Kambikuttan Malayalam

Sex stories Kambikuttan kambikathakal

എന്റെ ഇഷ്ടങ്ങൾ 2

” നന്നായി പോകുന്നു ”
“റാഗിംഗ് ഒന്നും ഇല്ലല്ലോ അല്ലെ ”
“ഇപ്പൊ ഒരു കുഴപ്പോം ഇല്ല “ഞാഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, 1സ്റ് സെമസ്റ്റർ ഇൽ റാഗിങ് ന്റെ പേരിൽ, മെക്കാട്രോണിക്‌സ് ബാച്ച് ന്റെ വക നല്ല ഇടി കിട്ടിയിട്ടുണ്ട്.അന്ന് ഞാൻ ഇപ്പഴത്തെ പോലെ ഒന്നും അല്ല, വൻ പേടിത്തൊണ്ടൻ ആയിരുന്നു. വൈകിട്ടു ഞൊണ്ടി ഞൊണ്ടി കേറി വന്ന അമ്മയോട് വണ്ടിന്നു വീണെന്ന് കള്ളവും പറഞ്ഞു, പക്ഷെ പിറ്റേ ദിവസം കോളേജിൽ ഇന്നലത്തെ അടിയുടെ ബാക്കി പ്രതീക്ഷിച്ചു വന്ന എന്നെ വരവേറ്റത് മെക്‌ സൂപ്പർ സീനിയർസ് ആണ്, അച്ചു വിന്റെ ഫ്രണ്ട്‌സ് ഒരുപാട് പേര് എന്റെ സീനിയർസ് ആണെന്ന് അന്നാണ് എനിക്ക് മനസ്സിലായത്, കൂട്ടത്തിൽ സ്റ്റീഫൻ എന്നൊരു ചേട്ടൻ എന്നെ വിളിച്ചോണ്ട് പോയത് മെക്കാട്രോണിക്‌സ് ന്റെ ക്ലാസ്സിലേക്ക് ആയിരുന്നു, ഈ പുള്ളി വീണ്ടും എന്നെ തല്ലുകൊള്ളിക്കാൻ ഉള്ള പരുപാടി ആണല്ലോ, ഓടിയാലോ എന്ന് മനസ്സിൽ ഉണ്ടെകിലും, ബേസിക്കലി ഒരു ആണായി പിറന്ന് പോയത് കൊണ്ട് ഓടാൻ എന്റെ മനസ്സാക്ഷി അനുവദിച്ചില്ല.

സ്റ്റീഫൻ മെലിഞ്ഞു ഉണങ്ങിയ ഒരു 6 അടി ഉള്ള ഒരാൾ ആണ്, height മാത്രം വച്ചോണ്ട് 30 ന് മുകളിൽ ഉള്ള മെക്കാട്രോണിക്‌സ് പടയോട് പുള്ളി ഒറ്റക് എന്ത് ചെയ്യാൻ. അടി ഉറപ്പിച്ചു ഞാൻ പുള്ളിടെ കൂടെ പോയി, പറ്റിയാൽ ഓടാൻ ഗ്യാപ് ഉം നോക്കിയാണ് എന്റെ നടപ്പ്.
മെക്കാട്രോണിക്‌സ് ക്ലാസ് റൂമിൽ എത്തി, അവരുടെ ക്ലാസ്സ്‌ തുടങ്ങിയിരുന്നില്ല. ചേട്ടൻ എന്റെ തോളിൽ കയ്യിട് അകത്തേക്കു കേറി, ഡസ്ക് ഇൽ കോട്ടും, ഒച്ചപ്പാടും ആയിരുന്ന ക്ലാസ്സ്‌ പെട്ടെന്ന് നിശബ്ദമായ്.

“മക്കളെ, എന്നെ ഞാൻ പരിചയപെടുത്തണ്ടല്ലോ, “സ്റ്റീഫൻ” ഇവിടത്തെ SFI യൂണിയൻ ചെയർമാൻ ആണ് , പക്ഷെ ഞാൻ ഇപ്പൊ വന്നിരിക്കുന്നത് ചെയർമാൻ ആയിട്ടല്ല, ഇന്നലെ നിങ്ങൾ ഇവിടെ ജൂനിയർസ് നെ പരിചയപ്പെട്ടപ്പോ ഞാൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല, എന്തായാലും ഇന്നലെ ഇവനെ തല്ലിയ 3 ചുള്ളൻ മാര് ഇങ്ങോട് വന്നേ, ചോദിക്കട്ടെ ”

അപ്പോഴേക്കും മെക്‌ 4th ഇയർ ബാച്ച് മുഴുവൻ ക്ലാസ് ന് പുറത്ത് എത്തി. തല്ലുണ്ടാക്കാൻ ഒരു കാരണം തേടി നടക്കണ വേറൊരു ബാച്ച് നേം എന്റെ കോളേജ് ജീവിതത്തിൽ ഞാൻ പിന്നെ കണ്ടിട്ടില്ല.

“തല്ലിയത് ആരാണേലും മുന്നോട്ട് വരുന്നതാണ് നല്ലത്, അല്ലെങ്കിൽ ആ പെമ്പിള്ളേരൊഴികെ എല്ലാം അടി കൊള്ളും ”

അപ്പഴേക്കും എന്നെ തല്ലിയ 3 പേര്, അത്ര വലിയ ഘഡാഘഡിയൻ മാര് ഒന്നും അല്ല, ഒരു നോർമൽ ആയിട്ടുള്ള 2 പേര് മറ്റേ ഒരുത്തൻ മാത്രം കുറച്ച് സൈസ് ആണ്.

2 പേരുടേം കോളർ ന് കുത്തി പിടിച്ചു ചേട്ടൻ ഒന്നു പൊട്ടിച്ചു, മറ്റേ മസിൽ അളിയനെ പുറത്ത് നിന്നവർക് ഇട്ട് കൊടുത്തു.
“ഇനി ഇവന്റെ ദേഹത് തൊട്ടാൽ, തൊട്ടവന്റെ കൈ ഞാൻ വെട്ടും. മാത്രം അല്ല, റാഗിംഗ് ന്റെ പേരിൽ ആരും ആരുടേം ദേഹത്തു തൊടണ്ട, മനസ്സിലായില്ലേടാ പട്ടികളെ ”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025