ഞാൻ : ” ഏയ്….. ”
ആരും കാണാതെ ഞാൻ അവളുടെ നെറ്റിയിൽ മുത്തി. ആരെങ്കിലും കണ്ടു കാണും ചിലപ്പോൾ…. കണ്ടാലെന്താ.
മീര ഒന്ന് ഞെട്ടി.
മീര : ” ദേ മനുഷ്യാ ഇത് പബ്ലിക് പ്ലേസ് ആണ് ”
‘ദേ മനുഷ്യാ’…. ആ വിളി എനിക്ക് ഇഷ്ടപ്പെട്ടു. ഭാര്യ ഭർത്താവിനെ വിളിക്കുന്ന പോലെ തന്നെ
ഞാൻ : ” സാരമില്ല ഓ ആരും ശ്രദ്ധിക്കില്ല. ”
ഞങ്ങൾ തുണിക്കടയുടെ അകത്ത് എത്തിയിരുന്നു അപ്പോളേക്കും.
മീര : ” ഒരു കാര്യം ചെയ്യാം. ഞാൻ ചേട്ടന് സെലക്ട് ചെയ്യാം ചേട്ടൻ എനിക്ക് സെലക്ട് ചെയ്യ്
ഞാൻ : ” ഡീൽ ”
മീര : ” അടിയിൽ ഇടാനും വാങ്ങണെ ”
ഞാൻ : ” ഏ… അത് ഞാൻ എങ്ങനെ വാങ്ങും…. ”
മീര : ” ഭാര്യക്ക് ആണെന്ന് പറയണം ”
ഞാൻ : ” ഓക്കേ സൈസ് എത്രാ ”
മീര : ” അച്ചോടാ അറിയാത്ത ഒരാള്. പോയി വാങ്ങു മനുഷ്യാ ”
അവൾ എന്നെ ഉന്തി തള്ളി വിട്ടു. ഞാൻ ലേഡീസ് സെക്ഷനിലേക്ക് ചെന്നു. അവിടെ ഒരു ചേച്ചി ആണ് ഉണ്ടായിരുന്നത്. ഒരു പത്തുമുപ്പത് വയസ്സ് കാണും.
ചേച്ചി : ” എന്താണ് സർ വേണ്ടത് ”
ഞാൻ : ” ഒരു ചുരിദാർ നോക്കാം. എന്റെ വൈഫിന് വേണ്ടിയാ. ”
ചേച്ചി : ” വൈഫ് ന്റെ അളവ് അറിയാമോ ”
ഞാൻ : ” അത്……. ചേച്ചിയുടെ അത്രയൊക്കെ ഉള്ളു ”
അവർ കുറച്ച് ചുരിദാറുകൾ എടുത്ത് നിരത്തി ഇട്ടു. ഓരോന്നും എടുത്ത് എന്നെ കാണിച്ചു.
ചേച്ചി : ” ഇതൊക്കെ നല്ല ക്വാളിറ്റി ആണ് സർ. നല്ലോണം നിക്കും. ”
ഞാൻ അതിൽ രണ്ടെണ്ണം എടുത്തു. സാധാരണ ചുരിദാർ അല്ലാ. ഇങ്ങനെ വലിയ ഒരു ഉടുപ്പ് പോലെ ഒരു ടൈപ്. അതിന്റെ പേരൊന്നും അറിയില്ല എന്തായാലും കാണാൻ ഭംഗി ഉണ്ട് അതുകൊണ്ട് എടുത്തു.
ഞാൻ : ” ചേച്ചി ഇത് രണ്ടും എടുത്തോ…….. ”
ചേച്ചി : ” ഓക്കേ സർ വേറെ എന്തെങ്കിലും വേണോ ”
ഞാൻ : ” വേറെ…. വേറെ…… ഇന്നർ വിയറും വേണമായിരുന്നു ”
ചേച്ചിയുടെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ല.
