Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇളക്കങ്ങൾ

ഒരു കണക്കിനാ നുണ പറഞ്ഞ് രക്ഷപ്പെട്ടത്.
……
വേണ്ടാ വേണ്ട വരണ്ട ഞാൻ വാതിൽ തുറക്കില്ല
……
അതൊക്കെ ശരിയാ, പന്ത്രണ്ട് മണിയാകാറാകുമ്പോളെ അച്ചായൻ വരു എങ്കിലും ഈ പരിപാടി ഇനി വേണ്ട. ഇന്ന് ഞാൻ എത്ര മാത്രം തീ തിന്നെന്നറിയാമോ. ഇപ്പോളും എൻ്റെ പേടി മാറിയിട്ടില്ല.
……
വേണ്ടാ ഇനി ഇത് തുടർന്നാൽ എൻ്റെ കുടുംബ ജീവിതം തകരും. ഇനിയും നല്ലവനായ എൻ്റെ അച്ചായനെ വഞ്ചിക്കാനെനിക്കാകില്ല.
……
പറ്റില്ല, പറ്റില്ല
……
OK ഞാൻ വെക്കട്ടെ അച്ചായൻ കുളിക്കുകയാണ് ഇപ്പോൾ കുളി കഴിഞ്ഞ് പുറത്തിറങ്ങും.
സംസാരം കഴിയാറായെന്ന് മനസ്സിലാക്കി ഞാൻ വേഗം ബാത്ത് റൂമിലേക്കോടി ഷവർ തുറന്ന് ദേഹമാകെ നനച്ച് ഉടൻ തോർത്താൻ തുടങ്ങി.
അച്ചായാ കുളി കഴിഞ്ഞില്ലെ? 9 ആകാറായി.
ആ. ഞാനൊന്ന് മൂളുക മാത്രം ചെയ്തു. എൻ്റെ നെഞ്ചിടിച്ചു കൊണ്ടിരുന്നു. ശരീരമാകെ തളർന്ന് കുറച്ചു നേരം പൈപ്പിൽ പിടിച്ച് നിന്നു. താൻ പ്രാണനു തുല്യം സ്നേഹിക്കുന്ന തൻ്റെ പ്രാണപ്രേയസി തന്നെ വഞ്ചിക്കുകയാണ് എന്നുള്ള സത്യം ഞാൻ മനസിലാക്കി. തളർന്ന മനസ്സോടെ ഞാൻ പുറത്തു വരുമ്പോൾ അവൾ അകത്തുണ്ടായിരുന്നു.

 

എന്താ അച്ചായാ മുഖം വല്ലാതിരിക്കുന്നെ ഇപ്പോളും വേദനയുണ്ടോ? ഏയ് ഇല്ല എന്നു പറഞ്ഞ് ഞാൻ ഡ്രെസ്സ് ചെയ്ത് പുറത്തിറങ്ങി. പള്ളിയിൽ പോകാൻ തോന്നുന്നില്ല. ആരാണവൻ? എത്ര നാളായി ഇത് തുടങ്ങിയിട്ട് ? ഇങ്ങനെ ഓരോ ചോദ്യങ്ങൾ എൻ്റെ മനസ്സിലൂടെ കടന്നു പോയി. ഇന്നെന്തായാലും അവൻ തൻ്റെ വീട്ടിൽ വരും അതുറപ്പാണ്. സാധാരണ ഞായറാഴ്ചകളിൽ കുർബ്ബാനക്ക് പോയാൽ അത് കഴിഞ്ഞ് സുഹൃത്തുക്കളെ കണ്ട് സംസാരിച്ച് 12 മണി കഴിയുമ്പോളെ വീട്ടിലെത്തു. ഇന്നും അങ്ങിനെ തന്നെ വരുമെന്നവർ കണക്ക് കൂട്ടും. അവൾ അവനോട് വരണ്ട എന്ന് പറയുന്നത് കേട്ടെങ്കിലും നൂറു ശതമാനവും അവൻ വരുമെന്ന് ബെന്നിക്കുറപ്പാണ്.

 

വാച്ചിൽ നോക്കിയപ്പോൾ 8.45 ആയിട്ടെ ഉള്ളു. ബെന്നി കാർ വഴിയരികിലുള്ള ഒരു പരിചയക്കാരൻ്റെ വീട്ടിൽ കേറ്റിയിട്ടു രണ്ടു മണിക്കൂറിനകം വന്ന്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025