Kambikuttan Malayalam

Sex stories Kambikuttan kambikathakal

എല്ലാമെല്ലാമാണ് 4

എല്ലാമെല്ലാമാണ് 4

Ellamellamaanu Part 4 | Author : Jon Snow | Previous Part

 

 

സിന്ദൂര ഡപ്പി തുറന്ന് മീരയുടെ സീമന്ത രേഖയിൽ തൊടുവിച്ചു കൊടുത്തു ഞാൻ. അവളുടെ കണ്ണുകളിൽ ചെറുതായി ആനന്ദ കണ്ണീർ നിറഞ്ഞു. എന്റെ കവിളിൽ അവൾ അമർത്തി ചുംബിച്ചു.മീര : ” എനിക്ക് എന്നും ഇതുപോലെ തൊടീച്ചു തരാൻ പറ്റണം… പറ്റുവോ”

ഞാൻ : ” പറ്റും….”

മീര : ” ലവ് യു ഏട്ടായി ലവ് യു ”

ഞാൻ : ” ലവ് യു മോളെ ”

മീര എന്റെ മൂർദ്ധാവിൽ എത്തി കുത്തി നിന്ന് ഒരു ചുംബനം തന്നു.

മീര : ” ഇനി ശൃംഗരിച്ചു നിന്നാൽ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാൻ ഒന്നും കാണില്ല. ”

ഞാൻ : ” അയ്യോ എന്നാ പെട്ടന്ന് പോയി അതൊക്കെ ചെയ്താട്ടെ ”

മീര : ” ഞാൻ ഒറ്റയ്ക്കോ. ഒന്ന് വന്നു സഹായിക്കടോ ”

ഞാൻ : ” ആഹാ അപ്പൊ നീയാണോ ഭാര്യ ഞാനാണോ ഭാര്യ ”

മീര : ” അതേയ് ഭാര്യ തന്നെ ആണ് ഇതൊക്കെ ചെയ്യേണ്ടത് എന്നൊന്നും നിയമം ഇല്ല ”

ഞാൻ : ” ഓഹോ എന്നാ ഞാൻ ചെയ്യുന്നില്ല നീ തന്നെത്താനെ ചെയ്തോ ”

മീര : ” ഏട്ടായി ആയിപോയി ഇല്ലെങ്കിൽ ഒരു കുത്ത് വച്ചു തന്നേനെ…. ങ്ങാ ”

ഞാൻ അവളെ ചുറ്റി പിടിച്ചു.

ഞാൻ : ” ബാ ഞാനും സഹായിക്കാം….. ആന്ന്…. ബാ ”

ഞാനും മീരയും അടുക്കളയിൽ പോയി. ഫ്രിഡ്ജിന്റെ ഉള്ളിൽ നിന്നും ദോശ മാവ് മീര രാവിലെയേ പുറത്തെടുത്തു വച്ചിരുന്നു.

മീര : ” ഞാൻ ദോശ ചുടാൻ പഠിപ്പിക്കാം ഇന്ന് ”

ഞാൻ : ” എടി പെണ്ണെ നീ എന്നെ കൊണ്ട് അടിമ പണി ചെയ്യിക്കുവോ ”

മീര : ” ഓഹോ അപ്പൊ ഞാൻ ചെയ്യുന്നത് അടിമ പണി ആണോ ”

ഞാൻ : ” അല്ലാ അങ്ങനെ അല്ലാ ”

മീര : ” ഹഹഹ ഉത്തരം മുട്ടി ഉത്തരം മുട്ടി ഹഹഹ ”

ഞാൻ അവളെ പിടിച്ചു നിർത്തി വയറ്റത്ത് ഇക്കിളി ഇട്ടു.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025