സംസാരിക്കാൻ പോലും കൂട്ടാക്കിയില്ല. അങനെ ഓണ പരീക്ഷ കഴിഞ്ഞാണ് ഇവൾ ആദ്യം എന്നോട് സംസാരിക്കുന്നത്. അങനെ ആണ് ഞാൻ ബാലുച്ചേട്ടനെക്കുറിച്ച കേൾക്കുന്നത്.
ഞാൻ ഒന്നും മനസ്സിലാകാതെ അഞ്ജുവിനെ നോക്കി. അവൾ നാണത്തോടെ തലകുനിച്ചു നിന്നുകൊണ്ട് പച്ചക്കറി അരിയുകയായിരുന്നു.
മാളു : അവൾക്കു ബാലുച്ചേട്ടനെ വിട്ടുപോന്നതിൽ വലിയ വിഷമം ഉണ്ടായിരുന്നു. പ്രേമം എന്താണെന്നറിയാത്ത പ്രായത്തിൽ ആയത്കൊണ്ട് ഞങൾ ആരും അതിനു വിലകല്പിച്ചില്ല. പക്ഷെ വർഷം പോകും തോറും അവൾ സീരിയസ് ആയി തുടങി. ഇടക്ക് ബാലുച്ചേട്ടന് ഇവൾ മെസ്സേജ് അയച്ച ഞങളെ കാണിക്കും കണ്ടോ എപ്പോളും എന്നെ ബാലുച്ചേട്ടൻ മറന്നിട്ടില്ല. ഞാൻ ബാലുച്ചേട്ടനെത്തന്നെ കെട്ടും നോക്കിക്കോ.
ഞങ്ങളെല്ലാം അവളെ കളിയാക്കി വിട്ടു, അവൾ അതിൽ ഉറച്ചുതന്നെ നിന്നു. ഞങൾ പറഞ്ഞിരുന്നു ബാലുച്ചേട്ടൻ വേറെ പെണ്ണിനെ പ്രേമിക്കുന്നുകാണും എന്ന്. പക്ഷെ ഇവൾ ഉറപ്പിച്ചു പറഞ്ഞു അങനെ ഉണ്ടാകില്ല എന്ന്.
ഞാൻ : അഞ്ചു ഇവൾ പറയുന്നത് ശരിയാണോ?
അഞ്ചു : മ്മ്മ് (എന്നെ നോക്കാതെതന്നെ അവൾ മൂളി)
ഞാൻ അവളുടെ അടുത്തെത്തി അവളുടെ നിറുകയിൽ ഓര്മ്മ കൊടുത്തു.
മാളു : അതെ ഞാൻ അപ്പറത്തോട്ടു പോകണോ?
ഞാൻ : എന്തിനു?
മാളു : അല്ല, സ്വർഗ്ഗത്തിലെ കട്ടുറുമ്പാക്കല്ലല്ലോ.
ഞാൻ : അതുപ്രശ്‍നം ഇല്ല, ഇതേ ഒള്ളു.
മാളു : എന്നാൽ ശരി, ബാക്കി കഥ പറയാം.
ഞാൻ : ഇനിയും ഉണ്ടോ?
മാളു : പിന്നില്ലാതെ, അങനെ ഞങൾ ബാംഗ്ളൂർ എത്തിയ സമയത്താണ് ബാക്കി എല്ലാം തുടങ്ങിയത്. ഞങൾ 5-6 പേരായിരുന്നു കമ്പനി. ഞങൾ ഇവിടെയും ഒരുമിച്ചായിരുന്നു. ഞാനും രാജുവും, മീരയും സച്ചിനും പിന്നെ ഇവളും രസ്മിയും. ഞങളുടെ കൂട്ടത്തിൽ പെയർ എല്ലായിരുന്നത് ഇവൾക്കും രസ്മിക്കും മാത്രമായിരുന്നു. ഞങൾ ഇവിടെ ഒരു ഫ്ലാറ്റ് എടുത്ത് താമസിക്കാൻ തീരുമാനിച്ചു.
ഞങൾ കുടുംബമായാണ് അവിടെ കഴിഞ്ഞത്. ഞങളുടെ ക്ലാസ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ രസ്മിക്കും ലൈൻ സെറ്റായി ജോമോൻ. ഇവൾ മാത്രം ബാലുച്ചേട്ടൻ എന്നും പറഞ്ഞുകൊണ്ടിരുന്നു. അധികം താമസിക്കാതെ ഇവളുടെ അച്ഛനും അമ്മയും ഇങ്ങോട്ട് വന്നതുകൊണ്ട് ഇവൾ ഞങ്ങളുടെ അടുത്തുനിന്നും മാറി. അതിനു ശേഷം ആണ്. ഇവർ നാട്ടിലോട്ട് പോന്നത്. ബാക്കി അറിയാലോ ബാലു ചേട്ടന്.
ഞാൻ : അറിയാം, പക്ഷെ ഇവൾ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല, ഇതുവരെ.
മാളു : അത് ഞങൾ പറഞ്ഞിരുന്നു. നേരെ പറയരുത്. ചേട്ടന് ഇങ്ങനെയുള്ള ആളാണെന്നു നോക്കിയിട്ടുമതി എന്ന്. പക്ഷെ ഇവൾക്ക് നിർബന്ധം ആയിരുന്നു ചേട്ടൻ വേറെ ആരെയേലും കെട്ടിയാലും, ചേട്ടന്റെ കൂടെ ഇവൾക്കുകിടക്കണം എന്നും , ഇവൾക്ക് ചേട്ടന്റെ കുഞ്ഞിന് ജന്മം നൽകണം എന്നും.
