അതോ..ഞാൻ മുകളിൽ ആയിരുന്നു…പിന്നെ അവരു വാരി വലിച്ച് ഇട്ടത് ഒക്കെ എടുത്തു വെച്ച് ആണ് ഇങ്ങോട്ട് വന്നെ….കുഴങ്ങി..
ഹും..അവർ പോയി…ഇനി വരില്ല..പൈസ ഒക്കെ കൊടുത്തു തോനുന്നു…നിൻ്റെ ഇക്ക..
ആണോ..ഹും..
റാഫി അകത്തേക്ക് വന്നു റസിയ യും ആയി ഒന്ന് മാറി നിന്നു..
നീ എവിടെ ആയിരുന്നു..എന്തായി..
ഞാൻ അത് ഒളിപ്പിച്ചു..ഇപ്പൊ അലമാരയിൽ കൊണ്ട് പോയി പൂട്ടി വെച്ചു..
ഹാവൂ..അത് മതി..ഞാൻ ആകെ ടെൻഷൻ അടിച്ചു ഇരുന്നു..
പെട്ടിയിൽ എന്താ
അത് പിന്നെ പറയാം…
നീ ഉച്ചക്ക് ഉള്ള ഫൂഡ് ഒക്കെ റെഡി ആക്കാൻ നോക്ക്..നേരം കുറെ ആയല്ലോ…
ഹും..
റസിയ കുഞ്ഞിൻ്റെ അടുത്ത് പോയി കുറച്ചു കഴിഞ്ഞു അടുക്കളയിൽ പോയി..എല്ലായിടത്തും സംസാരം ജമാൽ നെ പറ്റി തന്നെ ആയിരുന്നു..റസിയ ക്ക് ഇപ്പൊ അത് ഒന്നും വിഷയം അല്ലാതെ ആയി…അയാളെ അത്ര പെട്ടെന്ന് ഒന്നും ആർക്കും കണ്ടുപിടിക്കാൻ ആവില്ല എന്ന് അവൾക്ക് ഉറപ്പായിരുന്നു….അതിൻ്റെ സന്തോഷം അവളുടേ ഉള്ളിൽ അത്രയും ഉണ്ടായിരുന്നു…
ഉച്ചക്ക് ഫൂഡ് ഒക്കെ റെഡി ആയി…ആരും ഇന്ന് പോകുന്ന ലക്ഷണം ഒന്നും ഇല്ല എന്നാ തോനുന്നെ..ഇത്ര ഒക്കെ ആയ സ്ഥിതിക്ക് നാളെ റജില ക്ക് ഉള്ള സൽക്കാരത്തിന് കൂടി നിന്നിട്ട് ആയിരിക്കും പോകുന്നത്…
ഉച്ചക്ക് കുറച്ചു പേര് ആയി ഓരോരുത്തരും ഇരുന്നു ഫുഡ് കഴിക്കാൻ തുടങ്ങി..ആണുങ്ങൾ ഒക്കെ കഴിച്ചു കഴിഞ്ഞു..പിന്നെ പെണ്ണുങ്ങൾ ഓരോ ടീം ആയി ഇരുന്നു ..അവസാനം ഇരുന്ന റസിയ എല്ലാരും എഴുനേൽക്കും മുൻപ് വേഗം കഴിച്ചു കഴിഞ്ഞ് അടുക്കളയിൽ പോയി…ജമാൽ ന് കഴിക്കാൻ ആയി അവള് കുറച്ചു ഫുഡ് എടുത്തു പൊതിഞ്ഞു…അത് മെല്ലെ ആരും കാണാതെ ചുരിദാർ ടോപ്പിന് ഉള്ളിൽ ആക്കി…
റസിയ ഫോൺ എടുക്കാൻ എന്ന രീതിയിൽ മുകളിൽ ടെറസിൽ പോയി… ആ മുറിക്ക് അകത്ത് കയറി ജമാലിനെ വിളിച്ചു…
ഇക്കാ…ജമാൽ ഇക്കാ…
ജമാൽ വാതിൽ കെട്ടി വെച്ചത് അഴിച്ചു പുറത്തേക്ക് വന്നു..റസിയ അയാളെ കണ്ടപ്പോൾ തന്നെ പുഞ്ചിരിച്ചു…ചെറിയ ലൈറ്റിൻ്റെ വെളിച്ചത്തിൽ ജമാൽ ന് അവളുടെ പുഞ്ചിരി തന്നെ കണ്ടിട്ട് നോക്കി നിന്നു പോയി..
