Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്നെന്നും കണ്ണേട്ടന്റെ 7

എന്നെന്നും കണ്ണേട്ടന്റെ 7

Ennennum Kannettante Part 7 Author : Mr. King Liar

Previous Parts

 

തുടരുന്നു……..

അങ്ങനെ ആ ഹോസ്പിറ്റലിൽ വരാന്തയിൽ ഞാനും അമ്മയും കാത്തിരുന്നു. ഓരോ നിമിഷവും ഞങ്ങൾക്ക് ഓരോ യുഗം ആയി തോന്നി. ഓരോ നിമിഷങ്ങളിലും എന്റെ മനസിന്റെ ചുവരിൽ പല ചിത്രങ്ങൾ മിന്നി മാഞ്ഞു. അവസാനം തെളിഞ്ഞ ചിത്രം എന്റെ മാളൂട്ടിയുടെ മരണം ആയിരുന്നു. അതോടെ എന്റെ ധൈര്യം മുഴുവൻ ചോർന്നു പോയി പിന്നീട് അങ്ങോട്ടുള്ള ഓരോ നിമിഷവും ഞാൻ പ്രാർത്ഥനയിൽ മുഴുകി. പെട്ടന്ന്….. ലേബർ റൂമിന്റെ ഡോർ തുറന്ന് ദൈവത്തിന്റെ മാലാഖ എന്റെ കുഞ്ഞിനേയും കൈകളിലേന്തി എന്റെ മുന്നിൽ എത്തി.

“മാളവിക പ്രസവിച്ചു പെൺകുട്ടിയാണ് “

എന്റെ പൊന്നുമോളെ ദൈവത്തിന്റെ മാലാഖ എന്റെ കൈകളിലേക്ക് തന്നു. മാളുവിനെ പോലെ തന്നെ സുന്ദരി ആണവൾ. ഞാൻ എന്റെ പൊന്നോമനയുടെ നെറ്റിയിൽ ആദ്യ ചുംബനം നൽകി. അമ്മ എന്റെ കുഞ്ഞിന് രണ്ടാമത്തെ സ്നേഹചുംബനം നൽകി.

“മതി…. മതി…. ബാക്കിയുള്ള സ്നേഹം പിന്നെ…. “

“നേഴ്സ്…… “

എന്റെ കുഞ്ഞിനെ തിരിച്ചേല്പിക്കുന്നതിന്റെയിടയിൽ ഞാൻ വിളിച്ചു.

“മം എന്താ “

“മാളു… അല്ല മാളവിക “

“കുഴപ്പമൊന്നും ഇല്ല. കുറച്ചു കഴിയുമ്പോൾ വാർഡിലേക്ക് മറ്റും “

ആ മാലാഖ കുഞ്ഞിനേം കൊണ്ട് അകത്തേക്ക് പോയി. കുറച്ചു സമയത്തിനൊടുവിൽ മാളുവിനെ വാർഡിലേക്ക് മാറ്റി. വാർഡിലെ തിരക്കും ഒരു സ്വകാര്യതക്കുറവും കൊണ്ട് ഞാൻ ഒരു റൂം എടുത്തു. ഞങ്ങൾ പെട്ടന്ന് തന്നെ അങ്ങോട്ട് മാറി. ഞാൻ ചായ വാങ്ങി വന്നൊപ്പഴേക്കും മാളുവും കുഞ്ഞും ഉറക്കം പിടിച്ചിരുന്നു.

“കണ്ണാ എന്നാ ഞാൻ പോയി രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കി കൊണ്ടുവരാം. “

“അല്ല അമ്മ ഒറ്റക്ക് “

“അത് കുഴപ്പമില്ല മോനെ ഞാൻ മൂന്നാല് പ്രാവശ്യം ഇവിടെ മോളേം കൊണ്ട് വന്നിട്ടുള്ളതല്ലേ… ഞാൻ പോയിട്ട് വേഗം വരാം “

“ശരി അമ്മേ “

അമ്മ പോയതും ഞാൻ റൂമിന്റെ ഡോർ അടച്ചു കുഞ്ഞിന്റെയും മാളുവിന്റെയും അരികിൽ ആയി ഇരുന്നു.

പെട്ടന്ന് കുഞ്ഞ് ഉണർന്നു അവൾ കരയാനും തുടങ്ങി ഒപ്പം തന്നെ മാളുവും ഉണർന്നു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ മാളു പാടുപെടുകയാണ്.

“കണ്ണേട്ടാ കുഞ്ഞ് കരച്ചിൽ നിർത്തുന്നില്ലലോ “

“ഡി പൊട്ടി കുഞ്ഞ് കരയുന്നത് വിശപ്പ് കൊണ്ടാവാം നീ വേഗം പാല് കൊടുക്ക് “

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025