അവനെ പറഞു വിട്ടതും ഒരു ഓട്ടോയില്‍ ജോലിക്കാരിയെത്തി അപ്പോഴാണ് എനിക്ക്
അല്പം സമാധാനമായത് ….അല്പം പ്രായമുള്ള നല്ലൊരു സ്ത്രീ . അവരെ ചെയേണ്ട
കാര്യങ്ങള്‍ എല്ലാം പറഞ്ഞു മനസ്സിലാക്കി ഞനും കുറച്ചു കഴിഞ്ഞു വരാമെന്നും
പറഞ്ഞു വീടിലേക്ക് പോയി
അമ്മ എന്നെ വീട്ടിലേക്ക് പാക്ക് ചെയ്തപ്പോള്‍ സങ്കടമുണ്ടായിരുന്നെകിലും അമമായി
രക്ഷപെട്ടല്ലോ എന്ന സന്തോഷവും എനിക്കല്പം ആശ്വാസം പകര്‍ന്നു . അമ്മ
തിരിച്ചെത്തിയാല്‍ ഇനി എന്‍റെ കാര്യം കട്ടപുകയാണെന്നു അറിയാമെന്നത് കൊണ്ട്
തന്നെ അതില്‍ നിന്നും തടിയൂരാന്‍ എന്തെങ്കിലും പ്ലാന്‍ ഉണ്ടോയെന്നു ആലോചിച്ചു ..
അവസാനം വഴിയും കണ്ടെത്തി …ഒരു ആത്മഹത്യ ശ്രമം … അത് ഏറ്റാല്‍ മതിയെന്ന്
മനസ്സില്‍ പ്രാര്‍ത്ഥിച്ചു ഞാന്‍ കയറും സ്ടൂളും എല്ലാം റെഡി ആക്കി അമ്മയുടെ
വരവും നോക്കിയിരുന്നു .. അമ്മ കുലുക്കി പറിച്ചു വരുന്നതെ ദൂരെ വെച്ച് തന്നെ
കണ്ട ഞാന്‍ കയറെടുത്തു ഫാനില്‍ തൂക്കി മറ്റേ ഭാഗം കഴുത്തിലിട്ട് ൯ വാതില്‍
എല്ലാം അമ്മയുടെ സൌകരാര്‍ത്ഥം ചുമ്മാ ചേര്‍ത്ത് വെച്ചതെ ഉള്ളു ….പണ്ടാരം
അതൊക്കെ അകത്തു നിന്നും പൂട്ടിയിട്ടു ചാവാന്‍ തുനിഞ്ഞാല്‍ അമ്മക്ക് വാതില്‍
ചവിട്ടി തുറന്നു എന്നെ രക്ഷിക്കാന്‍ കഴിയില്ലെന്ന് എന്നിക്ക് നന്നായറിയാം …
അമ്മ അകത്തു വന്നതും നേരെ എന്‍റെ മുറിയിലേക്ക് വരാതെ വേറെ എങ്ങോട്ടെങ്കിലും
പോവുമോ എന്ന് സംശയിച്ചു ഞാന്‍ പതുക്കെ ചുമച്ചു ….എടാ പട്ടി തെണ്ടി….എന്നും
വിളിച്ചു അമ്മ മുറിക്കുള്ളില്‍ കയറിയതും ഞാന്‍ കഴുത്തില്‍ കയറുമിട്ടു ചാവാന്‍
നില്‍ക്കുന്ന സീന്‍ ആണ് കണ്ടത് …..ഉടനെ അമ്മയുടെ പെറ്റ തള്ള സിന്‍ഡ്രോം
സടകുടഞ്ഞുണര്‍ന്നു …….മോനെ…എന്നും വിളിച്ചു കരഞ്ഞോണ്ട് വന്നെന്‍റെ കാലില്‍
പിടിച്ചുയര്‍ത്തി ….
