Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഏലപ്പാറയിലെ നവദമ്പതികൾ 3

അയ്യാൾ പോയി കഴിഞ്ഞു മേരി പുറത്ത് വന്നു നോക്കി…..ദയനീയതയോടെ ഞങ്ങളെ നോക്കി മേരി അകത്തേക്ക് പോയി…..

റീനയ്ക്ക് അയ്യാളെ മനസിലായില്ല…. പക്ഷെ ആളൊരു വശ പിശകാണെന്ന് മേരിയുടെയും സാറയുടെയും മുഖത്തു നിന്നു മനസ്സിലായി….

റീന പാച്ചുവിന്റെ അടുത്തേക്ക് പോയി… നല്ല ഉറക്കമായിരുന്നു….

ജീപ്പിന്റെ ശബ്ദം കേട്ടതോടെ പുറത്ത് വന്നു നോക്കി….

വർക്കി : എന്നാ പോട്ടെ…..

രാജു : ശരി ചേട്ടാ…

വർക്കി : ആ പിന്നെ….. ചെലവ് ചെയ്യണം കേട്ടോ…

രാജു : ഓഹ് …റെഡി …

റീന മേശയിൽ ഭക്ഷണം ഒരുക്കി…. പ്ലേറ്റും കറിയും ഒക്കെ സെറ്റ് ആക്കി…

രാജു ഒരു കവർ എടുത്തു അവൾക്ക് കൊടുത്തു…..

റീന തുറന്നു നോക്കി…… ഒരു ചോറ്റ് പാത്രവും പിന്നെ വെള്ളംകുപ്പിയും…പിന്നെ കുറച്ചു വിത്തുകൾ ആയിരുന്നു..

രാജു : ജോലി ശരിയായിട്ടുണ്ട്…

റീന : ആ കിട്ടി അല്ലെ…

രാജു കയ്യും മുഖവും കഴുകി വന്നു….

രാജു : നാളെ തൊട്ട് കയറാൻ പറഞ്ഞു….

റീന : ദൂരെയാണോ

രാജു : ഏയ്‌…വണ്ടന്മേഡ്… ഇവിടെ അടുത്താണ്…. രാവിലെ 9 മുതൽ 5.30 വരെ…

രാജു മുറിയിൽ ചെന്നു പാച്ചുവിനെ നോക്കി….

രാജു : പഴയ ഗാരേജ് ആണ്… പക്ഷെ ഇപ്പൊ വലിയ തിരക്കില്ല…. ഒന്ന് ഉഷാറാക്കി എടുക്കണം മുതലാളിയും വേറൊരു പയ്യനും മാത്രമേയുള്ളൂ…

റീന : മം..

രാജു പാച്ചുവിനെ തൊട്ട് നോക്കി….

റീന : ചോറെടുക്കട്ടെ…

രാജു : മം.. നല്ല വിശപ്പുണ്ട്…

റീന ചോറ് വിളമ്പി…. ഒപ്പം സാമ്പാറും…. പക്ഷെ സാമ്പാറിന്റെ മണമടിച്ചതോടെ രാജു യാന്ത്രികമായി മേശയിൽ വന്നിരുന്നു….

ചോറെടുത്തു അതിൽ സാമ്പാർ ഒഴിച്ചു ഒരു ഉരുള കഴിച്ചു..,.

ആദ്യത്തെ ഉരുള രാജു ആസ്വദിച്ചു കഴിച്ചു… അതിറക്കിയതോടെ കണ്ണുകൾ നിറഞ്ഞു…

റീനയത് നോക്കി തൊട്ടടുത്ത് നിന്നു

രാജു : അമ്മ പഠിപ്പിച്ചതാണല്ലേ

റീന : മം

രാജു : 20 വർഷമായി ഞാനീ രുചിയറിഞ്ഞിട്ട്….

രാജുവിന്റെ ശബ്ദം ഇടറി…

രാജു : സാമ്പാർ… എന്റെ ഇഷ്ട വിഭവം…. അതും അമ്മയുടെ കയ്യിൽ നിന്നു…. അമ്മയ്ക്കും അറിയാം….മിക്ക ദിവസവും സാമ്പാർ തന്നെ ആയിരുന്നു…… അച്ഛൻ ഇടയ്ക്ക് അമ്മയോട് ദേഷ്യപ്പെടും സാമ്പാർ വെച്ചതിനു…..

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025