Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏദൻസിലെ പൂമ്പാറ്റകൾ 4

‘അമ്മ എവിടെ പോയി മിസ്സെ…”

“അകത്തുണ്ടല്ലോ… ”

“അല്ല ഞാൻ വന്നിട്ട് പുറത്തേക്ക് ഒന്നും കണ്ടില്ല..”

“തലവേദനാന്ന് പറഞ്ഞു കിടക്കുന്നുണ്ട്…”
അനിതടീച്ചർ ‘അമ്മ കിടക്കുന്ന മുറിയിലേക്ക് കയറി.

ഈ വീട് ബിനാമിസ്സിന്റെ സ്വന്തം വീടാണ്. മിസ്സിനെ കല്യാണം കഴിച്ചിരിക്കുന്നത് വടക്കൻ കേരളത്തിൽ നിന്നാണ്. കോളേജിൽ ജോലി കിട്ടിയപ്പോൾ താമസം ഇങ്ങോട്ട് മാറ്റി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഭർത്താവ് ഇവിടെ വന്ന് നിൽക്കും. അയാൾക്ക് അവിടെ വാട്ടർ അതോറിറ്റിയിലാണ് ജോലി.

അനിത അമ്മയോട് അൽപനേരം സംസാരിച്ചിരുന്നു. ബീനാമിസ്സ് കിങ്ങിണി മോൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കിയതിന് ശേഷമാണ് ടീച്ചർക്ക് അവിടെ നിന്നും പോകാൻ കഴിഞ്ഞത്. അവൾ ഉറങ്ങാതെ ടീച്ചർക്ക് പോകാൻ പറ്റുമായിരുന്നില്ല. അത്രയ്ക്കും അടുപ്പമാണ് അവർ തമ്മിൽ.

അപ്പോയെക്കും നല്ല ഇരുട്ട് വീണിരുന്നു. ‘നാളെ പോയാൽ പോരെ എന്ന് ബീനാമിസ്സ് ചോദിച്ചെങ്കിലും’ ടീച്ചർ ‘പോട്ടെ..’ എന്നും പറഞ്ഞിറങ്ങി.

അനിത ടീച്ചർ വീട്ടിലെത്തി കുളിച്ച് ഫ്രഷായി, ഒരു നൈറ്റിയെടുത്തുടുത്ത് ബെഡിൽ കിടന്ന് ഫോണെടുത്ത് വാട്‌സ് ആപ്പ് ഓപ്പൺ ചെയ്തു. ഗ്രൂപ്പുകളിലെ മെസ്സേജുകളൊക്കെ നോക്കുന്നതിനിടക്കാണ് പരിചയ മില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ് വന്നു.

“ഹായ്..”

“ആരാ..”
എന്ന് ടൈപ്പ് ചെയ്തതിന് ശേഷം ആ നമ്പറിന്റെ DP എടുത്ത് നോക്കി. മണി ഹെയ്‌സ്റ്റ് വെബ് സീരിസിലെ പ്രഫസറുടെ മാസ്ക്ക് ധരിച്ച മുഖം. അവൾക്ക് ആരാണെന്ന് മനസ്സിലായില്ല.

“ഹ ഹ ഹ ..അപ്പൊ എന്നെ മനസ്സിലായില്ലലെ..” മറുപുറത്ത് നീന്ന് വീണ്ടും മെസ്സേജ് വന്നു. അർജുനാണോ എന്ന് അവൾ സംശയിച്ചെങ്കിലും ഇനി അഥവാ അല്ലങ്കിലോ എന്നുകരുതി അവൾ ചോദിച്ചില്ല.

“ഇല്ല…” കുറച്ചു നേരത്തെ ആലോചനയ്ക്ക് ശേഷം അവൾ മറുപടി കൊടുത്തു.

“മ്മ്.. ” ഒരു മൂളൽ മാത്രം മറുപടി വന്നു.
കുറച്ചു നേരം ആരും ഒന്നും സംസാരിച്ചില്ല. പക്ഷെ അനിത അപ്പോഴും ആ ചാറ്റ് റൂം ഓപ്പൺ ചെയ്ത തന്നെ ഇരിക്കുകയായിരുന്നു. കുറച്ചുനേരം കഴിഞ്ഞു recording… എന്ന് ചാറ്റ് ബോക്‌സിന് മുകളിൽ എഴുതിക്കണ്ടു.ഒരു വോയിസ് നോട്ട് വന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025