എന്റെ ഭർത്താവ് എവിടെ “”
“”മോളേ കല്ലുമോൾ കണ്ണന്റെയും മോളുടെയും കുഞ്ഞാണ് “”
“”അമ്മയെന്തൊക്കെയാ പറയുന്നത്, എന്റയും കണ്ണേട്ടന്റെയുമോ…..? എന്താ കണ്ണേട്ടാ ഈ അമ്മ പറയുന്നത് “”
ഞാൻ ഇത്രയും നേരം ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു, മനസ്സിലാക്കുകയായിരുന്നു എന്റെ മാളു അവൾക് അവളുടെ പഴയ ഓർമ തിരിച്ചു കിട്ടി പക്ഷെ ഞങ്ങൾ തമ്മിലുള്ള പുതിയ ബന്ധം അവൾ മറന്നു എന്ന്. അവളുടെ ചോദ്യങ്ങൾ നേരിടാൻ സാധിക്കാതെ ഞാൻ കല്ലുമോളെയും എടുത്തു വരാന്തയിലെ കസേരയിൽ പോയി ഇരുന്നു. എന്റെ മനസ്സ് അന്നേരം ഒരു ആർത്തിരമ്പുന്ന കടൽ പോലെ ആയിരുന്നു. കല്ലു മോളേ നെഞ്ചോട് ചേർത്ത് പിടിച്ചു ഞാൻ ആ വരാന്തയിൽ കൈവിട്ട് പോയികൊണ്ടിരിക്കുന്ന ജീവിതത്തെ കുറിച്ചോർത്തു ഇരുന്നു. എന്റെ മിഴികൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.
അകത്തു അമ്മയും മാളൂട്ടിയും…………….
“”അമ്മേ ഞാൻ ഇത് വിശ്വസിക്കില്ല എന്റെ ഏട്ടൻ എന്നോട്……. “”
“”കണ്ണൻ ഒരിക്കലും നിന്നെ ബലമായി ഒന്നിനും നിർബന്ധിച്ചട്ടില്ല…..
അവൻ നിന്നെ സ്നേഹിച്ചട്ടുള്ളു “”
“”അമ്മേ അമ്മയും കൂടി അറിഞ്ഞു കൊണ്ടാണോ “”
“”മോളേ ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്ക് “”
ആക്‌സിഡന്റ് പറ്റി കഴിഞ്ഞുള്ള എല്ലാ കാര്യങ്ങളും അമ്മ അവളോട് പറഞ്ഞു. ഒപ്പം വിഷ്ണുവിന്റെ സഹോദകരനെ കുറിച്ചും.
“”മോളേ നീ അവന്റെ ഭാര്യ ആണ് കല്ലുമോൾ നിങ്ങളുടെ മകളും, നിയമപരമായും നിങ്ങൾ തമ്മിൽ ഭാര്യയും ഭർത്താവും ആണ്. നീ ഇല്ലാതെ കണ്ണന് ഒരു ജീവിതം ഇല്ല. മാളൂട്ടിയും കല്ലുമോളും ആണ് അവന്റെ ലോകം. “”
“”അമ്മ പറയുന്നത് എല്ലാം ശരിയായിരിക്കാം അല്ല ശരിയാണ് പക്ഷെ എനിക്ക് ഏട്ടനുമായുള്ള ജീവിതം എനിക്ക് അത് ചിന്തിക്കാൻ കൂടി കഴിയുനില്ല, “”
“”അപ്പോൾ നിങ്ങളുടെ മകളോ. “”
“”എനിക്ക് ഒന്നുമറിയില്ല അമ്മേ “”
“”ശരി നിനക്ക് കണ്ണനുമൊത്തു ജീവിക്കാൻ കഴിയില്ലെകിൽ ഞാൻ അവനോട് പറയാം നിനക്ക് ഡിവോഴ്സ് തരാൻ നീ നിനക്ക് ഇഷ്ടപെട്ട ആളുടെ ഒപ്പം പോയി ജീവിച്ചോ പക്ഷെ നീ പോയി കഴിഞ്ഞു അവൻ….. അവൻ പിന്നെ ജീവനോടെ ഇരിക്കും
