പിറ്റേന്ന് രാവിലെ ശ്രീ ഫോണിൽ വിളിച്ചു എന്നോട് ശ്രീയുടെ വീട്ടിലോട്ട് ചെല്ലാൻ പറഞ്ഞു. ഞാൻ കുളിച്ചു റെഡി ആയി അങ്ങോട്ട് ചെന്നു പിന്നീട് അങ്ങോട്ട് ഉള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് ഒന്നാവാൻ കിട്ടുന്ന അവസരങ്ങൾ എല്ലാം ഞങ്ങൾ ഉപയോഗിച്ചു. അങ്ങനെ എന്റെ റിസൾട്ട് വന്നു എല്ലാത്തിനും A+ അന്ന് ശ്രീ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു. പിന്നീട് എന്റെ ഡിഗ്രി അഡ്മിഷന്റെ തിരക്കുകൾ ആയിരുന്നു.അങ്ങനെ ഞാൻ BBAക്ക് ചേർന്നു. ഇനി ക്ലാസ്സ് സ്റ്റാർട്ട് ചെയ്യാൻ 2 ആഴ്ച കൂടി ഉള്ളു.
ശ്രീ വിളിച്ചു നാളെ പത്തനംതിട്ടക്ക് പോകാം എന്ന് ചോദിച്ചു. ഞാൻ പോകാം എന്ന് പറഞ്ഞു .
പിറ്റേന്ന് ഞാൻ വീട്ടിൽ ഫ്രണ്ട്സിന്റെ ഒപ്പം ടൂർ പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി. രാവിലെ 10 മണിക്കുള്ള ബസ്സിൽ ഞാനും ശ്രീയും പത്തനംതിട്ടക്ക് പോയി ഒരു 3.മണിയോടെ ഞങ്ങൾ ശ്രീയുടെ വീട്ടിൽ എത്തി.അവിടെ ചേച്ചിയും മീനുവും ഞങ്ങളെ നോക്കി നിൽക്കുകയായിരുന്നു. എന്നെ കണ്ടതും മീനു ഓടി വന്നു എന്നെ കെട്ടിപിടിച്ചു ഞാൻ അവളെ പൊക്കി എടുത്തു എന്നിട്ട് ഞാൻ അവൾക് വേണ്ടി വാങ്ങിയ ചോക്ലേറ്റ്സ് എടുത്തു കൊടുത്തു അവളേം എടുത്ത് കൊണ്ട് ഞങ്ങൾ അകത്തു കയറി. ഞാൻ മീനുവിനെ നിലത്തു നിർത്തി.
“യാത്ര ഒക്കെ സുഖമയിരുന്നോ “
“കുഴപ്പം ഇല്ലായിരുന്നു ചേച്ചി “
എന്നും പറഞ്ഞു ഞാൻ സുരേഷ്ഏട്ടനെ കാണാൻ പോയി കുറച്ച് നേരം ചേട്ടനുമായി സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ശ്രീയും ചേച്ചിയും അങ്ങോട്ട് വന്നു. ഞങ്ങൾ എല്ലാവരും കുറച്ച് നേരം സംസാരിച്ചു. അത് കഴിഞ്ഞു ഞാനും ശ്രീയും ഡ്രസ്സ് മാറാൻ റൂമിലേക്കു പോയി. ഞാൻ റൂമിൽ കയറി ഷർട്ട് അഴിച്ചതും ശ്രീ എന്നെ പുറകിൽ കൂടി കെട്ടിപിടിച്ചു എന്റെ തോളിൽ ഉമ്മ വെച്ചു ഞാൻ അവളെ തിരിച്ചു നിർത്തി കഴുത്തിൽ ഉമ്മ വെച്ചു എന്നിട്ട് അവളെ കെട്ടിപിടിച്ചു നിന്നു.
“അഭിയേട്ടാ “
“എന്താ ശ്രീക്കുട്ടി “
“എനിക്ക് ഒരുകാര്യം പറയാൻ ഉണ്ട് “
“എന്താ എന്റെ മോള് പറയൂ “
അവൾ എന്നിൽ നിന്നും അകന്ന് എന്നിട്ട് എന്റെ കൈ അവളുടെ വയറ്റിൽ എടുത്ത് വെച്ചു കൊണ്ട് പറഞ്ഞു
