ്ക്കുന്നില്ല ,എഴുന്നേറ്റു ഒന്ന് രണ്ടു വട്ടം ഇടനാഴി വരെ പോയി നോക്കി ,ഇല്ല ….അവരുടെ ആരെങ്കിലും രാമേട്ടന്റെ വാർഡിൽ കാവലുണ്ടെങ്കിൽ
പണിയാകും ,…..ഓർക്കുംതോറും നെഞ്ചിടിപ്പ് കൂടി വന്നു . അതിനിടയിൽ അഞ്ജുചേച്ചിയുടെ ഒന്ന് രണ്ടു കാൾ വന്നെങ്കിലും എടുക്കാതെ സ്മിത വരുന്നതും നോക്കി നിമിഷങ്ങളെണ്ണി വെരുകിനെ പോലെ അങ്ങോട്ടുമിങ്ങോട്ടും നടന്നു .
”അർജുൻ മുഷിഞ്ഞോ ?”
”എയ് ഇല്ല ,അവര് വരുന്നതും നോക്കി നിന്നതാ ”
”പേടിക്കേണ്ട ഇപ്പൊ വരും ,അർജുൻ അപ്പുറത്തു വാഷ് ബേസിനുണ്ട് കൈകഴുകി വാ ,ഫുഡ് നമുക്ക് ഷെയർ ചെയ്യാം”
”അയ്യോ വേണ്ടാന്റി ,ഞാൻ കഴിച്ചതാ”
”സാരമില്ല ,എനിക്ക് വേണ്ടി ലേശം ….”
”ആന്റി കഴിച്ചോളൂ..”
”അർജുൻ ഞാൻ പിണങ്ങുവെ..”
പിന്നെ തർക്കിക്കാൻ നിന്നില്ല ,ഇത് വരെ സ്മിതയെ കുറിച്ച് ഒരക്ഷരം പോലും ചോദിച്ചിട്ടില്ല , എന്നെ അത്രയ്ക്ക് വിശ്വാസമയത് കൊണ്ടാകും .അങ്ങനെ ഒരാളോട് എങ്ങനെയാണു …..ഞാൻ വാഷ് ബേസിൽ കൈ കഴുകി തിരിച്ചു വരുമ്പോഴേക്കും ആന്റി കൊണ്ട് വന്ന ചപ്പാത്തി ഒരു പ്ളേറ്റിലാക്കി എനിക്ക് നീട്ടി …
”ഒന്ന് മതി ”
”കഴിക്ക് അർജുൻ ,,ഇത് വെജിറ്റബിൾ കറിയാ ഇഷ്ട്ടപ്പെടുവോന്നു അറിയില്ല ”
”സൂസൻ …….”
കറിപാത്രം തുറന്നു എന്റെ പ്ളേറ്റിലേക്ക് ഒഴിക്കാൻ തുടങ്ങുമ്പോൾ, പെട്ടെന്ന് ഒരു നേഴ്സ് ഞങ്ങളുടെ അടുത്തേക്ക് ..
”ലീലാമ്മേ എന്ത് പറ്റി …”
”സെമിവർഡിൽ നിന്നൊരു പർദ്ദ ധരിച്ച പെണ്ണ് സ്റ്റെപ്പിറങ്ങി പണി നടക്കുന്ന ബ്ലോക്കിന്റെ നേരെ ഓടിയിട്ടുണ്ട് .പിന്നാലെ രണ്ടു മൂന്നു ആണുങ്ങളുമുണ്ട് ..എന്താ സംഭവമെന്നറിയില്ല ,വേഗം പോലീസിനെ വിളിക്ക് ”

The Author

sanju

മനുഷ്യ ജന്മത്തിൽ ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയും വേലിക്കെട്ടുകളിൽ ഒളിപ്പിച്ചു വച്ച ഫാന്റസികൾ കെട്ടഴിച്ചു വിടാനുള്ള മുഖം മൂടിയാണിത്.....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025