Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇടുക്കി ഗോള്ഡ്

ഓക്കേ നീ ബാഗ് സൂക്ഷിച്ചു കൊണ്ട് പോയി വെക്കണം കേട്ടോ എന്റെ ഐപാഡ് അതിനുള്ളിൽ ഉള്ളതാ

ശരി അണ്ണാ

സെൽവൻ അകത്തേക്ക് പോയപ്പോഴേക്കും സിബിയുടെ വല്യപ്പച്ചൻ വർക്കി പുറത്തേക്കു വന്നു.. അപ്പച്ചനെ കണ്ടു ചിരിച്ചു കൊണ്ട് സിബി കെട്ടിപിടിച്ചു അകത്തേക്ക് കയറി ‘അമ്മ കിടക്കുന്ന റൂമിലേക്ക് കയറി.. അപ്പച്ചനും അമ്മയും പ്രായാധിക്യം ആയിരുന്നു. അമ്മയുടെ കട്ടിലിൽ ഇരുന്നു വർത്തമാനം പറയുന്നതിനിടയിൽ അമ്മക്ക് ഭക്ഷണവും ആയി സോഫി അങ്ങോട്ട് കടന്നു വന്നു.. സിബിയെ നോക്കി ചിരിച്ചു കൊണ്ട് അവൾ വിശേഷം ചോദിച്ചു

ആ സിബി എന്ന ഉണ്ട് വിശേഷം യാത്ര ഒക്കെ സുഖം ആയിരുന്നോ

അതെ ആന്റി യാത്ര വലിയ കുഴപ്പം ഇല്ലാരുന്നു കട്ടപ്പന കഴിഞ്ഞപ്പോ വഴി മോശം ആയതിന്റെ ഒരു പ്രശനം മാത്രം ( തന്നെക്കാൾ മൂന്നോ നാലോ വയസ്സ് മാത്രം കൂടുതൽ ഉള്ള സോഫിയെ ആന്റി എന്ന് വിളിക്കുന്നതിൽ സിബിക്ക് ചമ്മൽ ഉണ്ടായിരുന്നു.പക്ഷെ പിതാവിന്റെ അനിയന്റെ ഭാര്യ സ്ഥാനത്തു നിൽക്കുന്ന സോഫിയെ കൊച്ചമ്മ എന്ന് വിളിക്കാൻ ആണ് റീന അവനോടു കല്യാണ ദിവസം പറഞ്ഞത് അത് രണ്ടു പേർക്കും ബുദ്ദിമുട്ട് ആയതിനാൽ ആന്റി എന്ന് വിളിച്ചാൽ മതി എന്ന് സിബിയും ഷിബുവിന്റെ മറ്റു സഹോദരീ മക്കളും തീരുമാനിക്കുക ആയിരുന്നു)

അതിപ്പോ ഇത്ര എങ്കിലും ശരിയാക്കിയത് ആണ് പ്രളയം കഴിഞ്ഞ സമയത്തു ആകെ കുഴപ്പം ആയിരുന്നു – വല്യപ്പച്ചൻ ഇടയ്ക്കു കയറി പറഞ്ഞു

നിന്റെ ബൈക്ക് വന്ന ശബ്ദം ഞാൻ കേട്ടിരുന്നു അമ്മക്ക് ഭക്ഷണം എടുക്കുവാരുന്നു അതാ പുറത്തോട്ടു വരാതിരുന്നത് – സോഫി പറഞ്ഞു

ആന്റി പുറത്തോട്ടു വരാതിരുന്നത് കൊണ്ടാ ഞാൻ അകത്തേക്ക് വന്നത് – സിബി ചിരിച്ചു കൊണ്ട് പറഞ്ഞു

നിനക്ക് മുകളിലെ മുറി സെൽവൻ ശരി ആക്കി വച്ചിട്ടുണ്ട്.. മുണ്ടും ഷർട്ടും കട്ടിലിൽ വച്ചിട്ടുണ്ട്, കുളിമുറിയിൽ തോർത്തും ഉണ്ട് കേട്ടോ നീ ഒന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും അമ്മക്ക് ഇതൊന്നു കൊടുത്തിട്ട്  ഞാൻ ചായ എടുക്കാം കേട്ടോ  – സോഫി പറഞ്ഞു

ആഹാ ഒറ്റ കൊല്ലം കൊണ്ട്  പക്കാ വീട്ടുകാരി ആയല്ലോ – സിബി പറഞ്ഞു

അത് പിന്നെ ചോദിക്കാനുണ്ടോ മോനെ ഇവളാ ഇപ്പൊ ഭരണം .. എനിക്കൊരു സിഗരറ്റ് വലിക്കണം എങ്കിൽ പോലും ഇവളുടെ അനുവാദം വേണം – അപ്പച്ചൻ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025