അങ്ങിനെ ഞങ്ങൾ ഞങ്ങളുടെ രണ്ടു മക്കളെയും അടുത്തുള്ള നല്ല സ്കൂളിൽത്തന്നെ ചേർത്തു . ഇപ്പോൾ ഞാനും മക്കളും മാത്രമാണ് ആ വലിയ വീട്ടിലുള്ളത് . ഭർത്താവിൻ്റെ അനിയനുണ്ട് ഞങ്ങളുടെ വീടിന് കുറച്ചകലെ അവനുമൊപ്പമാണ് ചേട്ടായിയുടെ അച്ഛനും അമ്മയും .
എല്ലാ അമ്മമാരെപോലെ ഞാനും മക്കളെ പാട്ടും ഡാൻസും പഠിപ്പിക്കാൻ ആഗ്രഹിച്ചു . ഞാൻ മകളെ ഒരു ഡാൻസിനോടൊപ്പം പാട്ടുപടിപ്പിക്കുന്നതിനായി ഒരു കലാകേന്ദ്രത്തിൽ കൊണ്ടുപോയി. അവിടെ ചോദിച്ചപ്പോൾ മാസത്തിൽ 4 തവണയാണ് ക്ലാസ്സുള്ളത് പിന്നെ ഫീ കൂടുതലും . അങ്ങിനെ എന്തുചെയ്യും എന്നാലോചിച്ചിരിക്കുമ്പോളാണ് എൻ്റെ ഫ്രണ്ട്മുഖേന ഒരു സാറിനെ കുറിച്ചറിയുന്നത് .
അയാളെ ഒരു പെണ്ണുകേസിൽ പിടിച്ചപ്പോഴാണ് അയാൾ പഠിപ്പിക്കിന്നിടത്തുനിന്നും അയാളെ പുറത്താക്കി അവിടെ നാട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ അവിടെനിന്നും മാറി ഇപ്പോൾ ഞങ്ങളുടെ അടുത്താണ് താമസമെന്ന് അവൾ പറഞ്ഞു ,അവൾ തന്നെയാണ് പറഞ്ഞത് അയാളാണെകിൽ ചെറിയ ഫീസും മതി നമ്മുടെ സൗകര്യത്തിന് വന്നു പഠിപ്പിക്കും
ഡീ അയാൾ ആ തരത്തിലുള്ള മനുഷ്യനാണെങ്കിൽ ഞാൻ എന്ത് വിശ്വസിച്ചു അയാളുടെ അടുത്തേക്ക് മക്കളെ വിടും .
മക്കളുടെ കാര്യം ആലോചിച്ചു നീ പേടിക്കേണ്ട ഞാനും മക്കളെ അയാളുടെ അടുത്തുതന്നെയാ വിട്ടിരുന്നത്. ആ വിഷയം നാട്ടിൽ പാട്ടായപ്പോൾ എല്ലാം നിന്നതാണ് . മക്കളെ സ്വന്തം മക്കളെപ്പോലെ അയാൾ നോക്കും . അവരുടെ അമ്മയെ അങ്ങിനെ സ്വന്തം ഭാര്യയെപോലെ നോക്കാനായി നിന്നുകൊടുക്കാതിരുന്നാൽമതി .അയാൾ എന്തായാലും കേറി പീഡനവീരൻ ഒന്നും ആകില്ല അതുറപ്പാണ്.
അവൾ പറഞ്ഞതിനനുസരിച്ചു ഞാൻ അയാളെ വിളിച്ചു . അപ്പോൾ അവിടെ കുറച്ചു കുട്ടികൾക്ക് ക്ലാസ്സെടുക്കുന്നുണ്ട് . നിങ്ങളുടെ സമയമനുസരിച്ചു വരാൻ പറഞ്ഞു മകളുടെ ഫ്രീ ടൈം അനുസരിച്ച് ഞാനും അവിടെ പോയി കൊണ്ടിരുന്നു ,കാര്യം എന്തുതന്നെ ആയാലും ഡാൻസിനോടൊപ്പം ഓരോ സ്വരങ്ങളും മക്കളെ പഠിപ്പിക്കുമ്പോൾ അവൾ പറഞ്ഞപ്പോലെ നല്ല കഴിവുള്ള മനുഷ്യനാണ് എന്നെനിക്ക് മനസ്സിലായി . പക്ഷെ എന്തുപറയാൻ കയ്യിലിരിപ്പ് ഇതായിപ്പോയല്ലോ അയാളുടെ….
മകൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ എന്നോട് ചോദിച്ചു നിങ്ങൾ എന്ത് ധൈര്യത്തിലാണ് ഇവിടെവന്നു മക്കളെ പഠിപ്പിക്കുന്നത് . ഭാക്കിയുള്ളവർ എൻ്റെ ചരിത്രം അറിഞ്ഞിട്ടല്ല പഠിപ്പിക്കുന്നത് . പക്ഷെ നിങ്ങൾ അതറിഞ്ഞിട്ടും വരുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു അതിനുമാത്രം ഞാൻ ഒന്നും അറിഞ്ഞിട്ടില്ല പിന്നെ പെണ്ണുകേസാണ് നാണക്കേടുകൊണ്ടു നാട്ടിൽ നിക്കാൻപറ്റാത്ത അവസ്ഥയാണെന്ന് മാത്രമേ അവൾ പറഞ്ഞുള്ളു . പക്ഷെ ധൈര്യമായി പോകാം എന്ന് അവൾ പറഞ്ഞു അത് അവൾക്ക് മാത്രമേ പറയാനാവൂ അതെന്താ ? അതിലെ സ്ത്രീ കഥാപാത്രം അവൾ തന്നെയാണ് അതുകൊണ്ടുതന്നെ … ആര് ദിവ്യയോ ? അവൾതന്നെ പക്ഷെ അവൾക്കും അറിയാത്തത് പലതുമുണ്ട് അത് പിന്നെ പറഞ്ഞുതരാം പിന്നേക്ക് വെക്കല്ലേ പറയു.
