Kambikuttan Malayalam

Sex stories Kambikuttan kambikathakal

എൻ്റെ കിളിക്കൂട് 16

ഞാൻ കണ്ടുപിടിക്കാം. എന്നിട്ട് ഗംഭീരമായി കല്യാണം നടത്താം…….
കിളി: കല്യാണം ഇപ്പോൾ നടത്തണോ അതോ പിന്നെ നടത്തിയാൽ മതിയോ?
ഞാൻ: ഇനിയിപ്പോൾ ചെക്കനെ അന്വേഷിച്ച് നടക്കണ്ട, ആ ഷിബു ഉണ്ടല്ലോ?
ഇതുകേട്ടതോടുകൂടി കിളി ഓടിവന്ന് എൻറെ മുടിക്ക് കുത്തി പിടിച്ചുലച്ചു കൊണ്ട്.
കിളി: എന്നെ വീണ്ടും വേദനിപ്പിക്കാൻ ആണെങ്കിൽ, എന്തിന് എന്നോട് ഈ സ്നേഹം കാണിച്ചു. ഞാൻ പറഞ്ഞതല്ലേ ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല എന്ന്.
എൻറെ മുടിയിലെ പിടിവിട്ട് കരഞ്ഞുകൊണ്ട് തിരിച്ചു നടന്നു. ഞാൻ കയ്യിൽ കയറി പിടിച്ചു, കൈക്കു കളിച്ചുകൊണ്ട് തിരിച്ചുനടക്കാൻ ശ്രമിച്ചപ്പോൾ വട്ടം കയറിപ്പിടിച്ചു.
ഞാൻ: നിന്നോട് ഒരു തമാശ പോലും പറയാൻ പറ്റാത്ത അവസ്ഥയാണല്ലൊ. :
കിളി: ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ആ ഷിബുവിൻറെ കാര്യം പറയരുത് എന്ന്, എന്നിട്ടും……
കരയാനുള്ള ഭാവം, ഞാൻ വീണ്ടും ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതി
ഞാൻ: ഞാനൊരു തമാശ പറഞ്ഞു. അത് അതിൻറെ രീതിയിൽ എടുക്കണ്ടേതിന് പകരം ………
കിളിയെ സമാധാനിപ്പിച്ചു വിട്ടു. ഉച്ചയായപ്പോൾ അച്ഛൻ എത്തി. അച്ഛനെ തരകൻസിൻ്റെ എന്തോ മീറ്റിംഗ് ഉണ്ടായിരുന്നു അതുകൊണ്ടാണ് താമസിച്ചത് എന്ന് പറഞ്ഞു. അമ്മയോടും കിളിയോടും വിശേഷങ്ങൾ ഒക്കെ ചോദിച്ചു. ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അച്ഛൻ കല്യാണക്കാര്യം എടുത്തിട്ടു. അച്ഛൻറെ പരിചയത്തിലുള്ള ആരുടെയോ മകളാണെന്നും, ജോലി ഉണ്ടെന്നും പറഞ്ഞു. അച്ഛൻ വിളിച്ചുപറയാമെന്നും ഇന്ന് ഉച്ചകഴിഞ്ഞ് നിങ്ങൾ പോയി ആ പെണ്ണിനെ കാണണമെന്ന് പറഞ്ഞു. അമ്മൂമ്മയും അത് ശരിവെച്ചു, ഇപ്പോൾ ജോലി ഒക്കെ ആയില്ലേ ഇനി പെട്ടെന്ന് വിവാഹം ആകട്ടെ. ഇതൊക്കെ ചർച്ച ചെയ്യുമ്പോൾ, വേറൊരാൾ എവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നുണ്ട്. മുഖത്തേക്ക് ഞാൻ നോക്കിയപ്പോൾ ഇനി പൊട്ടാൻ ഇരിക്കുന്ന മുഖഭാവം. പാവം, കൂടുതൽ സീൻ ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതി.
ഞാൻ: എൻറെ കല്യാണ കാര്യമല്ലേ നിങ്ങൾ ചർച്ചചെയ്യുന്നത്? അത് ഞാൻ പറയാം. ഞാൻ ഒരു പെൺകുട്ടിയെ കണ്ടു വച്ചിട്ടുണ്ട്, അവളെ എനിക്ക് ഇഷ്ടമാണ്.
അമ്മുമ്മ പെട്ടെന്ന് ചാടി കയറി.
അമ്മുമ്മ: ഓ, ആ പെൺകുട്ടിയെ എനിക്കറിയാം. ഞാൻ കണ്ടിട്ടുണ്ട് നല്ല കുട്ടിയാണ്, അതായാലും മതി.
തൽക്കാലം ഈ ചർച്ചയിൽ നിന്നും രക്ഷപ്പെടാൻ ഇതേ മാർഗ്ഗമുള്ളൂ.
ഞാൻ: അതെ, പക്ഷേ അത് പഠിച്ചു കൊണ്ടിരിക്കുകയാണ്, അതിനു സമയം വേണം.
അച്ഛൻ: കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ?
ഞാൻ: ആ കുട്ടിക്ക് പഠിപ്പു കഴിഞ്ഞ്, ജോലി കിട്ടിയിട്ട് കല്യാണം മതി എന്നാണ്

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025