റീന ഒക്കെയാണെന്നു മനസ്സിലായി…
രാജു : വീട് ഇഷ്ടമായി….എത്രയാ വാടക ഉദ്ദേശിക്കുന്നെ….
ദേവസ്സി : രണ്ടായിരം……
രാജുവിന് അതൊരു അത്ഭുതമായിരുന്നു….. വെറും രണ്ടായിരം…. അതും ഇത്രയും സൗകര്യമുള്ള വീട്….
രാജു അപ്പൊ തന്നെ സമ്മതം മൂളി….
ദേവസ്സി : മൂന്ന് മാസത്തെ വാടക ആദ്യം……. വേറൊന്നുമല്ല… ഇവിടെ വരുന്നവർ രണ്ടാഴ്ച കഷ്ടി… അത് കഴിഞ്ഞാൽ അങ്ങ് മുങ്ങും….
പാപ്പിയാണ് കാശു കൊടുത്തത്….
രാജു : ചേട്ടാ രണ്ടായിരം കുറവല്ലേ…
ദേവസ്സി : ആണ്…. പക്ഷെ…… അതിനേക്കാൾ വലിയൊരു കാര്യം നിങ്ങൾ ചെയ്യണം……..
രാജു റീനയെ നോക്കി…
ദേവസ്സി : ഈ വീടും പറമ്പും നന്നായി നോക്കണം…..പിന്നെ സാധിക്കുമെങ്കിൽ ആ കല്ലറ വൃത്തി ആക്കി വെക്കണം…. കുര്യൻ സാർ എപ്പോഴാ വരാ എന്നു പറയാൻ പറ്റില്ല…
രാജുവിനത് സമ്മതമായിരുന്നു….. എന്തായാലും കുറച്ചു നാൾ സേഫ് ആയിരിക്കാൻ പറ്റിയ സ്ഥലമാണ്…
ദേവസ്സി : എന്നാ ഐശ്വര്യമായി ഈ താക്കോൽ വാങ്ങൂ…
രാജു റീനയെ നോക്കി…. പക്ഷെ റീന വാങ്ങാൻ മടിച്ചു നിന്നു….
റീന : നിങ്ങൾ വാങ്ങിച്ചോളൂ
രാജു താക്കോൽ വാങ്ങിച്ചു….
ദേവസ്സി : അപ്പൊ ഞാൻ സാറിനെ വിളിച്ചു പറഞ്ഞോളാം…..രണ്ട് ദിവസം കഴിഞ്ഞു വരാം….. വാടക ചീട്ട് ഒരു 6 മാസത്തേക്ക് എഴുതിയേക്കാം പോരെ….
രാജു : ശരി..
ദേവസ്സി : പിന്നെ….. ഗ്യാസ് കണക്ഷൻ ഉള്ളതാണ്….. കഴിഞ്ഞാൽ താഴെ കവലിയിൽ വിളിച്ചു പറഞ്ഞാൽ മതി…. അവർ വണ്ടിയിൽ എത്തിച്ചു തരും … പിന്നെ നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ സാദനങ്ങളും അവിടുന്ന് കിട്ടും….. ഇനി മുന്തിയ ഐറ്റംസ് ആണെങ്കിൽ വേണ്ടന്മേടോ കട്ടപ്പനയോ പോണം…. ഏതായാലും വണ്ടിയുണ്ടല്ലോ….
രാജു,: മം…
ദേവസ്സി : എന്നാ ഞാൻ ഇറങ്ങുവാ…
ഇറങ്ങി പോകുന്ന ദേവസ്സിയെ ചൂണ്ടി രാജു പാപ്പിയോട് ആംഗ്യം കാണിച്ചു…
പാപ്പിക്ക് കാര്യം മനസ്സിലായി
പാപ്പി : ചേട്ടാ… ഇത് വെച്ചോളൂ
പോക്കറ്റിൽ നിന്നു 1000 രൂപ എടുത്തു ദേവസ്സിയുടെ നേരെ കാട്ടി
ദേവസ്സി : ഇതെന്തിനാ…..
പാപ്പി : അല്ല ഒരു സന്തോഷം…
